കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷയില്‍ തോറ്റ മനോവിഷമം; എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിവനൊടുക്കി

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. മണക്കാട് കുര്യാത്തിയിലുള്ള വിജയകുമാര്‍-സിന്ധു ദമ്പതികളുടെ മകന്‍ ആകാശ്(19) ആണ് മരിച്ചത്.

വേളി പൗണ്ട്കടവില്‍ ട്രെയിനിടിച്ച് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള നരുവാമൂട്ടിലെ ട്രിനിറ്റി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് ആകാശ്. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറിറിയിലെ ഇയര്‍ ബാക്ക് പരിഷ്‌ക്കാരത്തിനെതിരെയുള്ള ടെക്‌സോയുടെ സമരത്തിലെ സജീവ പങ്കാളിയാണ് ആകാശ്. റിസല്‍ട്ട് വന്ന് പരാജയപ്പെട്ടുവെന്ന് അറിഞ്ഞതിന്റെ മാനസിക സമ്മര്‍ദ്ദവും കെടിയുവിലെ ഇയര്‍ ബാക്ക് പരിഷ്‌ക്കാരവുമാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിയിട്ടതെന്ന് ആക്ഷേപമുയരുന്നുണ്ട്.

Suicide

മറ്റ് പ്രധാന സര്‍വ്വകലാശാലകളെ അപേക്ഷിച്ച് കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി അഥവാ എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ രീതികളും സിലബസുമെല്ലാം അശാസ്ത്രീയമാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ സമരം നയിക്കുന്നതിനിടയിലാണ് ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നത്. യൂണിവേഴ്‌സിറ്റി പറയുന്ന മാര്‍ക്ക് ക്രെഡിറ്റ് കിട്ടിയില്ലെങ്കില്‍ ഒന്നാം വര്‍ഷക്കാരോടൊപ്പമിരുന്ന് വീണ്ടും പരീക്ഷയെഴുതണമെന്നതാണ് ഈയര്‍ ബാക്ക് സിസ്റ്റം.

ആദ്യ വര്‍ഷ റിസല്‍ട്ട് വന്നതോടെ യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിക്കുന്ന ഈയര്‍ബാക്ക് രീതി അനുസരിച്ച് രണ്ടാം വര്‍ഷത്തിലേക്ക് കടക്കാനാവില്ലെന്ന വിഷമമാണ് ബുധനാഴ്ച വൈകിട്ട് ആകാശ് വീട് വിട്ടിറങ്ങാന്‍ കാരണമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. രാത്രി വൈകിയും മകനെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തമ്പാന്നൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം ആകാശിന്റെ ബൈക്ക് കണ്ടെടുക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയായി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Is KTU's new engineering education system leading to students stir and why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X