സത്യസരണി നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രമോ? കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി, വിശദമായ അന്വേഷണം
മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് പരാതി. ബിജെപി കേരള ഘടകമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന് പരാതി സമര്‍പ്പിച്ചത്.
കോഴിക്കോട്: മഞ്ചേരി ചെരണിയിലെ സത്യസരണി എന്ന സ്ഥാപനത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് പരാതി. ബിജെപി കേരള ഘടകമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന് ഇതുസംബന്ധിച്ച് പരാതി സമര്‍പ്പിച്ചത്. സ്ഥാപനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
എന്‍ഐഎ അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. വന്‍തോതില്‍ മതപരിവര്‍ത്തനം നടത്തുന്ന കേന്ദ്രമാണിതെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പിന്തുണയോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. മുമ്പും സമാനമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും യാതൊരു തെളിവും സ്ഥാപനത്തിനെതിരേ പോലിസിന് ലഭിച്ചിരുന്നില്ല.

കഴിഞ്ഞ ആഗസ്തില്‍ സത്യസരണിയിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താന്‍ അനുവദിച്ചില്ല. മാര്‍ച്ച് തുടങ്ങിയ മഞ്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് വച്ചുതന്നെ അവര്‍ തടഞ്ഞു. പോലിസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. പ്രശ്ന സാധ്യത മുന്‍കൂട്ടി കണ്ട് ശക്തമായ പോലിസ് സാന്നിധ്യമുണ്ടായിരുന്നു അന്ന് മഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും. മാര്‍ച്ച് നടത്താനാവാതെ വന്നതോടെ ബസ് സ്റ്റാന്റില്‍ വച്ച് തന്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പരിപാടി ഉദ്ഘാടനം ചെയ്തു.

സ്ഥാപനം നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉടന്‍ അടച്ചുപൂട്ടണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. വന്‍തോതില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും തീവ്ര ആശയങ്ങളാണ് സ്ഥാപനം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മകളെ സത്യസരണിയില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും അവള് ഐസിസില്‍ ചേരുന്നതിന് സാധ്യതയുണ്ടെന്നും കാണിച്ച് കോട്ടയം സ്വദേശി മാസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ പരിശോധന നടത്തിയ പോലിസിന് സംശയകരമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല.

താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് സത്യസരണിയില്‍ പഠിക്കുന്നതെന്നും തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും തിരുവനന്തപുരം സ്വദേശിയായ പെണ്‍ക്കുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മാസങ്ങള്‍ നീളുന്ന കോഴ്സാണ് ഇവിടെ പഠിപ്പിക്കുന്നത്. വിശദമായ പഠനം വേണമെങ്കില്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് പോവാം. തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അഡ്മിഷന് നല്‍കുന്നത്.

സ്ഥാപനത്തിന്റെ നടത്തിപ്പുകാരും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ആരോപണം നിഷേധിച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അവരുടെ വെബ്സൈറ്റില്‍ വിശദമാക്കിയിട്ടുണ്ട്. ക്രൈസ്തവ മിഷനറി പ്രവര്‍ത്തകര്‍ ദാരിദ്ര്യം ചൂഷണം ചെയ്ത് മുസ്ലിംകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത്തരം ആളുകളെ കണ്ടെത്തി ഇസ്ലാമിന കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും വെബ് സൈറ്റില്‍ പറയുന്നു. ഇസ്്ലാമിനെ കുറിച്ച് പഠിപ്പിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഹിന്ദുക്കളോ ക്രൈസ്തവരോ മാത്രമല്ല ഇവിടെ വരുന്നതെന്നും മുസ്ലിംകള് ഉള്‍പ്പെടെയുള്ളവര്‍ പഠിക്കാനെത്തുന്നുണ്ടെന്നും സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications