• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനാഥ് ഭാസിയെന്താ മീന്‍ പിടിക്കാന്‍ പോവുകയാണോ? ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം: സജി നന്ത്യാട്ട്

Google Oneindia Malayalam News

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് ശരിയല്ലെന്ന് വ്യക്തമാക്കി മമ്മൂട്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഏതെങ്കിലും ഒരു വ്യക്തിക്ക് തൊഴില്‍ ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്നായിരുന്നു മമ്മൂട്ടിയുടെ നിലപാട്. പുതിയ ചിത്രമായ റോഷാക്കിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുമപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ശ്രീനാഥ് ഭാസിയുടെ വിലക്കില്‍ യൂട്യൂബ് ചാനല്‍ അവതാരകയുടെ പരാതിക്ക് അപ്പുറത്തുള്ള കാര്യങ്ങള്‍ അടക്കമുണ്ടെന്നാണ് നിർമ്മാതാവ് സജി നന്ത്യാട്ട് വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സജി നന്ത്യാട്ട് പറയുന്നത്.

ശ്രീനാഥ് ഭാസിയെ വിലക്കിയെന്ന ഒരു വാചകം

ശ്രീനാഥ് ഭാസിയെ വിലക്കിയെന്ന ഒരു വാചകം സംഘടന പറഞ്ഞിട്ടില്ല. ഞങ്ങള്‍ മാറ്റി നിർത്തുന്നു എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഇവിടെ ആരും അദ്ദേഹത്തിന്റെ തൊഴില്‍ നിഷേധിച്ചിട്ടില്ല. ഞങ്ങള്‍ കൊടുത്ത തൊഴില്‍ അദ്ദേഹമാണ് നിഷേധിച്ചു. ഷൂട്ടിങ്ങിന് വരാതിരിക്കുന്ന അദ്ദേഹം വിളിച്ചാല്‍ ഫോണും എടുക്കില്ലായിരുന്നുവെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.

അവസരം പോയാലും നോ പറയേണ്ടിടത്ത് പറയണമെന്ന് പൊന്നമ്മ ബാബു: വണ്ണത്തെക്കുറിച്ച് പറഞ്ഞാല്‍ ചോദ്യം ചെയ്യുംഅവസരം പോയാലും നോ പറയേണ്ടിടത്ത് പറയണമെന്ന് പൊന്നമ്മ ബാബു: വണ്ണത്തെക്കുറിച്ച് പറഞ്ഞാല്‍ ചോദ്യം ചെയ്യും

ഒരോ കലാകാരനും അണിയറപ്രവർത്തകരും

ഒരോ കലാകാരനും അണിയറപ്രവർത്തകരും ഇന്ന തീയതി മുതല്‍ ഇന്ന തീയതി വരെ ഞാന്‍ ഈ പ്രൊജക്ടിന്റെ ഭാഗമായി കൊള്ളാമെന്നുള്ള ഒരു കരാർ പത്രം പ്രൊഡ്യൂസർക്ക് നല്‍കേണ്ടതുണ്ട്. ആ തിയതികള്‍ അനുസരിച്ചാണ് ഓരോ സിനിമയും ഷെഡ്യൂള്‍ ചെയ്യുന്നത്. ഇത് അനുസരിച്ച് ലൊക്കേഷനും ഹോട്ടല്‍ മുറികളും ബുക്ക് ചെയ്യും. നൂറ് നൂറ്റമ്പത് പേർ ചേർന്ന് നടക്കുന്ന ഒരു പ്രകിയയാണ് ഇത്.

ഓണ്‍ലൈന്‍ മാധ്യമപ്രവർത്തകയുടെ പരാതി

എഴുതി തരുന്നത് മാത്രമല്ല പരാതി. ഓണ്‍ലൈന്‍ മാധ്യമപ്രവർത്തകയുടെ പരാതിക്ക് മുമ്പ് തന്നെ സംഘടനയില്‍ പരാതിയുടെ പ്രഹാവമായിരുന്നു. ശ്രീനാഥ് ഭാസി കാരണം 20 ലക്ഷം രൂപയാണ് ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നതെന്ന് രണ്ട് നിർമ്മാതാക്കള്‍ വളരെ വിഷമത്തോടെ പറഞ്ഞു. ഇടവേള ബാബുവും സിദ്ധീക്കും ഇരിക്കുമ്പോഴാണ് ഇദ്ദേഹത്തെ കയറൂരി വിട്ടിരിക്കുകയാണെന്നും ആരും ശ്രദ്ധിക്കാനില്ലെന്നും ആ നിർമ്മാതാക്കളെന്നും സജി നന്ത്യാട്ട് പറയുന്നു.

