Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം കടക്കെണിയിലോ: നടക്കുന്ന കേന്ദ്ര അജണ്ടയുടെ ഭാഗമായിട്ടുള്ള പ്രചരണമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: റിസർവ്വ് ബാങ്ക് മാസികയിലെ സംസ്ഥാനങ്ങളുടെ കടത്തെ സംബന്ധിച്ച ലേഖനം വീണ്ടും കേരളത്തിന്റെ കടക്കെണിയെക്കുറിച്ചുള്ള ആശങ്കകളെ ഊതിവീർപ്പിച്ചിരിക്കുകയാണെന്ന് സി പി എം നേതാവ് തോമസ് ഐസക്. സംസ്ഥാന അധികാരങ്ങളുടെമേൽ കടുത്ത കൂച്ചുവിലങ്ങ് ഇടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ ഇത്തരം ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയാണ്. കടക്കെണിയെക്കുറിച്ചു ഭീതി സൃഷ്ടിച്ച് പല തരത്തിലുള്ള നിബന്ധനകൾ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. തോമസ് ഐസക്കിന്റെ കുറിപ്പിന്റെപൂർണ്ണ രൂപം ഇങ്ങനെ..

റിസർവ്വ് ബാങ്ക് മാസികയിലെ സംസ്ഥാനങ്ങളുടെ കടത്തെ സംബന്ധിച്ച ലേഖനം വീണ്ടും കേരളത്തിന്റെ കടക്കെണിയെക്കുറിച്ചുള്ള ആശങ്കകളെ ഊതിവീർപ്പിച്ചിരിക്കുകയാണ്. ഡോ. കെ.പി. കണ്ണനെ പോലുള്ള സാമ്പത്തിക വിദഗ്ദർ നമ്മൾ കടക്കെണിയിലേക്കാണെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. പത്രങ്ങൾ പലതും മുഖപ്രസംഗങ്ങൾ തന്നെ എഴുതി. ഇത്തരമൊരു ചർച്ച വളർത്തിയെടുക്കുന്നത് അത്ര നിഷ്കളങ്കമായ ഒരു അഭ്യാസമല്ല. സംസ്ഥാന അധികാരങ്ങളുടെമേൽ കടുത്ത കൂച്ചുവിലങ്ങ് ഇടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ ഇത്തരം ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നത്.

thomasisaac

ലേഖനത്തിന്റെ തുടക്കം കേരളത്തിന്റെ കടം-ജിഡിപി തോത് 37 ശതമാനമായി ഉയർന്നതാണ്. പഞ്ചാബും രാജസ്ഥാനും മാത്രമേയുള്ളൂ കേരളത്തിന്റെ മുന്നിൽ. 2020-21/2022-23 വർഷങ്ങളാണ് പരിഗണിക്കുന്നത്. അതായത് കോവിഡുകാലം. കോവിഡുകാലത്ത് ദേശീയ വരുമാനം ഇടിഞ്ഞു. ജനങ്ങളുടെ വാങ്ങൽ കഴിവ് തകർന്നു. ഇക്കാലത്ത് സർക്കാരും ചെലവ് ചുരുക്കിയാൽ സാമ്പത്തിക തകർച്ച അതിരൂക്ഷമാകും. അതുകൊണ്ടാണ് കേന്ദ്രസർക്കാർ സംസ്ഥാന വായ്പാ പരിധി 3 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയർത്തിയത്. 2021-22-ലും വായ്പാ പരിധി ഉയർത്തി അനുവദിച്ചു. ഈ അനുവദനീയ വായ്പയാണ് കേരള സർക്കാർ എടുത്തു ചെലവഴിച്ചത്.

എന്നും ഒരു പോലെയല്ല, വെറൈറ്റി , വെറൈറ്റി പിടിക്കണം: കിടുക്കന്‍ ചിത്രങ്ങളുമായി അനുശ്രി

അങ്ങനെ സംസ്ഥാന സർക്കാർ എടുക്കുന്ന വായ്പാ തുക ഉയർന്നു. അതേസമയം ദേശീയ വരുമാനം കേവലമായിട്ടു തന്നെ ഇടിഞ്ഞു. കേരളത്തിൽ -7 ശതമാനമാണ് വരുമാനം ഇടിഞ്ഞത്. സ്വാഭാവികമായും കടവും ജിഡിപിയുമായിട്ടുള്ള തോത് ഉയരും. ഇതിൽ ഭയപ്പെടാനൊന്നുമില്ല. വരും വർഷങ്ങളിൽ വായ്പയെടുക്കുന്ന തോത് 5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി താഴും. അതേസമയം, സംസ്ഥാന ജിഡിപി വളർച്ച പഴയ നിലയിലേക്ക് ഉയരും. കടം-ജിഡിപി തോത് താഴും.

