കുറുപ്പ് ജീവിച്ചിരിപ്പുണ്ട്? മലേഷ്യയില്‍ കുടംബവുമൊത്ത്കഴിയുന്നു, കഴിഞ്ഞ ദിവസം ഫോണ്‍വന്നു: മുന്‍എസ്പി
തിരുവനന്തപുരം: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. കേരളം കണ്ട ഏറ്റവും വിയ കുപ്രസിദ്ധനായ പിടികിട്ടാപുള്ളി സുകുമാര കുറുപ്പിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.
നവമ്പര്‍ 12നാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ, ചിത്രത്തില്‍ സുകുമാരകുറുപ്പിനെ വെള്ള പൂശുന്നുണ്ടോ തുടങ്ങിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥ കുറുപ്പിന്റെ അന്വേഷണ ഘട്ടത്തില്‍ പൊലീസ് ഏറെ പുലിവാല് പിടിച്ചിരുന്നു. 37 വര്‍ഷമായി സുകുമാരകുറുപ്പ് മുങ്ങിയിട്ട് ഇതുവരെ പൊലീസിന് ഒരു തുമ്പ് പോലും ലഭിച്ചിട്ടില്ല.

പിന്നീട് കേസ് ക്ലോസ് ചെയ്യുകയായിരുന്നു. കുറുപ്പ് മരിച്ചുവെന്ന് കണ്ടെത്തിയ ശേഷമാണ് കേസ് ക്ലോസ് ചെയ്തതെന്ന് അന്ന് കേസ് അന്വേഷിച്ചിരുന്ന എസ് പി ജോര്‍ജ്ജ് ജോസഫ് പിന്നീട് പറഞ്ഞിരുന്നു.
കുറുപ്പിനെ പലരും പലയിടത്തും കണ്ടതായി പറഞ്ഞിട്ടുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥര്‍ സുകുമാരക്കുറുപ്പിനെ സൗദിയില്‍ ഒരു മത കേന്ദ്രത്തില്‍ കണ്ടു എന്നുപോലും പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലും കേരളത്തിന്റെ പല ഭാഗങ്ങളിലും കുറുപ്പുമായി സാമ്യമുള്ള പലരെയും നാട്ടുകാരും പോലീസും തടഞ്ഞുവച്ച് ചോദ്യം ചെയ്ത സംഭവങ്ങള്‍ വരെ ഉണ്ടായിരുന്നു. ചില സംഭവങ്ങളില്‍ പൊലീസിന് പണികിട്ടിയിട്ടുമുണ്ട്.

കുറുപ്പിനെ കണ്ടുവെന്ന് പറഞ്ഞ് തനിക്ക് ഫോണ്‍ വരാറുണ്ട്. ഇക്കഴിഞ്ഞ ദിവസവും തനിക്ക് സമാനമായ രീതിയില്‍ ഫോണ്‍ വന്നിരുന്നുവെന്ന് എസ്പി ജോര്‍ജ്ജ് ജോസഫ് പറഞ്ഞു. മലേഷ്യയില്‍ നിന്നായിരുന്നു ആ ഫോണ്‍ കോള്‍ തനിക്ക് വന്നത്. ഒരു പാസ്പോര്‍ട്ട് പോലുമില്ലാതെയാണ് കുറുപ്പ് മലേഷ്യയില്‍ കഴിയുന്നതെന്നും ഇപ്പോള്‍ 77 വയസ്സ് പ്രായമുണ്ടെന്നുമാണ് അയാള്‍ പറഞ്ഞത്. കുടുംബവുമൊന്നിച്ചാണ് സുകുമാരകുറുപ്പ് അവിടെ കഴിയുന്നതെന്നും അയാളുടെ ഫോട്ടോ കേരളത്തിലെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് അയച്ചിട്ടുണ്ടെന്ന് ഇത് കുറുപ്പ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കുറുപ്പിനെ കേരളത്തിലെത്തിക്കാന്‍ താന്‍ സഹാക്കണമെന്നുമാണ് അയാള്‍ തന്നോട് പറഞ്ഞതെന്ന് എസ് പി പറയുന്നു.

കുറുപ്പ് പല വേഷങ്ങളിലും പല രൂപങ്ങളിലുമായാണ് മുങ്ങിയത് മുതല്‍ ജീവിച്ചിരുന്നത്. പല നാടുകൡും അദ്ദേഹം വേഷവും പേരും വിലാസവും മാറ്റി ജീവിച്ചിട്ടുണ്ട്. കുറുപ്പ് വേഷപ്രച്ഛന്നനായി വിദേശത്തെവിടെയോ കഴിയുകയാണെന്ന് ചില പോലീസുകാര്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. എന്നാല്‍ കുറുപ്പ് മരിച്ചുവെന്നും ഇക്കാര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ കേസ് ക്ലോസ് ചെയ്തതെന്നും ജോര്‍ജ്ജ് ജോസഫ് വ്യക്തമാക്കിയിരുന്നു. ജോഷി എന്ന പേരിലാണ് കുറുപ്പ് ഹോസ്പിറ്റലുകളില്‍ ചികിത്സ തേടിയിരുന്നതെന്നും പറയപ്പെടുന്നു. ഗുരുതരമായ ഹൃദ്രോഗത്തെ തുര്‍ന്ന് നല്ല അവശനായിരുന്നു കുറുപ്പെന്നും തന്റെ രണ്ട് സഹപ്രവര്‍ത്തകര്‍ കുറുപ്പ് ചികിത്സ തേടിയ ആശുപത്രികളില്‍ എത്തിയിരുന്നുവെന്നും അവിടയെല്ലാം നടത്തിയ അന്വേഷണത്തിലാണ് കുറുപ്പ് മരിച്ചുവെന്ന് ഉറപ്പാക്കിയതെന്നും ജോര്‍ജ്ജ് ജോസഫ് പറയുന്നു.

കേരളത്തിലും പലയിടത്തും സുകുമാരക്കുറുപ്പിനോടു സാദൃശ്യമുള്ളവരെ പോലീസും നാട്ടുകാരും പലവട്ടം പിടികൂടി ചോദ്യം ചെയത് വിട്ടിട്ടുണ്ട്. അന്ന് ഭൂട്ടാന്‍, ആന്‍ഡമാന്‍, ഭോപ്പാല്‍, ഗ്വാളിയോര്‍, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം സംഘങ്ങള്‍ കുറുപ്പിനെ അന്വേഷിച്ച് പോയിരുന്നു. ഹിമാലയത്തിലെ സന്യാസിയെ പോലും ഒരിക്കല്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. ആന്‍ഡമാനിലും ഗള്‍ഫിലും പോലീസ് പലവട്ടം പോകുകയും മുംബൈയിലെ തെരുവുകളിലും ഹരിദ്വാറിലെ സന്യാസിമാര്‍ക്കിടയിലും ആശുപത്രിയില്‍ രോഗബാധിതരായി എത്തുന്ന അനാഥര്‍ക്കിടയിലും കുറുപ്പിനെ പോലീസും മലയാളികളും തിരഞ്ഞിരുന്നുവെന്നും ജോര്‍ജ്ജ് ജോസഫ് പറയുന്നു.
Recommended Video

അന്ന് കുറുപ്പിനെ അന്വേഷിക്കുന്ന വേളയില്‍ വേഷം മാറി പോലും പൊലീസുദ്യോഗസ്ഥര്‍ കുറുപ്പിന്റെ വീട്ടില്‍ പോയിരുന്നു. തെങ്ങു ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ എന്ന പേരിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ കുറുപ്പിന്റെ വീട്ടിലെത്തിയിരുന്നത്. കുറുപ്പ് വരുന്നുണ്ടോ എന്ന് അന്വേഷിക്കലാണ് ലക്ഷ്യം. കുറുപ്പിനും ഭാര്യയ്ക്കും വീട്ടിലേക്കും വരുന്ന കത്തുകള്‍ പതിവായി പോലീസ് പൊട്ടിച്ചു വായിക്കുമായിരുന്നു. കുറുപ്പിന്റെ മകന്റെ വിവാഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവല്ലയില്‍ നടന്നപ്പോള്‍ കുറുപ്പ് എത്തുമെന്നു കരുതി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഒരാഴ്ച മുന്‍പേ നിരീക്ഷമം ആരംഭിച്ചിരുന്നു. എന്തായാലും ഇനി കുറുപ്പ് തിരിച്ചുവരില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ജോര്‍ജ്ജ് ജോസഫ് പറയുന്നു.












Click it and Unblock the Notifications