ദില്‍ഷയാകെ തളർന്നു പോയി, അവർ തെറി വിളിച്ചാലും ഒന്നും പറയണ്ടെന്നായിരുന്നു അവളുടെ നിലപാട്: സൂരജ്ദില്‍ഷയാകെ തളർന്നു പോയി, അവർ തെറി വിളിച്ചാലും ഒന്നും പറയണ്ടെന്നായിരുന്നു അവളുടെ നിലപാട്: സൂരജ്

അമ്മയില്‍ മെമ്പർ അല്ലാത്ത ആളെ ഞങ്ങള്‍

അമ്മയില്‍ മെമ്പർ അല്ലാത്ത ആളെ ഞങ്ങള്‍ എങ്ങനെ നിയന്ത്രിക്കും എന്നായിരുന്നു ഇടവേള ബാബു പറഞ്ഞത്. എനിക്ക് ദുബായില്‍ ബിസിനസ് ആണ്, പടത്തില്‍ അഭിനയിച്ചില്ലെങ്കില്‍ ഒരു ചുക്കുമില്ലെന്നായിരുന്നു ശ്രീനാഥ് ഭാസി നിർമ്മാതാക്കളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ നിർമ്മാതാക്കള്‍ക്ക് അദ്ദേഹത്തോട് യാതൊരു എതിർപ്പുമില്ല. അദ്ദേഹം രക്ഷപ്പെട്ട് വരണം എന്നാണുള്ളത്.

നല്ലൊരു കലാകാരന്‍ കൂടി മലയാള സിനിമയില്‍ ഉണ്ടായാല്‍

നല്ലൊരു കലാകാരന്‍ കൂടി മലയാള സിനിമയില്‍ ഉണ്ടായാല്‍ ഞങ്ങള്‍ക്ക് ഒരു സാധ്യതയുമായി. എന്നാല്‍ ഇവിടെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച് ഒരു പ്രൊഡ്യൂസറെ അത്രയേറെ കുഴപ്പത്തിലാക്കുമ്പോള്‍ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. ഞങ്ങള്‍ നിസ്സഹരിക്കുന്നു എന്നാണ് പറയുന്നത്, വിലക്കിയിട്ടില്ല. കരാർ പ്രകാരം ലക്ഷക്കണക്കിനുള്ള പൈസയും വാങ്ങിച്ചതിന് ശേഷം ഇഷ്ടമുള്ള സമയത്ത് ലൊക്കേഷനില്‍ എത്തുമെന്ന് പറയാന്‍ ശ്രീനാഥ് ഭാസിയെന്താണ് മീന്‍ പിടിക്കാന്‍ പോവുകയാണോയെന്നും അദ്ദേഹം ചോദിക്കുന്നു.

ഒരു ദിവസം ദിവസം ഷൂട്ടിങ് മുടങ്ങിയാല്‍

വലിയ പ്രയാസമേറിയ കാര്യമാണ്. ഒരു ദിവസം ദിവസം ഷൂട്ടിങ് മുടങ്ങിയാല്‍ മൂന്ന് ലക്ഷത്തോളം രൂപയാണ് നിർമ്മാതാവിന്റെ നഷ്ടം. കൂടെ അഭിനയിക്കുന്ന വേറെ കലാകാരന്‍മാരുണ്ട്. ഒരാള്‍ വരാത്തതുകൊണ്ട് അവരുടെ ഡേറ്റും തമ്മില്‍ ക്ലാഷുണ്ടാവും. അങ്ങനെ ഈ പ്രോജക്ട് തന്നെ എന്ന് തീരുമെന്ന് ആർക്കും പറയാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.

English summary
is Sreenath Bhasi going to FISHING: saji nanthyattu says that actor has caused a loss of lakhs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X