കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീന്‍ പീസ് ഭീകര സംഘടന?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസ് കേരളത്തില്‍ നടത്തുന്നത് ഭീകര പ്രവര്‍ത്തനമോ... കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലാണ് ഇങ്ങനെ ഒരു സൂചന.

സാമ്പത്തിക ഭീകരപ്രവര്‍ത്തനമാണ് ഗ്രീന്‍ പീസ് നടത്തുന്നതത്രെ. കേരളത്തിലെ ഊര്‍ജ്ജ മേഖല തകര്‍ക്കുകയാണ് ഗ്രീന്‍പീസിന്റെ ലക്ഷ്യമെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോളണ്ടിലെ ആംസ്റ്റര്‍ഡാം ആണ് ഗ്രീന്‍ പീസിന്റെ ആസ്ഥാനം. 40 രാജ്യങ്ങളില്‍ സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സംഘടന വ്യക്തമാക്കുന്നത്.

Green Peace

കേരളത്തില്‍ അതിരപ്പിള്ളി പദ്ധതി മുതല്‍ ഒട്ടേറെ ജല വൈദ്യുത പദ്ധതികള്‍ക്കെതിരെ നടന്ന സമരങ്ങള്‍ക്ക് പിറകില്‍ ഗ്രീന്‍പീസിന്റെ ഇടപെടലുണ്ടെന്നാണ് ഇന്റലിജന്‍സ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നതത്രെ. 128 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കും തുരങ്കം വച്ചത് ഗ്രീന്‍പീസ് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രാജ്യത്തിന്റെ മൊത്തം ഊര്‍ജ്ജ മേഖലയേയും തകര്‍ക്കാനാണ് ഗ്രീന്‍ പീസിന്റെ പദ്ധതിയെന്ന രീതിയിലാണ് രഹസ്യാന്വേഷണ റിപ്പ്പോര്‍ട്ട്. ഇതുവരെ 455 കല്‍ക്കരി ഖനികള്‍ സമരം മൂലം അടച്ചിട്ടു. ഇതോടെ വിദേശ രാജ്യങ്ങളില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടത്രെ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

എന്തായാലും പുതിയ റിപ്പോര്‍ട്ട് കേരളത്തിലെ പരിസ്ഥിതി സംഘടനകള്‍ക്ക് പുതിയ വെല്ലുവിളിയാണ്. അതിരപ്പിള്ളി പദ്ധതിക്കെതിരെയുള്ള സമരത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത് അടക്കമുള്ള സംഘടനകള്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്നു.

English summary
Green Peace, a terrorist organisation?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X