സരിത ഒളിവിലാണോ..?
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായര്‍ ജയിലില്‍ നിന്നിറങ്ങിയെങ്കിലും ഇപ്പോള്‍ എവിടെയന്ന് ആര്‍ക്കും അറിയില്ല. രണ്ട് ദിവസം കഴിഞ്ഞാല്‍ മാധ്യമങ്ങളെ കാണുമെന്ന് പറഞ്ഞ സരിത ഇപ്പോഴും അജ്ഞാത കേന്ദ്രത്തിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആലപ്പുഴയില്‍ വച്ച് ഞായറാഴ്ച മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നാണ് ജയിലില്‍ നിന്നിറങ്ങിയ സരിത ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സന്നാഹങ്ങളുമായി കാത്തിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിരാശരാകേണ്ടി വന്നു.

കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയില്‍ വാറണ്ട് ഉണ്ടായിരിക്കെയാണ് സരിതയെ കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് വിട്ടയച്ചത്. ഇത് വലിയ വാര്‍ത്തയായിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 33 കേസുകളിലും ജാമ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സരിതയെ വിട്ടയക്കുന്നത് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
എന്തായാലും ഹോസ്ദുര്‍ഗ് കോടതിയില്‍ നിന്ന് സരിതക്ക് ജാമ്യം എടുത്തേ മതിയാകൂ. ഇതിനായി ഫെബ്രുവരി 24 തിങ്കളാഴ്ച സരിത കോടതിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മാധ്യമങ്ങളോട് എല്ലാം തുറന്ന് പറയും എന്ന സരിതയുടെ പ്രഖ്യാപനം വിലപേശലിന്റെ ഭാഗമായിട്ടാണെന്ന് ആരോപണം ഉണ്ട്. ഇതിന് മുന്‍പും സരിത ഇത്തരം പ്രസ്താവനകള്‍ നടത്തുകയും പിന്നീട് അതിനെക്കുറിച്ച് പ്രതികരിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിലുള്ള ആരേയും ഉപദ്രവിക്കാന്‍ താനില്ല എന്നായിരുന്നു സരിത ജയിലിലല്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ പറഞ്ഞത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications