India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണോ മര്യാദരാമന്മാരുടെ പാർട്ടി, ഗാന്ധിയുടെ പടം വലിച്ചെറിഞ്ഞത് സതീശന്‍ പറഞ്ഞിട്ടാണോ?: എംവി ജയരാജന്‍

Google Oneindia Malayalam News

കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന എസ് എഫ് ഐ മാർച്ച് കഴിഞ്ഞതിന് ശേഷവും ചുമരിൽ ഉണ്ടായ ഗാന്ധിജിയുടെ ചിത്രം താഴെ വലിച്ചെറിഞ്ഞ കോൺഗ്രസ്‌ സംസ്‍കാരം ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് സി പി എം നേതാവും കണ്ണൂർ ജില്ല സെക്രട്ടറിയുമായ എംവി ജയരാജന്‍. പ്രതിപക്ഷ നേതാവിന്റെ നിർദേശത്തെ തുടർന്നാണോ ചുമരിൽ ഉള്ള ചിത്രം അനുയായികൾ താഴെ എടുത്തിട്ടതെന്ന് സംശയിക്കാൻ കഴിയും വിധത്തിൽ ആണ് പ്രതിപക്ഷ നേതാവിന്റെ ക്ഷോഭത്തോടെയുള്ള പ്രതികരണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഒളിക്യാമറ ചിത്രീകരണമെന്നായിരുന്നു ആരോപണം: എത്തില്ലെന്ന് ഉറപ്പുള്ള സമയം നോക്കി വിളിച്ചെന്നും ഷമ്മിഒളിക്യാമറ ചിത്രീകരണമെന്നായിരുന്നു ആരോപണം: എത്തില്ലെന്ന് ഉറപ്പുള്ള സമയം നോക്കി വിളിച്ചെന്നും ഷമ്മി

ഇതാണോ മര്യാദരാമന്മാരുടെ പാർട്ടി?

"മര്യാദക്ക് ഇരുന്നോണം ഇതുപോലുള്ള ചോദ്യം കയ്യിൽ വച്ചാൽ മതി. ഇങ്ങോട്ട് വരണ്ട. ഇമ്മാതിരി ചോദ്യം ചോദിച്ചാൽ പുറത്തിറക്കി വിടും ഞാൻ. എന്നെ കൊണ്ട് അത് ചെയ്യിക്കരുത് "ഇത് ദേശാഭിമാനി വാർത്തയാണ്. മനോരമയിലെ റിപ്പോർട്ട് നോക്കുക."അ സംബദ്ധങ്ങൾ ഉന്നയിക്കരുത് ഞാൻ മര്യാദ കാണിക്കുന്നത് കൊണ്ടാണ് നിങ്ങൾ ഇവിടെ ഇരിക്കുന്നത്. ഇല്ലെങ്കിൽ പുറത്തിറക്കി വിടും". മാതൃഭൂമിയിൽ ആവട്ടെ കുറച്ചു കൂടി വിശദമായി എഴുതിയിരിക്കുന്നു. പത്രസമ്മേളനത്തിൽ ദേശാഭിമാനി ലേഖകന്റെ ചോദ്യത്തോട് വി ഡി സതീശൻ ക്ഷുഭിതനായി പ്രതികരിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും വയനാട് ഡി സി സി ഓഫീസിലെ സംഘർഷത്തിന് ഇതാണ് ഇടയാക്കിയതെന്നും മാതൃഭൂമി സൂചിപ്പിക്കുന്നു.

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന സംഭവത്തിന്‌ ശേഷം ഓൺലൈൻ മാധ്യമങ്ങളിലും മറ്റും വന്ന ദൃശ്യങ്ങളിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുമരിൽ തന്നെ ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ടിരുന്നുവോ എന്നതായിരുന്നു ദേശാഭിമാനി ലേഖകൻ വി ജെ വർഗീസ് പ്രതിപക്ഷ നേതാവ് കല്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ച ചോദ്യം. ഒരു ദശകത്തോളം മാധ്യമ പ്രവർത്തന പരിചയം ഉള്ള ആളാണ് വർഗീസ്.

സിംപിളായിരിക്കാം പക്ഷെ പവർഫുള്ളാണ് റിതു: സാരിയില്‍ മിന്നിത്തിളങ്ങി റിതു മന്ത്ര

ഈ ചോദ്യമാണ് എല്ലാ മാധ്യമങ്ങളിലും മേൽ വിചാരിച്ചത് പോലെയുള്ള സമാന രീതിയിൽ വാർത്ത വരുത്തിയ ചോദ്യം. ഗാന്ധിജിയുടെ ചിത്രം തന്റെ അനുയായികളായ കോൺഗ്രസുകാർ തന്നെയാണ് ചുമരിൽ നിന്ന് താഴെ നിലത്തേക്ക് വലിച്ചെറിഞ്ഞത് എന്ന സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു. പക്ഷെ പ്രതിപക്ഷ നേതാവ് തുറന്നു സമ്മതിക്കാൻ തയ്യാറല്ല. അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ മെക്കിട്ടു കയറുന്നത് പോലെയുള്ള പ്രതിപക്ഷ നേതാവിന്റെ അരിശത്തിന് കാരണം അതാണ്‌. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ഗുണ്ടാസംഘത്തെ നിയോഗിച്ചത് കോൺഗ്രസുകാർ ആണെന്ന ആക്ഷേപം ശരിവക്കും വിധത്തിൽ ആയിരുന്നു ജാമ്യം കിട്ടിയപ്പോൾ ക്രിമിനലുകളെ സ്വീകരിച്ച് ആനയിച്ചപ്പോൾ തങ്ങൾ നേതൃത്വത്തിന്റെ അറിവോടെ ആണ് മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്താൻ പോയതെന്ന അവരുടെ പ്രതികരണം തെളിയിക്കുന്നത്.

കോൺഗ്രസ്‌ നേതൃത്വത്തിന് ക്രിമിനൽ മനസ്സാണ് ഇപ്പോൾ ഉള്ളത്. വയനാട് സംഭവം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട കോൺഗ്രസിന് വീണു കിട്ടിയ അവസരമായി. അതുകൊണ്ട് തന്നെ ആ സംഭവത്തെ കത്തിക്കാൻ നോക്കി. ചുമരിൽ ഉണ്ടായ ഗാന്ധിജിയുടെ ചിത്രം താഴെ വലിച്ചെറിഞ്ഞ കോൺഗ്രസ്‌ സംസ്‍കാരം ജനങ്ങൾ തിരിച്ചറിഞ്ഞു. പ്രതിപക്ഷ നേതാവിന്റെ നിർദേശത്തെ തുടർന്നാണോ ചുമരിൽ ഉള്ള ചിത്രം അനുയായികൾ താഴെ എടുത്തിട്ടത്. എന്നു സംശയിക്കാൻ കഴിയും വിധത്തിൽ ആണ് പ്രതിപക്ഷ നേതാവിന്റെ ക്ഷോഭത്തോടെയുള്ള പ്രതികരണം. ഒരു കാര്യം ജനങ്ങൾക്ക് ആകെ ബോധ്യമായി ഗാന്ധിജിയുടെ ചിത്രം ചുമരിൽ നിന്ന് വലിച്ചെറിഞ്ഞത് എസ് എഫ് ഐ ക്കാർ അല്ല.- എംവി ജയരാജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു

cmsvideo
  കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ടു, രണ്ടും കല്‍പ്പിച്ച് അണികള്‍
  English summary
  Is this party of gentlemen ?: MV Jayarajan wonders if Satheesan is behind Gandhi's picture was thrown away
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X