കപില്‍ദേവിനെ തട്ടിക്കൊണ്ടു പോയോ? വീഡിയോ പങ്കുവെച്ച് ഗംഭീറും, അഭ്യൂഹം ശക്തം
ദില്ലി: സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം പകർത്തി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോകുന്നതായുള്ള വീഡിയോ. മുന്‍ ഇന്ത്യന്‍ താരവും ബി ജെ പി എംപിയുമായ ഗൗതം ഗംഭീര്‍ അടക്കമുള്ളവർ പങ്കുവെച്ചതോടെ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
കപില്‍ ദേവിനെപ്പോലെ തോന്നിക്കുന്ന ഒരു വ്യക്തിയുടെ കൈകള്‍ പിന്നില്‍ കെട്ടി രണ്ട് പേര്‍ ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം നടത്തികൊണ്ടുപോകുന്നതാണ് വീഡിയോ. വായില്‍ തുണി തിരുകിയിട്ടുമുണ്ട്. കപില്‍ ദേവ് തന്നെയാണോ ഇത് ? അല്ലെങ്കില്‍ മറ്റാരെങ്കിലുമാണോ ? തുടങ്ങിയ ചോദ്യങ്ങളാണ് പലരും ചോദിക്കുന്നത്.

ഇത് യഥാര്‍ത്ഥ കപില്‍ ദേവ് അല്ലെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സുഖമായി ഇരിക്കുന്നുവെന്നാണ് കരുതുന്നതെന്നുമാണ് ഗംഭീർ വീഡിയോ പങ്കുവെച്ചുകൊണ്ട് എക്സില്‍ കുറിച്ചിരിക്കുന്നത്. ഇതൊരു യഥാർത്ഥ തട്ടിക്കൊണ്ടുപോകലാണോ എന്ന സംശയത്തോടൊപ്പം തന്നെ ഏതെങ്കിലും പരസ്യ ചിത്രീകരണത്തിന്റെ ഭാഗമാണോയെന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.
ഗോഡൌണ്‍ പോലുള്ള ഒരു സ്ഥലത്തേക്കാണ് കപിലിനെ തള്ളിക്കൊണ്ടുപോകുന്നത്. ആകെ 10 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോ സംബന്ധിച്ച യാതൊരു പ്രതികരണവും കപില്‍ ദേവുമായോ അദ്ദേഹവുമായി ബന്ധപ്പെട്ടവരുടേയോ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നതും ആകാക്ഷകള്‍ ശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications