സിപിഎം ഹര്‍ത്താല്‍ സഹകരണ മേഖലയെ സംരക്ഷിക്കാനോ, ജനത്തെ ബുദ്ധിമുട്ടിക്കാനോ?
ഹര്‍ത്താലിനോട് യോജിക്കുന്നില്ലെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരം: നോട്ട് പിന്‍വലിച്ചതിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധം. ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിവലാകും എന്നല്ലാതെ നോട്ട് നിരോധനത്തില്‍ ഒരു അയവും ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിനെതിരെ പ്രതിഷേധം വന്നു തുടങ്ങി. ഹര്‍ത്താലിനോട് യോജിക്കുന്നില്ലെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍റോഡ് ഗതാഗതം തടയാനും കടകള്‍ അടച്ചിടാനും സാധ്യമായിടങ്ങളില്‍ ഹര്‍ത്താല്‍ നടത്താനും സിപിഎം പോളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തിരുന്നു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളെയും ബാങ്കുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സഹകരണമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ സത്യാഗ്രഹമിരുന്നിരുന്നു. പിന്നീട് പ്രധാനമന്ത്രിയെ കാണാന്‍ കേരളത്തില്‍ നിന്നും സര്‍വ്വകക്ഷി അംഗങ്ങള്‍ അനുവാദം ചോദിച്ചെങ്കിലും നിഷേധിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.












Click it and Unblock the Notifications