Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാരുടെ തട്ടിക്കൊണ്ടു പോകല്‍ വാദം പൊളിയുന്നോ? ഒരാള്‍ പോയത് സ്‌കൂട്ടറില്‍: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഇന്റഫ്‌ളുവന്‍സറും സംരംഭകയുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തിയതായി ആരോപിക്കപ്പെടുന്ന ജീവനക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ ഓരോ ദിവസവും ദുര്‍ബലമാകുന്ന തെളിവുകളാണ് പുറത്തുവരുന്നത്. ജീവനക്കാരെ ബലമായി തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ ദിയയുടെ പിതാവും നടനുമായ കൃഷ്ണകുമാര്‍ പ്രതിയാണ്.

പരാതിക്കാരിക്കാരായ മൂന്ന് വനിതാ ജീവനക്കാരെ കൃഷ്ണകുമാറിന്റെ കാറില്‍ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ചില ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ ഇതില്‍ ബലപ്രയോഗം നടന്നതായി യാതൊരു സൂചനയുമില്ല. കൃഷ്ണകുമാറിന്റെ മക്കള്‍ അടക്കമുള്ള സ്ത്രീകളും വാഹനത്തില്‍ ഇവര്‍ക്കൊപ്പമുണ്ട്. രണ്ടു ജീവനക്കാര്‍ കാറില്‍ കയറുന്നതും ഒരു സ്ത്രീ സ്വന്തം സ്‌കൂട്ടില്‍ വാഹനത്തിന് പിന്നാലെ പോവുന്നതും ദൃശ്യങ്ങളില്‍ കാണാം.

diya

കവടിയാറിലെ ദിയയുടെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കൊണ്ടുപോകുന്നത്. ജീവനക്കാര്‍ മ്യൂസിയം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നതു പോലെ ബലപ്രയോഗം നടത്തി തട്ടിക്കൊണ്ടുപോകുന്നതായി ഈ ദൃശ്യങ്ങളില്‍ കാണുന്നില്ല.

സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സംസാരിക്കാനായി ആദ്യം ദിയ കൃഷ്ണയുടെ ഫ്‌ളാറ്റിലേക്കാണ് ജീവനക്കാര്‍ വരുന്നത്. കൃഷ്ണകുമാറും ഭാര്യയും നാലു മക്കളും ഈ സമയം ഇവിടെയുണ്ടായിരുന്നു. സംസാരത്തിനിടെ ഒച്ച ഉയര്‍ന്നപ്പോള്‍ ഫ്‌ളാറ്റിലെ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹി ബുദ്ധിമുട്ട് പ്രകടിപ്പിച്ചതോടെയാണ് ഇവരെ കൃഷ്ണകുമാറിന്റെ അമ്പലംമുക്കിലുള്ള ഓഫീലേക്ക് കൊണ്ടുപോയത്. ഇതാണ് തട്ടിക്കൊണ്ട് പോയി ബന്ധിയാക്കിയതായി ജീവനക്കാര്‍ ആരോപിക്കുന്നത്.

മൂന്ന് ജീവനക്കാരികളില്‍ രണ്ടു പേര്‍ കാറില്‍ കയറി പോകുന്നത് കാണാം. ഒരാള്‍ കാറിന് പിന്നാലെ സ്വന്തം സ്‌കൂട്ടറില്‍ തന്നെ പോവുകയും ചെയ്യുന്നുണ്ട്. ബലപ്രയോഗം നടന്നിട്ടില്ലെന്ന് ഫ്‌ളാറ്റിലുള്ളവരും മൊഴി നല്‍കിയിട്ടുണ്ട്. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, പണാപഹരണം എന്നിങ്ങനെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കൃഷ്ണകുമാറിന്റെ അമ്പലംമുക്കിലുള്ള ഓഫീസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. തട്ടിക്കൊണ്ടു പോകലും പണാപഹരണവും സംബന്ധിച്ച് ജീവനക്കാരികള്‍ നല്‍കിയ പരാതി സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ടാക്‌സ് വെട്ടിപ്പിന്റെ ഭാഗമായാണ് ദിയ തങ്ങളുടെ അക്കൗണ്ടിലേക്ക് കസ്‌റ്റേമേഴ്‌സിന്റെ പണം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് ജീവനക്കാര്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ ജീവനക്കാര്‍ സ്വന്തം നിലയില്‍ നടത്തിയ തട്ടിപ്പാണെന്ന് ദിയയും പറയുന്നു. സാമ്പത്തിക തട്ടിപ്പ് നടന്നതായ ആരോപണത്തില്‍ ദിയ കൃഷ്ണയുടെയും ജീവനക്കാരികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+