കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി കേരളത്തിലുണ്ട്... കൊച്ചിയില്‍!

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഏപ്രില്‍ 19 എന്ന ഒരു ദിവസമുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ കോണ്‍ഗ്രസ്സുകാര്‍. രണ്ട് മാസത്തോളമായി അവധിയില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി എവിടെയുണ്ടെന്ന് ഇപ്പോള്‍ ആര്‍ക്കും അറിയില്ലെന്നാണ് പറയുന്നത്.

എന്നാല്‍ രാഹുല്‍ ഗാന്ധി ഇവിടുണ്ടെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. 'ഇവിടെ' എന്ന് പറഞ്ഞാല്‍ നമ്മുടെ കൊച്ചു കേരളത്തില്‍... കൊച്ചിയില്‍.

Rahul Gandhi

കേരളത്തിലെ ആയുര്‍വേദ ചികിത്സയും റിസോര്‍ട്ടുകളും ധ്യാന/യോഗാ കേന്ദ്രങ്ങളും ഒക്കെ പ്രശസ്തമല്ലേ. കൊച്ചിയിലെ ഒരു റിസോര്‍ട്ടില്‍ രാഹുല്‍ ഗാന്ധി ഇപ്പോഴുണ്ടെന്നാണ് വാര്‍ത്ത.

<strong>രാഹുല്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍?</strong>രാഹുല്‍ ഉണ്ടാകാനിടയുള്ള സ്ഥലങ്ങള്‍?

കൊച്ചി നഗരത്തില്‍ നിന്ന് മാറി, മുളന്തുരുത്തിയിലെ ഒരു ആയുര്‍വേദ റിസോര്‍ട്ടില്‍ രാഹുല്‍ ഗാന്ധി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.സാധാരണക്കാര്‍ക്ക് തീരെ പ്രാപ്യമല്ലാത്ത ഒരിടമാണത്രെ ഇത്. ഏക്കറുകളോളം വിസ്തൃതിയുള്ള പ്രദേശത്താണ് ഇത്. വിവിഐപികള്‍ മാത്രമാണത്രെ ഇവിടത്തെ പതിവുകാര്‍.

എന്തായാലും രാഹുല്‍ ഇവിടെ ഉണ്ടോ എന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വലിയ തീര്‍പ്പൊന്നും ഇല്ല. റിസോര്‍ട്ടിലെ ജീവനക്കാരോട് രാഹുലിന്റെ കാര്യം പുറത്ത് പറയരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത് .

English summary
Is rahul Gandhi staying in resort at Kochi?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X