കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: വിഎസ് വോട്ട് ചെയ്യില്ല; കാരണം ഇതാണ്, ആന്റണിക്കും വോട്ട് ചെയ്യാനാകില്ല

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. അനാരോഗ്യം കാരണം അദ്ദേഹത്തിന് യാത്ര പ്രയാസമായതിനാലാണ് വോട്ട് ചെയ്യാന്‍ സാധിക്കാത്തത്. ആലപ്പുഴയിലെ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണ് വിഎസിനും കുടുംബത്തിനും വോട്ട്. പക്ഷേ, വിഎസ് ഇപ്പോഴുള്ളത് തിരുവനന്തപുരത്താണ്. യാത്ര പാടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അതുകൊണ്ടുതന്നെ ആലപ്പുഴയിലേക്ക് വരാന്‍ സാധിക്കാത്ത അവസ്ഥയാണ്.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: തപാൽവോട്ട് നിഷേധിച്ചു; വിഎസ് അച്യുതാനന്ദൻ ഇക്കുറി വോട്ട് ചെയ്യാൻ എത്തില്ല
p

തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ തപാല്‍ വോട്ട് അനുവദിക്കേണ്ട വിഭാഗത്തില്‍ വിഎസ് ഉള്‍പ്പെടില്ല. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍, കൊറോണ ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് പോസ്റ്റല്‍ വോട്ട് അനുവദിക്കുക. വിഎസിന് തപാല്‍ വോട്ട് അനുവദിക്കുന്നതില്‍ സാങ്കേതിക തടസമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 1951ന് ശേഷം വിഎസ് വോട്ട് ചെയ്യാതിരിക്കുന്നത് ആദ്യമാണ്. ഇക്കാര്യത്തില്‍ അദ്ദേഹം അസ്വസ്ഥനാണ് എന്ന് മകന്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

അതേസമയം, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിക്കും ഇത്തവണ വോട്ട് ചെയ്യാന്‍ സാധിക്കില്ല. നേരത്തെ കൊറോണ ബാധിച്ചിരുന്നു അദ്ദേഹത്തിന്. രോഗം ഭേദമായെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ചട്ട പ്രകാരം പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ സാധിക്കാത്ത ഗണത്തിലാണ് ആന്റണിയും ഉള്‍പ്പെടുക. ആദ്യമായിട്ടാണ് ആന്റണിക്കും ഇത്തരത്തില്‍ അവസ്ഥ. സംസ്ഥാനത്തെ രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്ത തിരഞ്ഞെടുപ്പാണ് 2020ലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് എന്നതും എടുത്തു പറയേണ്ടതാണ്.

English summary
VS Achuthanandan and AK Antony can not polling vote in Kerala Local Body election 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X