Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍കോട് ഒരാളെകൂടി കാണാതായി; ഐസിസ് ബന്ധം സംശയിക്കുന്നതായി ബന്ധുക്കള്‍....

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്നും ഒരാളെക്കൂടി ദുരൂഹ സാഹചര്യത്തില്‍ കാണാതായി. ആദുര്‍ സ്വദേശി അബ്ദുള്ളയെയാണ് കാണാതായത്. നാല് മാസമായി ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തൃക്കരിപ്പൂരില്‍ നിന്ന് എസിസില്‍ ചേര്‍ന്നുവെന്ന് സംശയിക്കപ്പെടുന്നവരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കേരളത്തില്‍ അടുത്തിടെ നടന്ന മിസ്സിംഗ് കേസുകള്‍ പരിശോധിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി ലഭിച്ചിരിക്കുന്നത്.
45 വയസുകാരനായ അബ്ദുള്ള കാണാതാവുന്നതിന് കുറച്ച് നാള്‍ മുമ്പ് മതപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. മതപഠനത്തിനെന്ന പേരില്‍ ഇടയ്ക്കിടെ വീട്ടില്‍ നിന്ന് പോകുന്ന സ്വഭാവമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.

isis

വീട്ടില്‍ നിന്ന് പോയാല്‍ മൂന്നോ നാലോ മാസം കഴിഞ്ഞായിരിക്കും പിന്നെ തിരിച്ചെത്തുന്നത്. അതുകൊണ്ടുതന്നെ ഇയാള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാര്‍. എന്നാല്‍ അടുത്തിടെ കാണാതായവര്‍ക്ക് ഐസിസ് ബന്ധമുണ്ടെന്ന വാര്‍ത്ത വന്നതോടെ പോലീസില്‍ അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാസര്‍കോഡ് ജില്ലയില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കാണാതായ സാഹചര്യത്തില്‍ അബ്ദുള്ളയുടെ യാത്രകളെപ്പറ്റി വീട്ടുകാര്‍ അന്വേഷണം നടത്തിയിരുന്നു.

വീട്ടുകാരുടെ അന്വേഷണത്തില്‍ കാണാതായവരുമായി അബ്ദുല്ലക്ക് ബന്ധമുണ്ടായിരുന്നതായി മനസിലായി. തൃക്കരിപ്പൂരില്‍ നിന്ന് കാണാതായവര്‍ നടത്തിയിരുന്ന മതപഠന ക്ലാസുകളില്‍ അബ്ദുള്ള പങ്കെടുത്തതായാണ് വിവരം. ഈ സാഹചര്യത്തിലാണ് വീട്ടുകാര്‍ ആദൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

17പേര്‍ നേരത്തെ നാടുവിട്ട സംഭവത്തില്‍ ഒന്‍പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഈ കേസുകള്‍ അന്വേഷിച്ചുവരികയാണ്. അബ്ദുള്ളയെ കാണാതായത് സംബന്ധിച്ച പരാതിയും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തിട്ടുണ്ട്.

അബ്ദുള്ളയുടെ യാത്രകളും താമസിച്ചിരുന്ന സ്ഥലവും പോലീസ് അന്വേഷിക്കുകയാണ്. ഐസിസ് ബന്ധം ആരോപിക്കുന്നവരുടെ അടുത്ത് മതപഠനത്തിന് പോയത് വീട്ടുകാരെ ഭയപ്പെടുത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+