Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി 'മുന്ന'യാണോ? ആറടി പൊക്കത്തിന് മേലെയെങ്കിലും കുരുട്ട് ബുദ്ധിയോ കുന്നായ്മയോ ഇല്ലാത്തയാള്‍...

സുരേഷ് ഗോപി മുതല്‍ അഖില്‍ വരെ നിരവധി ആളുകളെയാണ് രാഷ്ട്രീയ എതിരാളികള്‍ എമ്പുരാൻ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തോട് ഉപമിച്ചുകൊണ്ടിരിക്കുന്നത്. വഖഫ് ഭേദഗതി ബില്ലിലെ ചർച്ചയിൽ രാജ്യ സഭയിൽ സംസാരിക്കുന്നതിന് ഇടയില്‍ ജോൺ ബ്രിട്ടാസ് എംപിയാണ് പരോക്ഷമായി സുരേഷ് ഗോപിയെ മുന്ന എന്ന വിശേഷിപ്പിച്ചത്. ഇതുപോലുള്ള മുന്നമാരെ തിരിച്ചറിയാനുള്ള കഴിവ് മലയാളികൾക്കുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

താന്‍ എമ്പുരാനിലെ മുന്നയുടെ കാര്യം പറഞ്ഞപ്പോള്‍ അതു തന്നെക്കുറിച്ചാണെന്നു പറഞ്ഞ് സുരേഷ് ഗോപി പ്രതികരിച്ചത് എന്തിനാണ്? ഞാന്‍ ആരുടേയും പേര് എടുത്ത് പറഞ്ഞിട്ടില്ലല്ലോയെന്നും സി പി എം എംപി പറഞ്ഞു. എന്ത് തന്നെയായാലും ജോണ്‍ ബ്രിട്ടാസിന്റെ പരാമർശം വൈറലായി മാറുകയും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുകൊണ്ട് നിരവധിയാളുകള്‍ രംഗത്ത് വരികയും ചെയ്തു.

suresh

സുരേഷ് ഗോപിയുടെ ഫാന്‍സ് പേജിലും ഇത് സംബന്ധിച്ച ഒരു കുറിപ്പ് പങ്കുവെക്കപ്പെട്ടിട്ടുണ്ട്. 'മുന്ന എന്ന പദത്തിന്റെ അർത്ഥം ടെററിസ്റ്റ് എന്നോ, രാജ്യദ്രോഹിയെന്നോ അല്ല. ചെറിയ കുട്ടികളോട് ഒരുപാട് പ്രിയം തോന്നുമ്പോൾ വാത്സല്യത്തോടെ വിളിക്കുന്ന പേരാണ് മുന്ന.അതാണ് ആ വാക്കു കൊണ്ട് അർത്ഥമാക്കുന്നതും.' എന്നാണ് ശ്രദ്ധേയമായി മാറിയ ആ കുറിപ്പില്‍ പറയുന്നത്. സുരേഷ് ഗോപിയുടെ ഫാന്‍സ് പേജില്‍ വന്ന കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സുരേഷ് ഗോപിയെ 'മുന്ന' എന്ന് വിളിച്ച് സ്വയം സായൂജ്യമടയുന്നവരോട്,'മുന്നാ' എന്ന പദത്തിന്റെ അർത്ഥം ടെററിസ്റ്റ് എന്നോ,രാജ്യദ്രോഹിയെന്നോ അല്ല. ചെറിയ കുട്ടികളോട് ഒരുപാട് പ്രിയം തോന്നുമ്പോൾ വാത്സല്യത്തോടെ വിളിക്കുന്ന പേരാണ് മുന്നാ! അതാണ് ആ വാക്കു കൊണ്ട് അർത്ഥമാക്കുന്നതും.

ചില മനുഷ്യർ വളർന്ന് ആറടി പൊക്കത്തിന് മേലെയെത്തിയാലും മറ്റ് പലരെയും പോലെ കുന്നായ്മയോ, കുരുട്ടു ബുദ്ധിയോ, അവർക്കൊപ്പം വളർന്നു എന്ന് വരില്ല. പകരം, തനിക്ക് ശരിയെന്ന് തോന്നുന്നത് എവിടെയും തുറന്ന് പറയുന്ന, ഇഷ്ടമാകാത്തത് കണ്ടാൽ പരിഭവിക്കുന്ന, ഇഷ്ട സാധ്യത്തിനായ് ചിലപ്പോൾ വാശി പിടിക്കുന്ന ഒരു മനസ്സിന്റെ ഉടമയായിട്ടാകും അവർ വളരുക.

അങ്ങനെയുള്ള ഒരു മനസ്സിൻ്റെ ഉടമ തന്നെയാണ് ശ്രീ.സുരേഷ് ഗോപി! സുരേഷ് ഗോപിയെ അടുത്തറിഞ്ഞവരെല്ലാവരും തന്നെ, അദ്ദേഹത്തെക്കുറിച്ച് പറയുന്ന ചില വാക്കുകളുണ്ട്. സുരേഷ് ശുദ്ധഗതിക്കാരനാണ്. കൊച്ചു കുട്ടികളെ പോലെയാണ്. അവൻ പെട്ടെന്ന് പരിഭവിക്കും, പിണങ്ങി മാറിയിരിക്കും. പിന്നെ തനിയെ ഇണങ്ങും. സുരേഷ് ഗോപിയുടെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ അന്യായ പിണക്കം, പക്ഷേ ആ പിണക്കം ആരെയും ദ്രോഹിക്കുന്നതല്ല. പക പോക്കുന്നതുമല്ല. അതദ്ദേഹത്തിന്‍റെ സ്നേഹമാണത്, കാപട്യമില്ലാത്ത സ്നേഹം.

അദ്ദേഹത്തിന്റെ ഈ സ്വഭാവ സവിശേഷതകൾ അറിഞ്ഞ് തന്നെയാണ് ജനം അദ്ദേഹത്തെ അവരുടെ പ്രതിനിധിയായി തിരഞ്ഞെടുത്തത്. പുറമേ ചിരിയും, ഉള്ളിൽ കാപട്യവുമായി നടക്കുന്നവരേക്കാൾ ജനങ്ങൾക്ക് ഇഷ്ടം ശാഠ്യക്കാരനായ ഈ ശുദ്ധഗതിക്കാരനെയാണ്.

ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രധാനമന്ത്രി മുതൽ, പിറന്ന് വീഴുന്ന കുഞ്ഞുങ്ങളുടെ മനസ്സിൽ വരെ ഇടം നേടിയ ആ സുരേഷ് ഗോപിയെ ഇനി നിങ്ങളിൽ ആരൊക്കെ എത്രകണ്ട് പുറകെ നടന്നു ക്രൂശിച്ചാലും, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നതല്ലാതെ അത് ഒരിക്കലും കുറയാൻ പോകുന്നില്ല.നിങ്ങൾ ധൈര്യമായി വിളിച്ചോളൂ മുന്നാ എന്ന് അത് നിങ്ങളുടെ എമ്പുരാനിലെ മുന്നയല്ല,അത് ജനഹൃദയങ്ങളിലെ മുന്നയാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+