Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗജിഹാദും ക്യാമ്പയിനിംഗും; ഐസിസ് ഭീകരര്‍ക്ക് വേണ്ടത് മലയാളി യുവതികളെയോ..?

തിരുവനന്തപുരം: മലയാളികളെയാകെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഐസിസിന്റെ കേരളത്തിലെ പ്രവര്‍ത്തനവുമായി പുറത്ത് വരുന്നത്. അടുത്തിടെ കേരളത്തില്‍ നിന്ന് കാണാതായ 18 ഓളം പേര്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്നെന്നാണ് വിവരം. മലയാളികളായ യുവതീ യുവാക്കളാണ് തീവ്രാദ സംഘത്തിനൊപ്പം ചേര്‍ന്നിരിക്കുന്നത്.

ഒരുസമയത്ത് ഉയര്‍ന്ന് കേട്ട ലൗ ജിഹാദും തീവ്രവാദവുമെല്ലാം വീണ്ടും കേരളത്തിലേക്ക് തിരിച്ച് വരികയാണോ. പെണ്‍കുട്ടികളെ ലക്ഷ്യം വച്ച് നമ്മുടെ കോളേജുകളില്‍ എസിസ് പ്രവര്‍ത്തനം നടത്തുന്നുണ്ടത്രേ. വിദ്യാഭ്യാസമുള്ള യുവതീ യുവാക്കളെ ആകര്‍ഷിച്ച് കേരളത്തിലെ പ്രവര്‍ത്തനം ശക്തമാക്കാനാണ് അവരുടെ ശ്രമമെന്നാണ് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നത്.

കേരളത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെല്ലാവരും കോളേജ് വിദ്യാര്‍ത്ഥിനികളാണ്. പ്രണയം നടിച്ച് മതം മാറ്റി വിവാഹം ചെയ്യുകയാണേ്രത ഇവരുടെ രീതി. ഐസിസ് പ്രവര്‍ത്തനങ്ങളുടെ വീഡിയോ കാണിച്ച് ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ടത്രേ. തിരുവനന്തപുരത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ഐസിസിന്റെ വീഡിയോകള്‍ കണ്ടിരുന്നുവെന്നാണ് പറയപ്പെടുന്നത്.

പ്രണയം നടിച്ച് മതം മാറ്റം

പ്രണയം നടിച്ച് മതം മാറ്റം

പ്രണയം നടിച്ചാണ് തിരുവനന്തപുരത്തെ പെണ്‍കുട്ടിയെ മതം മാറ്റിയത്. ഒടുവില്‍ ഐസിസിലുമെത്തിയതായാണ് വിവരം

ചതിയില്‍പെടുന്നവര്‍

ചതിയില്‍പെടുന്നവര്‍

ചതിയില്‍പ്പെടുന്ന പെണ്‍കുട്ടികളുണ്ട്. ലൈംഗികമായി ഉപയോഗിച്ച ശേഷം വിവാഹവാഗ്ദാനം നല്‍കിയാണ് കബളിപ്പിക്കുന്നത്

അഭ്യസ്തവിദ്യര്‍

അഭ്യസ്തവിദ്യര്‍

വിദ്യാഭ്യാസമുള്ള യുവാക്കളാണ് യുവതികളെ കുടുക്കാനെത്തുന്നത്. ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമെല്ലാം ഐസിസ് അനുഭാവികളാണ്

ക്യാംപസുകളില്‍ പിടിമുറുക്കുന്നു

ക്യാംപസുകളില്‍ പിടിമുറുക്കുന്നു

കോളേജുകള്‍ കേന്ദ്രീകരിച്ച് ആണ് പെണ്‍കുട്ടികളെ വലയില്‍ പെടുത്തുന്നത്. വീട്ടില്‍ നിന്ന് മാറി താമസിക്കുന്ന കുട്ടികളെയാണ് ലക്ഷ്യം വയ്ക്കുന്നത്

 സ്‌നേഹവും പണവും

സ്‌നേഹവും പണവും

സ്‌നേഹം നടിച്ച് യുവതികളെ വലയിലാക്കിയാല്‍ വിവാഹവാഗ്ദാനം നല്‍കും. വീട്ടുകാരെ ഉപേക്ഷിച്ചാണ് യുവതികള്‍ ഇവരോടൊപ്പം പോകുന്നത്

ഐസിസ് ദൃശ്യങ്ങള്‍

ഐസിസ് ദൃശ്യങ്ങള്‍

ഐസിസിന്റെ ആശയങ്ങളും വീഡിയോകളും പെണ്‍കുട്ടികളെ തങ്ങളിലേക്കടുപ്പിക്കാന്‍ ഉപയോഗിക്കും. വസ്ത്രധാരണത്തില്‍ വരെ മാറ്റുണ്ടാക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍

തീവ്ര നിലപാട്

തീവ്ര നിലപാട്

തീവ്ര ഇസ്ലാമിക നിലപാടുള്ളവരെയാണ് പെണ്‍കുട്ടികളെ വലയിലാക്കാന്‍ നിയോഗിക്കുന്നത്. യുവതികളുടെ ജീവിത രീതിതന്നെ മാറ്റുന്നതരത്തിലായിരിക്കും ഇവരുടെ പെരുമാറ്റമത്രേ

കുട്ടുകാരികളെ അകറ്റും

കുട്ടുകാരികളെ അകറ്റും

കൂട്ടുകാരികളെ അകറ്റുകയാണേ്രത ഐസിസ് അനുഭാവികള്‍ ആദ്യം ചെയ്യുന്നത്. ഒറ്റപ്പെട്ട ജീവിത രീതിയാണ് അവരുടേതെന്നാണ് കാമാതായ പെണ്‍കുട്ടികളുടെ സുഹൃത്തുക്കള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+