കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ 'രക്തക്കറ' പുരണ്ട കവറും, കവറിലുണ്ടായിരുന്ന വസ്ത്രങ്ങളും പൊലീസ് മാറ്റി?

Google Oneindia Malayalam News

കൊച്ചി: ജിഷയുടെ കൊലപാതകത്തിന് ശേഷം കിഴക്കമ്പലത്ത് നിന്ന് കണ്ടെത്തിയ രക്തക്കറ പുരണ്ട കവറിനെ ചൊല്ലി വിവാദം. രക്തം പുരണ്ട കത്തിയും, ഷോളും, ജീന്‍സും ഉള്‍പ്പെട്ട കവറാണ് കണ്ടെത്തിയത്. കവറിലെ കത്തിയില്‍ പുരണ്ട രക്തക്കറ ജിഷയുടേതാണെന്ന സംശയം ബലപ്പെട്ടതോടെയാണ് വിവാദങ്ങളും തലപൊക്കിയത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കുന്നത്.

മെയ് രണ്ടാം തീയതിയാണ് പട്ടിമറ്റം ഭണ്ഡാരക്കവലയില്‍ ദുരൂഹ സാഹചര്യത്തില് ജീന്‍സും, ഷാളും, രക്തം പുരണ്ട കത്തിയും ഉള്‍പ്പെടുന്ന പ്‌ളാസ്റ്റിക്ക് കവര്‍ തണ്ടെത്തിയത്. കവര്‍ തന്റേതാണെന്ന് പറഞ്ഞ് കുന്നത്തുനാട് പൊലീസ് സ്റ്റേഷനില്‍ ഒരാളെത്തി മൊഴി നല്‍കിയിരുന്നു. കവറില്‍ ഉണ്ടായിരുന്ന സാധനങ്ങളല്ല പൊലീസ് പിന്നീട് കാട്ടിയതെന്ന് കവര്‍ ആദ്യം കണ്ട ആളുകള്‍ പറയുന്നു. കവര്‍ അന്വേഷിച്ച് വന്നയാളെ കാട്ടിയത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ആളുകള്‍ ആരോപിയ്ക്കുന്നു.

Jisha

കുമ്മാനോട് സ്വദേശിയായ മുരളീധരന്‍ എന്നയാളാണ് കവര്‍ ആദ്യം കണ്ടത്. കവറില്‍ എന്താണെന്ന് അറിയാന്‍ തുറന്ന് നോക്കിയപ്പോള്‍ രക്തക്കറ പുരണ്ട കത്തി കണ്ടു. ഇതോടെ കവര്‍ ഉപേക്ഷിച്ച് മുരളീധരന്‍ ജോലിയ്ക്ക പോയി. സമീപവാസിയായ സുരേഷാണ് പിന്നീട് കവര്‍ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കുന്നത്തുനാട് പൊലീസ് എത്തി, കവര്‍ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. സംഭവം വിവാദമായപ്പോള്‍ സ്‌റ്റേഷനിലെ പാറാവുകാരന്‍ സആയിരുന്ന പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.

കവര്‍ തന്റേതാണെന്ന് പറഞ്ഞെത്തിയ അനില്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് കാട്ടിയത് കവറിലുണ്ടായിരുന്ന വസ്ത്രങ്ങളല്ലെന്നും രക്തം പുരണ്ട കത്തി മാറ്റിയെന്നും കവര്‍ ആദ്യം കണ്ടവര്‍ പറയുന്നു. തണ്ണിമത്തന്‍ മുറിച്ച കത്തിയാണ് താന്‍ കവറില്‍ സൂക്ഷിച്ചചെന്ന് അനില്‍കുമാര്‍ പറയുന്നു. തൊണ്ടി മുതല്‍ തന്റേതാണെന്ന് പറഞ്ഞെത്തിയ യുവാവിനെപ്പറ്റിയും നാട്ടുകാര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. പൊലീസ് പറഞ്ഞ് പഠിപ്പിച്ചതു പോലെയാണ് കവര്‍ തന്റേതാണെന്ന് പറഞ്ഞതെന്നും ആളുകള്‍ ആരോപിയ്ക്കുന്നു.

English summary
Is it Jisha's Blood Stain?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X