Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുലാത്തിയുടെ വീട് തകര്‍ക്കല്‍; മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: മുന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അന്തരിച്ച ഡോ.ഐ.എസ്.ഗുലാത്തിയുടെ വീട് സ്വകാര്യവ്യക്തി മണ്ണെടുത്തതിന്റെ ഭാഗമായി തകര്‍ന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനുള്ളില്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

1957ലെ ഇ.എം.എസ്. സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവും 1996ലെ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാനും ആയിരുന്നു ഗുലാത്തി. ഇദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും പ്രശസ്ത പണ്ഡിതയുമായ ലീല ഗുലാത്തിയാണ് ലാറി ബേക്കര്‍ കുന്നിന്‍ മുകളില്‍ പണിതു നല്‍കിയ അതിമനോഹരമായ വീട്ടില്‍ താമസിച്ചുവന്നിരുന്നത്.

thiruvanadhapuram-map

നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ട് സ്വകാര്യ വ്യക്തി നടത്തിയ കുന്നിടിച്ചിലില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് ലീല ഗുലാത്തി ആറു മാസമായി വീടിനോട് ചേര്‍ന്നുള്ള ഔട്ട്ഹൗസിലായിരുന്നു താമസം. സംഭവം കഴിഞ്ഞദിവസം വാര്‍ത്തയായതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

CDSÂ അധ്യാപകനാകാനുള്ള ഡോ. കെ.എന്‍.രാജിന്റെ ക്ഷണമനുസരിച്ച് 70കളില്‍ കേരളത്തില്‍ സ്ഥിരതാമസമാക്കാനായി ഡോ. ഗുലാത്തി എത്തിയപ്പോഴാണ് ലാറി ബേക്കര്‍ കുന്നിന്‍ മുകളില്‍ ഈ വീട് പണിഞ്ഞത്. ഈ വിഷയത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+