കർണാടകയും തെലുങ്കാനയും കിട്ടയപ്പോൾ കേരളത്തിലും ആകട്ടേയെന്ന്..തമാശ തന്നെ'; രാഹുലിനെ ട്രോളി ഐസക്
നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വമ്പൻ ഗ്യാരണ്ടികളാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം കേരളത്തിൽ പ്രഖ്യാപിച്ചത്. സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര ,കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം, പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പക്കൽ ഇങ്ങനെ പോകുന്നു വാഗ്ദാനങ്ങൾ. ഇപ്പോഴിതാ ഇത്തരം വാഗ്ദാനങ്ങളെ പരിഹസിച്ചെത്തിയിരിക്കുകയാണ് മുൻധനമന്ത്രി തോമസ് ഐസക്. കേരളം കര്‍ണ്ണാടകയും തെലുങ്കാനയും അല്ല എന്നെങ്കിലും രാഹുൽ ആലോചിക്കണ്ടേയെന്നാണ് ഐസക് ഫേസ്ബുക്കിൽ കുറിച്ചത്. വായിക്കാം
'ചക്ക വീണു, മുയല് ചത്തു. ഗ്യാരണ്ടി പ്രഖ്യാപിച്ചു. കര്‍ണ്ണാടകയും തെലുങ്കാനയും ജയിച്ചു. എന്നാല്‍ പിന്നെ കേരളത്തിലും ആകട്ടെ ഗ്യാരണ്ടി. കേരളം കര്‍ണ്ണാടകയും തെലുങ്കാനയും അല്ല എന്നെങ്കിലും ആലോചിക്കണ്ടെ? അവിടെ കൊടുത്ത ഗ്യാരണ്ടി തന്നെ ഇവിടെയും. കാലവും ദേശവും നോക്കാതെയുള്ള രാഹുല്‍ ഗാന്ധിയുടെ ഗ്യാരണ്ടി ഒരു തമാശയായി മാറിയിട്ടുണ്ട്.

കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കെല്ലാം 1000 രൂപ വീതം സ്റ്റൈപന്റ് നല്കുമത്രെ? എന്ത് കൊണ്ടാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഇതുപോലെയുള്ള പ്രത്യേക ആനൂകുല്യങ്ങള്‍ മറ്റ് സംസ്ഥാനങ്ങളില്‍ പ്രഖ്യാപിക്കുന്നത്? കാരണം മറ്റ് സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ വിദ്യാഭ്യാസത്തില്‍ വളരെ പുറകിലാണ്. എന്നാല്‍ കേരളത്തിലെ കോളെജുകളില്‍ ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണ്. അപ്പോള്‍ പിന്നെ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രത്യേക സ്റ്റൈപന്റ് പ്രഖ്യാപിക്കുന്നതിന്റെ യുക്തി എന്താണ്?
കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നം കോളജ് വിദ്യാഭ്യാസം അവരെ പ്രത്യേകിച്ച് ഒരു തൊഴിലിനും പ്രാപ്തരാക്കുന്നില്ല എന്നുള്ളതാണ്. കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നതിന് ഇതും ഒരു കാരണമാണ്. യുവതികളുടെ തൊഴിലില്ലായ്മ 47 ശതമാനം വരും. ഈ പശ്ചാത്തലത്തില്‍ ധനസഹായം നല്‍കേണ്ടത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ജോലിയ്ക്കു പ്രാപ്തരാക്കുന്ന നൈപുണ്യ പരിശീലനത്തിനാകണം.
ഇതിനാണ് മുഖ്യമന്ത്രി "കണക്ട്-ടു-വര്‍ക്ക് സ്കീം" പ്രഖ്യാപിച്ചത്. നൈപുണ്യ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും പ്രതിമാസം 1000 രൂപ വീതം നല്‍കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ലഭിക്കും. ഇങ്ങനെ പരിശീലനം ലഭിക്കുന്നവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ തൊഴില്‍ മേളകളും സംഘടിപ്പിക്കുന്നു.
കേരളത്തിലെ എല്ലാ പോളിടെക്നിക്കുകളിലും, ഐ.ടി.ഐ കളിലും, എഞ്ചിനിയറിംഗ് കോളജുകളിലും ക്യാമ്പസ് പ്ലേസ്മെന്റുള്ള തൊഴില്‍ മേളകള്‍ വഴി 80 ശതമാനം കുട്ടികള്‍ക്കും ഈ വര്‍ഷം തൊഴില്‍ ലഭിക്കും. ആര്‍ട്ട്സ് & സയന്‍സ് കോളജുകളിലും ഇതുപോലെയുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
1000 രൂപ വീതം ധന സഹായം പെണ്‍കുട്ടികള്‍ക്ക് നല്കുകയല്ല വേണ്ടത്. "കണക്ട്-ടു-വര്‍ക്ക് സ്കീം" വിപുലീകരിക്കുകയാണ് വേണ്ടത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിശീനലത്തിനുള്ള സൗകര്യങ്ങള്‍ കിഫ്ബി മുഖേന സൃഷ്ടിക്കുകയാണ് വേണ്ടത്. പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മെന്റര്മാരായ് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അണിനിരത്താന്‍ ഒരു പ്രസ്ഥാനം സൃഷ്ടിക്കുകയാണ് വേണ്ടത്. ഇതൊക്കെയാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ചൊന്നും വിവരമില്ലാത്ത ആരോ പറഞ്ഞ് കൊടുത്ത പ്രകാരം രാഹുല്‍ഗാന്ധി 1000 രൂപ പ്രഖ്യാപനം നടത്തിയിരികുകയാണ്.കേരളത്തിന്റെ സാഹചര്യവും വെല്ലുവിളികളും ആയി ഈ ഗ്യാരണ്ടിക്ക് എന്തെങ്കിലും ബന്ധമുണ്ടോ? ഇതുപോലെയുള്ള അസംബന്ധങ്ങളാണ് മറ്റ് പല ഗ്യാരണ്ടികളും....
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications