കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണിത്താനെ വിട്ടു; ഉന്നം സുധീരന്‍; കേരളത്തില്‍ കോണ്‍ഗ്രസ് എങ്ങോട്ട്?

സുധീരനെതിരെ പടയൊരുക്കവുമായി എ, ഐ ഗ്രൂപ്പുകള്‍. കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നും സുധീരനെ നീക്കാനാണു നീക്കം.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് അതീതനായി നില്‍ക്കുന്ന സൂധീരനെതിരെ ഗ്രൂപ്പുകള്‍ യുദ്ധത്തിനൊരുങ്ങുന്നു. ഗ്രൂപ്പ് യുദ്ധം വാക്‌പോരിനപ്പുറത്തേക്ക് കയ്യാങ്കളിയിലേക്ക് വരെ എത്തിയത് കേരളത്തിലെ കോണ്‍ഗ്രസിന് ഏറെ മാനക്കേണ്ടുണ്ടാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നേതാക്കന്മാരുടെ പരസ്യ പ്രസ്താവനയും വിലക്കിയിരുന്നു. അതോടെ പ്രശ്‌നങ്ങളില്‍ കുറച്ചൊരു അയവു വന്നെങ്കിലും പൂര്‍ണമായും പരിഹാരമായില്ല. പക്ഷെ, സുധീരനെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നും നീക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്തു വന്ന കെ മുരളീധരെ പ്രതിരോധിക്കാന്‍ കെപിസിസി വക്താവായ രാജ് മോഹന്‍ ഉണ്ണിത്താനെ ചുമതലപ്പെടുത്തിയത് വിഎം സുധീരനാണെന്നും ആരോപണമുണ്ട്. മുരളിയും ഉണ്ണിത്താനും തമ്മിലുള്ള വാക്‌പോര് സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചപ്പോഴും പാര്‍ട്ടി അധ്യക്ഷന്‍ മൗനം പാലിച്ചു. ഉണ്ണിത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ മാത്രമാണ് സുധീരന്‍ പ്രതികരിച്ചത്.

സുധീരനെ മാറ്റുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകാനാണ് എ ഗ്രൂപ്പ് തീരുമാനം. നോമിനേഷനിലൂടെ ആളുകളെ നേതൃസ്ഥാനത്തെത്തിക്കുന്ന രീതിയോടു കടുത്ത അതൃപ്തി എ ഗ്രൂപ്പിനുണ്ട്. പുനസംഘടനയോടു പ്രതികരിക്കേണ്ട എന്ന നിലപാടിലാണ് ഇപ്പോള്‍ എ ഗ്രൂപ്പ്. ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തെത്തിക്കാനാണ് പദ്ധതിയിടുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പരസ്യ പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനു ശേഷവും സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യമുന്നയിച്ച് ഉമ്മന്‍ ചാണ്ടി എത്തിയത് തുറന്ന യുദ്ധത്തിനുള്ള സൂചനയാണ്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധീരന്‍

ഗ്രൂപ്പ് സമവാക്യങ്ങളെ അപ്രസക്തമാക്കിയാണ് ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വിഎം സുധീരനെ തെരഞ്ഞെടുത്തത്. അന്നു മുതലുള്ള അതൃപ്തി ഡിസിസി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പോടെ കൂടുതല്‍ രൂക്ഷമായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേതാക്കള്‍ക്കെതിരെ നടത്തിയ വിമര്‍ശനം സുധീരന്റെ അറിവോടെയായിരുന്നു എന്നും വിമര്‍ശനം ഉയരുന്നുണ്ട്.

സുധീരന്റെ മൗനം

കൊല്ലത്ത് ഉണ്ണിത്താനെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സുധീരന്‍ നിര്‍ദേശിച്ചതോടെ ഉണ്ണിത്താനു പിന്നില്‍ സുധിരീന്‍ തന്നെയാണെന്നും അവര്‍ ആരോപിക്കുന്നു. നേരത്തെതന്നെ സുധീരനതി
രെ പടയൊരുക്കം നടത്തുന്ന കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഇത് ആയുധമാക്കനാണ് ശ്രമം. എന്നാല്‍ മുന്‍ കാലത്തിലേതു പോലെ ഒരു എ-ഐ സംയുക്ത നീക്കം ഉണ്ടാകാനിടടയില്ല. ഡിസിസി പ്രസിഡന്റ് നിയമനത്തോടെ രണ്ട് ഗ്രൂപ്പുകളും തമ്മില്‍ അകന്നു കഴിഞ്ഞു. ഡിസിസി പുനസംഘടനയില്‍ ഏറെ നഷ്ടം സംഭവിച്ചത് എ ഗ്രൂപ്പിനാണ്.

സുധീരന്‍ നിരപരാധി

എന്നാല്‍ ഇക്കാര്യത്തില്‍ സുധീരന് യാതൊരു പങ്കുമില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പാര്‍ട്ടിയിലെ വിഷയങ്ങളെ കൂടുതല്‍ വഷളാക്കേണ്ടതില്ലെന്നു കരുതിയാണ് സംയമനം പാലിക്കുന്നത്.

നിലപാട് കടുപ്പിച്ച് ഐ ഗ്രൂപ്പ്

മുരളിക്കെതിരെ ഉണ്ണിത്താന്‍ നടത്തിയ വ്യക്തിമായ പരാമര്‍ശങ്ങള്‍ സുധീരന്‍ തള്ളിപ്പറഞ്ഞതോടെ സുധീരനെതിരെ നിലപാട് കടുപ്പിക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. നേരത്തെ തന്നെ സൂധീരനുമായി ഗ്രൂപ്പിന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും സമന്വയത്തിന്റെ പാതയാണ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. ഇപ്പോഴും പ്രശ്‌നങ്ങള്‍ കൈവിട്ടു പോകാതിരിക്കാണ് ശ്രമിക്കുന്നത്.

സുധീരന്‍ തെറിക്കുമോ ???

കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്നും ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായ ഒരു ഭരണം കാഴ്ചവയ്ക്കാനാണ് സുധീരനെ അധ്യക്ഷ സ്ഥാനത്തെത്തിച്ചത്. എല്ലാ ഗ്രൂപ്പുകളേയും ഐക്യത്തോടെ ഒരു കുടക്കീഴില്‍ കൊമ്ടു വരുന്ന നേതാവെന്നാണ് സുധീരനെക്കുറിച്ച് ഹൈക്കമാന്‍ഡും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരുതിയത്. എന്നാല്‍ അത് ഫലവത്താക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. സമ്മതിച്ചില്ല എന്നതും ശരിയാകും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതോടെ ഉമ്മന്‍ ചാണ്ടി സ്വപനം കാണുന്നത് കെപിസിസി അധ്യക്ഷ സ്ഥാനമാണെന്നും കരുതുന്നുണ്ട്. ഗ്രൂപ്പ് സമവാക്യത്തില്‍ ഇതുവരെ അങ്ങനെ ആയിരുന്നു. സുധീരനുള്ള ഹൈക്കമാന്‍ഡ് പിന്തുണ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ ശ്രമം.

English summary
Congress A, I, groups are against KPCC President VM Sudheeran. All the issues are turn on Sudheeran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X