ഇതു തന്നെയാണു ലോകത്തെമ്പാടും നടക്കുന്നത്. ഐഎംഎഫിന്റെ കണക്കു പ്രകാരം ആഗോള കടം 226 ലക്ഷം കോടി ഡോളറായിട്ടുണ്ട്. ഇത് ആഗോള ജിഡിപിയുടെ 256 ശതമാനമാണ്. കോവിഡു കാലത്ത് 28 ശതമാന പോയിന്റാണ് ഉയർന്നത്. ഈ കണക്കിൽ സർക്കാരുകളുടെ മാത്രമല്ല, സ്വകാര്യ വ്യക്തികളുടെയും സ്ഥാനങ്ങളുടെയും കടവും ഉൾപ്പെടും.

സർക്കാരുകളുടെ കടം മാത്രമെടുത്താൽ ആഗോള വരുമാനത്തിന്റെ 99 ശതമാനം വരും. വികസിത രാജ്യങ്ങളിൽ ഇത് 124 ശതമാനം വരും. 2008-ലെ കുഴപ്പത്തിനു മുമ്പ് ഇത് 70 ശതമാനം മാത്രമായിരുന്നു. ഇന്ത്യ അടക്കമുള്ള എമർജിംഗ് രാജ്യങ്ങളുടെ കടം അവരുടെ ദേശീയ വരുമാനത്തിന്റെ 65 ശതമാനം വരും. ഇതാണ് അവസ്ഥ. അപ്പോഴാണ് കേരളത്തിന്റെ കടഭാരം സംസ്ഥാന ജിഡിപിയുടെ 37 ശതമാനം വന്നൂവെന്നു പറഞ്ഞ് പരിഭ്രമിപ്പിക്കുന്നത്.

കേരളവും മറ്റു പല സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ വായ്പാ അവകാശം ഉപയോഗിച്ചില്ല. എടുത്ത വായ്പയിൽ ഏതാണ്ട് 1.5 ലക്ഷം കോടി രൂപ ചെലവാക്കാതെ ഇന്ത്യാ സർക്കാരിനു തന്നെ മടക്കിക്കൊടുത്തു (ഇന്ത്യാ സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിച്ചു). കേരളമാവട്ടെ അനുവദിച്ച വായ്പ പൂർണ്ണമായി എടുക്കുകയും ജനങ്ങൾക്കു സഹായം നൽകുകയും ചെയ്തു.

കേരള സർക്കാരിന്റെ വിമർശകർ നൽകുന്ന ഉപദേശം എന്താണ്?

കോവിഡു കാലത്ത് വായ്പയെടുത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയത് തെറ്റായിപ്പോയി എന്നാണോ? അതോ മറ്റു സംസ്ഥാനങ്ങളെപ്പോലെ വായ്പ എടുത്താലും റവന്യു കമ്മി കൂടുമെന്നു പേടിച്ച് ചെലവാക്കാതെ കേന്ദ്രസർക്കാരിന്റെ കടപ്പത്രങ്ങളിൽ ചുരുങ്ങിയ പലിശയ്ക്കു നിക്ഷേപിക്കണമായിരുന്നോ?

ധനകാര്യ കമ്മീഷൻ നിർദ്ദേശിച്ച 30 ശതമാനത്തെ താൽക്കാലികമായി അധികരിച്ചത് വലിയ പാതകമൊന്നും അല്ല. ലോകത്തെമ്പാടും ഇതു തന്നെയാണ് അരങ്ങേറിയത്. ഇന്നത്തെ ബഹളത്തിന്റെ ദുരുദ്യോശം എന്താണെന്നു ചോദിച്ചാൽ ഫിനാൻസ് കമ്മീഷന്റെ കടം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ നിർബന്ധമായി പാലിക്കേണ്ടവ അല്ല. അവ നിർബന്ധിതമാക്കാനുള്ള കുത്സിത നീക്കം കേന്ദ്രസർക്കാർ തുടങ്ങിക്കഴിഞ്ഞു. അതുപ്രകാരം കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വായ്പയെടുക്കാനുള്ള അവകാശങ്ങൾ കർശനമായി പരിമിതപ്പെടുത്തി കടത്തോത് 30 ശതമാനത്തിലേക്കു താഴ്ത്തണം. ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ.കെ. സിംഗ് അധ്യക്ഷനായുള്ള ധനഉത്തരവാദിത്വ റിവ്യു കമ്മിറ്റി കട-ജിഡിപി തോത് 25 ശതമാനം ആക്കണമെന്നാണു നിർദ്ദേശിച്ചിരുന്നത്. കടക്കെണിയെക്കുറിച്ചു ഭീതി സൃഷ്ടിച്ച് ഇത്തരം നിബന്ധനകൾ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+