കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശത്തിലെ തീഗോളം ഉല്‍ക്കയോ?

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ആകാശത്ത് കണ്ട തീഗോളം കാലാവസ്ഥ പ്രതിഭാസമല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍ അത് ഉല്‍ക്ക തന്നെയോ എന്ന സംശയത്തില്‍ തന്നെ നില്‍ക്കുന്നു. ഉല്‍ക്കയല്ലെങ്കില്‍ അത് റോക്കറ്റിന്റെ അവശിഷ്ടമോ എന്നതാണ് അടുത്ത ചോദ്യം.

സൗരയൂഥത്തിലുള്ള ചെറിയ വസ്തുക്കളെയാണ് ഉല്‍ക്കകള്‍ എന്നു വിളിക്കുന്നത്. ഇവയ്ക്കു മീറ്ററുകള്‍ മുതല്‍ കിലോ മീറ്ററുകള്‍ വരെ ചുറ്റളവുണ്ടാകും. ബഹിരാകാശത്തിലൂടെ വസ്തുക്കള്‍ സഞ്ചരിക്കുന്നതിനിടെ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങുക പതിവാണ്. ഇവ ഭൂമിയില്‍ പതിക്കുമ്പോള്‍ തീഗോളമായി കാണപ്പെടും. ചില സാഹചര്യങ്ങളില്‍ വാല്‍നക്ഷത്രങ്ങളുടെ ഭാഗവും ഇതുപോലെ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍പ്പെട്ട് ഭൂമിയില്‍ പതിക്കും. തുടര്‍ന്ന് വായിക്കൂ...

ഉല്‍ക്കയോ?

ഉല്‍ക്കയോ?

ആകാശത്ത് കണ്ട തീഗോളം കാലാവസ്ഥ പ്രതിഭാസമല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി കഴിഞ്ഞു. അപ്പോള്‍ അത് ഉല്‍ക്ക തന്നെയോ എന്ന സംശയത്തില്‍ തന്നെ നില്‍ക്കുന്നു.

എന്താണ് ഉല്‍ക്ക

എന്താണ് ഉല്‍ക്ക

സൗരയൂഥത്തിലുള്ള ചെറിയ വസ്തുക്കളെയാണ് ഉല്‍ക്കകള്‍ എന്നു വിളിക്കുന്നത്. ഇവയ്ക്കു മീറ്ററുകള്‍ മുതല്‍ കിലോ മീറ്ററുകള്‍ വരെ ചുറ്റളവുണ്ടാകും.

ഉല്‍ക്കയെങ്ങനെ ഭൂമിയില്‍

ഉല്‍ക്കയെങ്ങനെ ഭൂമിയില്‍

ബഹിരാകാശത്തിലൂടെ വസ്തുക്കള്‍ സഞ്ചരിക്കുന്നതിനിടെ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങുക പതിവാണ്. ഇവ ഭൂമിയില്‍ പതിക്കുമ്പോള്‍ തീഗോളമായി കാണപ്പെടും.

വാല്‍ നക്ഷത്രങ്ങളുടെ ഭാഗമോ

വാല്‍ നക്ഷത്രങ്ങളുടെ ഭാഗമോ

ചില സാഹചര്യങ്ങളില്‍ വാല്‍നക്ഷത്രങ്ങളുടെ ഭാഗവും ഇതുപോലെ ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍പ്പെട്ട് ഭൂമിയില്‍ പതിക്കും.

റഷ്യ ഉദാഹരണം

റഷ്യ ഉദാഹരണം

ബഹിരാകാശത്ത് കോടിക്കണക്കിനു ചെറുവസ്തുക്കളുണ്ട്. ചിലപ്പോള്‍ മനുഷ്യ നിര്‍മിത ഉപഗ്രഹങ്ങളും ഇതുപോലെ ഭൂമിയില്‍ പതിക്കാറുണ്ട്. റഷ്യയുടെ സ്‌കൈലാബ് ഇതുപോലെ ഭൂമിയില്‍ പതിച്ച ഉപഗ്രഹമാണ്.

കത്തിയില്ലെങ്കില്‍

കത്തിയില്ലെങ്കില്‍

ഭൂരിപക്ഷം ഉല്‍ക്കകളും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാലുടന്‍ കത്തി നശിക്കും. ഇതു സംഭവിച്ചില്ലെങ്കില്‍ വന്‍ ആഘാതം ഉണ്ടാകും.

ശാസ്ത്രം പറയുന്നു

ശാസ്ത്രം പറയുന്നു

6.6 കോടി വര്‍ഷം മുമ്പ് ഭൂമിയില്‍ വലിയ ഉല്‍ക്കപതിച്ചതായി ശാസ്ത്രം പറയുന്നു.

ദിനോസറുകളുടെ വംശനാശത്തിന് കാരണം?

ദിനോസറുകളുടെ വംശനാശത്തിന് കാരണം?

ദിനോസറുകളുടെ വംശനാശത്തിനു കാരണമായി ഉല്‍ക്കകളെ കാണുന്നവരുണ്ട്.

സൈബീരിയയില്‍ പതിച്ച ഉല്‍ക്ക

സൈബീരിയയില്‍ പതിച്ച ഉല്‍ക്ക

1908 ല്‍ സൈബീരിയയില്‍ പതിച്ച ഉല്‍ക്ക ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഉല്‍ക്കാ പതനത്തെത്തുടര്‍ന്ന് ഇവിടെ ഭൂചലനം അനുഭവപ്പെടുകയും മേഖലയില്‍ ചെറിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിരുന്നു.

English summary
Is the fireball a meteor. Many residents in Kerala have reported seeing fireballs in the sky after 10:30 pm on Friday, 27 February.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X