Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസിന്റെ പരിപാടിയിലാണോ എസ്പി സംസാരിക്കുന്നത്; കടുത്ത ഭാഷയില്‍ വിഡി സതീശന്‍

സംഘര്‍ഷത്തിനിടെ പോലീസിന്റെ ലാത്തി അടിയേറ്റ് പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഷാഫിയെ ആക്രമിച്ചതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍ വൈകീട്ട് ആശുപത്രി വിട്ടു. കോഴിക്കോട്ടെ വീട്ടില്‍ അദ്ദേഹം ഇനി വിശ്രമത്തിലായിരിക്കും.

എംപിയെ ആക്രമിച്ചത് പോലീസുകാരില്‍ ചിലരാണ് എന്ന് കഴിഞ്ഞ ദിവസം റൂറല്‍ എസ്പി ബൈജു ഒരു പരിപാടിയില്‍ സംസാരിക്കവെ സമ്മതിച്ചിരുന്നു. ആര്‍എസ്എസ് ബന്ധമുള്ള പരിപാടിയില്‍ വച്ചാണ് എസ്പി ഇക്കാര്യം പറഞ്ഞത് എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രോട്ടോകോള്‍ ലംഘിച്ചാണ് എസ്പി പരിപാടിക്ക് എത്തിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫില്‍ പറഞ്ഞു. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

vd satheesan visit shafi parambil-

ഗൂഡാലോചന നടത്തി മനപൂര്‍വമായാണ് ഷാഫി പറമ്പില്‍ എം.പിയെ പൊലീസ് ആക്രമിച്ചത് എന്ന് വിഡി സതീശന്‍ പറഞ്ഞു. ആയിരത്തില്‍ അധികം പേരുണ്ടായിരുന്ന യു.ഡി.എഫ് പ്രകടനത്തെ പൊലീസ് തടുത്ത് നിര്‍ത്തുകയായിരുന്നു. അന്‍പതു പേര്‍ മാത്രമുണ്ടായിരുന്ന സി.പി.എമ്മുകാരെയായിരുന്നു പൊലീസ് മാറ്റേണ്ടിയിരുന്നത്. യു.ഡി.എഫുകാരെ തടുത്ത് നിര്‍ത്തിയിട്ടാണ് എസ്.പി പറഞ്ഞതു പോലെ ലാത്തി ചാര്‍ജിന് ഉത്തരവില്ലാതെ പൊലീസുകാര്‍ തലയ്ക്കും മുഖത്തും അടിച്ചത് എന്നും വിഡി സതീശന്‍ ആരോപിച്ചു.

ഡി.വൈ.എസ്.പിയാണോ ഗ്രനേഡ് എറിയുന്നത്? ആള്‍ക്കൂട്ടത്തിനു നേരെയല്ല ഗ്രനേഡ് എറിയേണ്ടത്. അതിനൊക്കെ ഒരു നടപടിക്രമമുണ്ട്. ആളില്ലാത്ത സ്ഥലത്തേക്ക് ഗ്രനേഡ് എറിഞ്ഞ് അതിന്റെ പുക കൊണ്ടിട്ടാണ് ആളുകള്‍ പിരിഞ്ഞു പോകുന്നത്. ഒരു പ്രവര്‍ത്തകന്റെ മുഖത്തേക്കാണ് ഗ്രനേഡ് എറിഞ്ഞത്. മുഖമാണ് തകര്‍ന്നു പോയത്.

ഒരു സീനിയര്‍ ഉദ്യോഗസ്ഥനാണ് ഗ്രനേഡ് എറിഞ്ഞത്. സീനിയര്‍ ഉദ്യോഗസ്ഥന്‍ ഗ്രനേഡ് എറിയുന്നത് ആദ്യമായാണ് കാണുന്നത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണ്. അതൊക്കെ കൈകാര്യം ചെയ്യും. ഷാഫി പറമ്പിലിനെ ആക്രമിക്കാന്‍ നടത്തിയ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

എസ്പി ഇന്നലെ ഏതു യോഗത്തിലാണ് പോയത്? പരിപാടിയുടെ സംഘാടകന്‍ ആരായിരുന്നു. സ്വാഗത പ്രാസംഗികന്‍ ആരായിരുന്നു. ഏതു യോഗത്തിലേക്കാണ് സി.പി.എം പൊലീസുകാരെ അയക്കുന്നത്? സേവദര്‍ശന്റെ പരിപാടിയിലേക്കാണോ? ആര്‍.എസ്.എസിന്റെ പരിപാടിയിലാണോ എസ്.പി സംസാരിക്കുന്നത്? ആരാണ് ഇവരെ വിട്ടത്? എന്തും ചെയ്യാമെന്ന നിലയിലേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ പോകുകയാണ്. ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. ഇതൊന്നും ഞങ്ങള്‍ നോക്കി നില്‍ക്കില്ല.- വിഡി സതീശന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+