നീനു വിവാഹിതയായോ? കെവിന്റെ അച്ഛൻ പറയുന്നത്.. കേരളത്തിന് പുറത്ത്.. കെവിന്റെ വീട്ടുകാരുമായി ബന്ധമില്ല?
ഏതാനും ദിവസങ്ങളായി സൈബര്‍ ലോകത്ത് പ്രചരിക്കുന്ന വാര്‍ത്തയാണ് കെവിന്റെ നീനു വിവാഹിതയായി എന്നത്. കെവിനെ മലയാളികളാരും അത്ര പെട്ടെന്ന് മറക്കില്ല. കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊലയുടെ ഇരയായ ചെറുപ്പക്കാരന്‍. മകളുമായി പ്രണയത്തിലായ കെവിനെ മറ്റൊരു ജാതിയിൽപ്പെട്ടതാണ് എന്ന കാരണത്താൽ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.
കെവിന്റെ മരണശേഷം നീനു സ്വന്തം വീട്ടിലേക്ക് പോകാന്‍ തയ്യാറായില്ല. കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാനായിരുന്നു നീനുവിന്റെ തീരുമാനം. കെവിന്റെ അച്ഛനും അമ്മയും ആകട്ടെ അവളെ സ്വന്തം മകളെ പോലെ ചേര്‍ത്ത് പിടിച്ചു. നീനുവിനെ വിട്ട് കൊടുക്കില്ലെന്ന് പറഞ്ഞു. പിന്നീട് നീനു പഠനം തുടരാന്‍ കോളേജിലേക്ക് പോകുന്ന ചിത്രം മാധ്യമങ്ങളില്‍ വന്നപ്പോള്‍ കേരളം ഒന്നാകെ ആ പെണ്‍കുട്ടിക്ക് വേണ്ടി മനസ്സ് നിറഞ്ഞ് പ്രാര്‍ത്ഥിച്ചു.

അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം തുടരുമിലെ പ്രമേയം ദുരഭിമാനക്കൊല ആയിരുന്നു. ഈ സമയത്ത് കെവിന്റെ കൊലപാതകവും നീനുവും ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. അതിനിടെയാണ് നീനു വിവാഹിതയായി എന്നുളള പ്രചാരണവും സൈബര്‍ ലോകത്ത് ആരംഭിച്ചത്. ''കെവിന്റെ നീനു വീണ്ടും വിവാഹിതയായി. വിവാഹം കഴിച്ചത് വയനാട് സ്വദേശിയെ. നടത്തിക്കൊടുത്തത് കെവിന്റെ പിതാവ് മുന്‍കൈയെടുത്ത്'' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച കുറിപ്പ്.
ഇതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി കമന്റ് ബോക്‌സില്‍ എ്ത്തിയത്. കെവിന്റെ വീട്ടുകാരുടേത് നല്ല തീരുമാനം ആണെന്നും അവര്‍ക്ക് അഭിമാനിക്കാമെന്നും നീനു ഇനി നല്ലൊരു ജീവിതവുമായി മുന്നോട്ട് പോകട്ടെ എന്നും ആളുകള്‍ ആശംസകളുമായി എത്തി. എന്നാല്‍ അതിന് പിന്നാലെയാണ് കെവിന്റെ അച്ഛന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ ചാനലാണ് കെവിന്റെ അച്ഛന്റെ പ്രതികരണം പുറത്ത് വിട്ടിരിക്കുന്നത്.
നീനുവിന്റെ വിവാഹം കഴിഞ്ഞതായുളള വാര്‍ത്ത ശരിയാണോ എന്ന ചോദ്യത്തിന് തനിക്ക് അതിനെപ്പറ്റി അറിയില്ല എന്നാണ് കെവിന്റെ അച്ഛന്‍ പറയുന്നത്. പലരും വന്ന് ചോദിച്ചപ്പോഴാണ് താന്‍ അറിയുന്നത്. ചാനലുകളില്‍ നിന്നൊക്കെ ചിലര്‍ തന്നെ വിളിച്ച് ചോദിച്ചു. പക്ഷെ തനിക്ക് ഒന്നും അറിയില്ലെന്നും കെവിന്റെ അച്ഛന്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ ആരാണോ കൊടുത്തത് അവരോട് പോയി ചോദിക്കണം. ഇത്തരം വാര്‍ത്തകളുമായി തനിക്ക് ഒരു ബന്ധവും ഇല്ല. നീനു ബെംഗളൂരുവില്‍ എംഎസ്ഡബ്ല്യൂ കഴിഞ്ഞ് ജോലി ചെയ്യുകയാണ് എന്നും കെവിന്റെ അച്ഛന്‍ പറയുന്നു.
അതേസമയം മനോരമ ഓണ്‍ലൈന്‍ പുറത്ത് വിട്ട വാര്‍ത്തയില്‍ വ്യക്തമാക്കുന്നത് നീനുവിന്റെ വിവാഹം കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നീനു വിവാഹിതയായത്. എന്നാല്‍ കെവിന്റെ വീട്ടുകാരല്ല നീനുവിനെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത്. മാത്രമല്ല കെവിന്റെ വീട്ടുകാരുമായി നീനുവിന് ഇപ്പോള്‍ ബന്ധമില്ലെന്നും വാര്‍ത്തയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും അകന്ന് കേരളത്തിന് പുറത്താണ് നീനു ജീവിതവുമായി മുന്നോട്ട് പോകുന്നത് എന്നാണ് വിവരം.












Click it and Unblock the Notifications