Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജു സാംസണ്‍ ബിജെപി സ്ഥാനാര്‍ത്ഥി? മത്സരിക്കുന്നത് സ്വന്തം നാട്ടിലോ? മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ അടക്കം പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ് കേരളത്തിലെ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. ചില സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികള്‍ ബിജെപി ക്യാമ്പില്‍ നിന്ന് ഉണ്ടായേക്കും എന്നാണ് സൂചന. പ്രത്യേകിച്ചും സെലിബ്രിറ്റികള്‍. നടന്‍ ഉണ്ണി മുകുന്ദന്‍, ജയറാം, ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ എന്നിവരുടെയെല്ലാം പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

ഏറ്റവും ഒടുവിലായി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും എന്നുളള പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.ബിജെപിക്ക് വലിയ പ്രതീക്ഷയുളള തിരുവനന്തപുരത്ത് സഞ്ജു മത്സരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് അഭ്യൂഹങ്ങള്‍ പടരുന്നത്. സഞ്ജുവിന്റെ നാട് കൂടിയാണ് തിരുവനന്തപുരം. നേരത്തെ ക്രിക്കറ്റ് താരം ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

സഞ്ജു സാംസണുമായി ബന്ധപ്പെട്ട വാര്‍ത്തയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് എത്തി. ഇത്തരമൊരു കാര്യം തന്നോട് ആരും സംസാരിച്ചിട്ടില്ല എന്നാണ് രാജീവ് ചന്ദ്രശേഖരന്‍ ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇതുവരെ പ്രത്യേകിച്ചൊരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ്വ് പരസ്യമാക്കാത്ത ക്രിക്കറ്റ് താരമാണ് സഞ്ജു.

bjp

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ബിജെപി അധ്യക്ഷൻ കോൺഗ്രസിനെ കടന്നാക്രമിച്ചു. കോണ്‍ഗ്രസ് വിബിറാംജി പദ്ധതിയെക്കുറിച്ച് നുണപ്രചരണം നടത്തുന്നത് സോണിയാ ഗാന്ധി-ഉണ്ണികൃഷ്ണന്‍ പോറ്റി കൂടിക്കാഴ്ചയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. '' 2014 മുതല്‍ കോൺഗ്രസ് നുണപറഞ്ഞ് ജയിക്കാന്‍ ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഓരോ നുണകളും തള്ളിയ ജനങ്ങള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സര്‍ക്കാരിനെതിരെ നുണ പ്രചരിപ്പിക്കുകയാണ്. 2.03 ലക്ഷം കോടി രൂപ മാത്രമാണ് യുപിഎ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്കായി ചിലവഴിച്ചതെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയത് 7.83 ലക്ഷം കോടി രൂപയാണ്. വിബിറാംജിയിലൂടെ 100 തൊഴില്‍ ദിനങ്ങള്‍ 125 ആയി വർദ്ധിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ വരുമാനം 25% വര്‍ദ്ധിക്കും. വിബിറാംജിയിലൂടെ പണം നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടില്‍ വരുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+