Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖ്യമന്ത്രിയായിരുന്നയാൾ പ്രതിപക്ഷ നേതാവാകുന്നത് ആദ്യ സംഭവമാണോ?'; മറുപടി

ഏഷ്യാനെറ്റ് ന്യൂസിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽ കുമാർ. പിണറായി വിജയന് പകരം മറ്റാരേയും പ്രതിപക്ഷ നേതാവാക്കി കൂടെ എന്ന ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയെയാണ് അദ്ദേഹം വിമർശിച്ചത്. മുഖ്യമന്ത്രിയായിരുന്നയാൾ പ്രതിപക്ഷ നേതാവാകുന്നത് ആദ്യ സംഭവമാണോയെന്നും ആർ.എസ്.എസിനും ബി.ജെ പിക്കും
ഇഷ്ടപ്പെട്ടയാളെയാണോ സി പി എം നേതാവാക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. സി പി എം ഭരണഘടന പ്രകാരം നിയമപ്രകാരം നടന്ന ഒരു തെരഞ്ഞെടുപ്പു പ്രക്രിയയിലാണ് പിണറായി പ്രതിപക്ഷ നേതാവായത്. ഒറ്റക്കെട്ടായി ഏകാഭിപ്രായത്തിൻ
എത്തി എന്നാൽ രാജീവ് ചന്ദ്രശേഖർ ബി ജെ പി പ്രസിഡൻ്റായത് ഏത് ഭരണഘടന പ്രകാരമാണെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറപ്പിൻ്റെ പൂർണരൂപം വായിക്കാം

pinarayimain-1

മുഖ്യമന്ത്രിയായിരുന്നയാൾ പ്രതിപക്ഷ നേതാവാകുന്നത് ആദ്യ സംഭവമാണോ? രാജീവ് ചന്ദ്രശേഖറിൻ്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ചാനൽ
എല്ലാ മര്യാദകളും ലംഘിച്ച്
ഇട തുപക്ഷത്തെ കടന്നാക്രമിക്കുന്നത്
മുതലാളിയുടെ രാഷ്ട്രീയ അജണ്ടയാണു്.
ആർ.എസ്.എസിനും ബി.ജെ പിക്കും
ഇഷ്ടപ്പെട്ടയാളെയാണോ സി പി ഐ എം
നേതാവാക്കേണ്ടത്.
സി പി ഐ എം ഭരണഘടന പ്രകാരം
നിയമപ്രകാരം നടന്ന ഒരു തെരഞ്ഞെടുപ്പു പ്രക്രിയയിലാണു്
പിണറായി പ്രതിപക്ഷ നേതാവായത്.
ഒറ്റക്കെട്ടായി ഏകാഭിപ്രായത്തിൻ
എത്തി..
രാജീവ് ചന്ദ്രശേഖർ ബി ജെ പി പ്രസിഡൻ്റായത് ഏത് ഭരണഘടന പ്രകാരം ..
ഏഷ്യാനെറ്റ് പറയൂ..
നിങ്ങടെ മുതലാളി കർണാടകത്തിൽ എംപിയായത് എങ്ങനെ ..
അങ്ങനെ രാഷ്ട്രീയത്തിൽ വന്ന ഒരാളല്ല പിണറായി.
കഴിഞ്ഞ പത്തു വർഷമായി പിണറായി വേട്ട നടത്തുന്ന ഏഷ്യാനെറ്റ്,
ലാവ്ലിൻ നുണകൾ എത്രയെണ്ണം കാച്ചിയിരിക്കുന്നു ..
നിങ്ങളുടെ ഒരു ഔദാര്യവും തേടി അദ്ദേഹംവന്നിട്ടില്ല.
നിങ്ങൾ ഉന്നയിച്ച ഒരു ആരോപണവും ഒരിടത്തും നിലനിന്നുമില്ല.
ചരിത്രം നോക്കൂ:
1960: ആരായിരുന്നു പ്രതിപക്ഷ നേതാവ്:
1982..നായനാർ പ്രതിപക്ഷ നേതാവ് .
1987: കരുണാകരൻ പ്രതിപക്ഷ നേതാവ് .
1991 :നായനാർ പ്രതിപക്ഷ നേതാവ് .
2001 വിഎസ്.
2006 മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ്
2011: വി.എസ് പ്രതിപക്ഷ നേതാവ്:
2016. ചെന്നിത്തലയുയത് നിയമസഭാകക്ഷിയിൽ ഉമ്മൻ ചാണ്ടിയുടെ ഗ്രൂപ്പിന് ഭൂരിപക്ഷം ഇല്ലായിരുന്നു.
ഏതെങ്കിലും ഒരു തവണ ഏഷ്യാനെറ്റ് ഇത്തരം ചർച നടത്തിയോ?
കാണിച്ചു തരാമോ?
നിങ്ങൾ ജനം ടി വി ക്കു പകരം ബി ജെ പി ക്കായി
ക്വൊട്ടേഷൻ പ്രവർത്തനം നടത്തുന്ന ഒരു ചാനൽ മാത്രം ..
ബി ജെ പി സംസ്ഥാന പ്രസിഡൻ്റിൻ്റെ ചാനൽ യു ഡി എഫ് മുന്നണിയെ അധികാരത്തിലെത്തിക്കാൻ നടത്തിയ
കളികൾ എല്ലാവർക്കുമറിയാം.
അതിനാൽ കമ്യൂണിസ്റ്റുകാരെ നന്നാക്കുന്ന പണി നിർത്തുക:
രാജീവ് ചന്ദ്രശേഖറിൻ്റെ ഔദാര്യത്തിൽ കമ്യൂണിസ്റ്റ് പാർടി വളരില്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+