മഴക്കാലത്തെ തലചൊറിച്ചൽ പ്രശ്നമാകുന്നുണ്ടോ? എളുപ്പം പരിഹരിക്കാം ഇങ്ങനെ
മഴക്കാലം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. ശരീരത്തിന് ഏറ്റവും നല്ല സംരക്ഷണം നൽകേണ്ട സമയങ്ങളിലൊന്നാണ് ഇത്. തലയോട്ടിയിലെ ചൊറിച്ചിൽ ആണ് ഏറ്റവുമധികം ആളകുൾ മഴക്കാലത്ത് നേരിടുന്ന പ്രധാന ചർമ്മ പ്രശ്നം. കൈ തലയിൽ നിന്നും എടുക്കാൻ പറ്റാത്ത വിധത്തിലുള്ള അസ്വസ്ഥത ഒട്ടും ചെറുതല്ല. ഇതാ മഴക്കാലത്തെ അസ്വസ്ഥത നിറഞ്ഞ തല ചൊറിച്ചിൽ എങ്ങനെ മാറ്റാമെന്ന് നോക്കാം.
മലിനമായ മഴവെള്ളത്തിൽ തല നനയുന്നതാണ് തലയോട്ടിയിലെ ചൊറിച്ചിലിന് ഒരു കാരണം. ഈർപ്പം കൂടുന്നതിന് അനുസരിച്ച് തലയിൽ താരൻ വർധിക്കുന്നതും പേനും ഈരും പോലുള്ളവ മുടിയിലുള്ളതും ഇങ്ങനെയുള്ള ചൊറിച്ചിലിന് കാരണമാകുന്നു. പ്രശ്ന പരിഹാരത്തിന് ഇവ പ്രയോഗിക്കാം

വെളിച്ചെണ്ണ- തലയോട്ടിയിലെ ചൊറിച്ചിലിന് മികച്ച പരിഹാരങ്ങളിലൊന്ന് വെളിച്ചെണ്ണയാണ്. വരണ്ട തലയോട്ടിയിൽ മൃദുത്വം കൊണ്ടുവരാൻ ഇതിന് സാധിക്കുന്നു. അല്പം വെളിച്ചെണ്ണ ചൂടാക്കി പഞ്ഞിയുപയോഗിച്ച് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. വിരലുപയോഗിച്ച് തല നന്നായി മസാജ് ചെയ്ത ശേഷം കുറച്ചു മണിക്കൂർ അങ്ങനെ തന്നെ സൂക്ഷിക്കുക. തുടർന്ന് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
ആപ്പിൾ സിഡാർ വിനെഗർ-തലയോട്ടിയിലെ മഴക്കാല അസ്വസ്ഥതകൾക്ക് വീട്ടിലുപയോഗിക്കാൻ പറ്റിയ മറ്റൊന്നാണ് ആപ്പിൾ സിഡാർ വിനെഗർ. ഇതിലെ മാലിക് ആസിഡ് ചൊറിച്ചിലിനെ തടയുന്നു. മുക്കാല്‍ ഗ്ലാസ് വെള്ളത്തിൽ കാൽ ഗ്ലാസ് ആപ്പിൾ സിഡാർ വിനെഗർ ഒഴിച്ച് മിക്സ് ചെയ്യുക. തുടർന്ന് ഇത് തലയിൽ തേച്ച് കുറച്ച് മിനിറ്റുകൾക്ക് ശേഷം കഴുകിക്കളയുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം
വേപ്പെണ്ണ -മഴക്കാലത്ത് തലയെയും മുടിയെയും സംരക്ഷിക്കുവാൻ പറ്റിയ മാർഗ്ഗങ്ങളിലൊന്ന് വേപ്പെണ്ണയാണ്. കുറച്ച് വെളിച്ചെണ്ണയിലേക്ക് 4-5 തുള്ളി വേപ്പെണ്ണ ഒഴിച്ച ശേഷം ഈ മിക്സ് നന്നായി തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ശേഷം . ശക്തി കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
നാരങ്ങാനീര്- ഏറ്റവും കുറഞ്ഞ ചെലവിൽ തലയോട്ടിയിലെ ചൊറിച്ചിൽ മാറ്റാൻ സഹായിക്കുന്നതാണ് നാരങ്ങ. തലയിലെ അഴുക്കും താരനും കളയാൻ ഇതിനോളം മികച്ചതില്ല. അരക്കപ്പ് വെള്ളത്തിലേക്ക് 2-3 തുള്ളി നാരങ്ങാനീര് ചേർത്ത് തലയോട്ടിയിൽ തടവി തേച്ചുപിടിപ്പിക്കുക. കുറച്ചു നേരത്തിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം












Click it and Unblock the Notifications