Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം വിഭജിയ്ക്കണം, മലബാര്‍ രാജ്യം 'ഐസിസിന്'- ഐഎസ്‌ഐ മേധാവിയുടെ ട്വീറ്റ്?

തിരുവനന്തപുരം: ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്ന ഒരുകാര്യമാണ് പറയുന്നത്- കേരളം രണ്ടായി വിഭജിച്ച് മലബാറും കര്‍ണാടകത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളും ചേര്‍ത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കും. തെക്കന്‍ കേരളം ക്രിസ്ത്യാനികള്‍ക്കായിരിയ്ക്കും.

പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവന്റെ ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്താണ് ഇത്തരം ഒരു പ്രചാരണം. ഐഎസ്‌ഐ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ റിസ്വാന്‍ അക്തറിന്റേതെന്ന് പറയപ്പെടുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ഇത്തരം പരാമര്‍ശങ്ങളും ആഹ്വാനവും കാണാനാകും.

സത്യത്തില്‍ കേരളവും പാകിസ്താന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണോ..? ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ അക്കൗണ്ട് ഐഎസ്‌ഐ മേധാവിയുടെ പേരില്‍ വ്യാജമായി ആരെങ്കിലും വ്യാജമായി തുടങ്ങിയതാണോ എന്നും സംശയമുണ്ട്. അതിനും ചില സാധ്യതകളുണ്ട്. കാരണം ചില ഹൈന്ദവ സംഘടനകള്‍ തന്നെ ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി കൃത്രിമമായി പ്രകോപനം സൃഷ്ടിയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

റിസ്വാന്‍ അക്തര്‍

റിസ്വാന്‍ അക്തര്‍

ലെഫ്റ്റനന്റ് ജനറല്‍ റിസ്വാന്‍ അക്തറാണ് പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ പുതിയ തലവന്‍. കഴിഞ്ഞ വര്‍ഷമാണ് റിസ്വാന്‍ അക്തര്‍ സ്ഥാനമേറ്റെടുത്തത്.

കേരളം വിഭജിയ്ക്കണം

കേരളം വിഭജിയ്ക്കണം

തെക്കന്‍ കേരളം ക്രിസ്ത്യാനികള്‍ക്ക്. മലബാറിലെ ജില്ലകളും കര്‍ണാടകത്തിലെ മുസ്സലീം ഭൂരിപക്ഷ ജില്ലകളും ചേര്‍ത്ത് പുതിയ രാജ്യമുണ്ടാക്കണം എന്നാണ് റിസ്വാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്യുന്നത്.

ഗസ്വ ഇ ഹിന്ദ്

ഗസ്വ ഇ ഹിന്ദ്

ഗസ്വ ഇ ഹിന്ദിന് ശേഷം പാകിസ്താന്‍ കേരളതതെ രണ്ടായി വിഭജിയ്ക്കും എന്നാണ് ട്വീറ്റില്‍ പറയുന്നത്. വടക്കന്‍ കേരളം ഇസ്ലാമിക് സ്റ്റേറ്റ് ആകും എന്നും പറയുന്നു.

ഡിപിആര്‍കെ

ഡിപിആര്‍കെ എന്ന് കേള്‍ക്കുമ്പോള്‍ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ- അതായത് ഉത്തര കൊറിയയെ ആണ് ഓര്‍മ വരിക. എന്നാല്‍ ഐഎസ്‌ഐ മേധാവിയുടെ ട്വീറ്റില്‍ അത് ഡെമോക്രാറ്റിക് പീപ്പിള്‍ റിപ്പബ്ലിക് ഓഫ് കേരള ആണ്.

ഡിപിആര്‍കെ വേറേയും ഉണ്ട്

പാകിസ്താന്‍, ചൈന, റഷ്, നേപ്പാള്‍, ഡിപിആര്‍കെ, നിക്കരഗ്വേ, ഇസ്ലാമിക് സ്റ്റേറ്റ്, ക്യൂബ, ഉഗാണ്ട, പാപ്പുവ ന്യൂ ഗിനിയ- ഇവയെല്ലാം ചേര്‍ന്നാല്‍ അത് എത്ര മഹത്തായ സഖ്യമായിരിയ്ക്കും എന്നും ഒരു ട്വീറ്റ് ഉണ്ട്. ഇതിലെ ഡിപിആര്‍കെ ഉത്തര കൊറിയയാണ് കെട്ടോ.

ടിപ്പു സുല്‍ത്താന്‍

ടിപ്പു സുല്‍ത്താന്‍

സ്വതന്ത്ര ഡിപിആര്‍കെയെ പാകിസ്താന്‍ പിന്തുണയ്ക്കുന്നു എന്നാണ് റിസ്വാന്റെ ട്വീറ്റ്. മഹനായ പാകിസ്താന്‍കാന്‍ ടിപ്പു സുല്‍ത്താന്‍ ഉടന്‍തന്നെ ഡിപിആര്‍കെയുടെ മഹാനായ നേതാവായി മാറുമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

ഇന്ത്യ 52 ആകും

ഇന്ത്യ 52 രാജ്യങ്ങളായി ശിഥിലമാകും എന്നാണ് മറ്റൊരു ട്വീറ്റില്‍ പറയുന്നത്. കശ്മീര്‍, കൈറാത്ത്, ഖാലിസ്ഥാന്‍, കേരളം, ബീംദേശ് തുടങ്ങിയവയായിരിയ്ക്കും അവയെന്നാണ് മറ്റൊരു ട്വീറ്റ്.

പാകിസ്താന് എന്തിന് കേരളം

പാകിസ്താന് എന്തിന് കേരളം

കേരളം എങ്ങനെയാണ് പാകിസ്താന്റെ ലക്ഷ്യങ്ങളില്‍ ഒന്നാകുന്നത്? മുമ്പ് പലപ്പോഴും പാക് തീവ്രവാദികള്‍ കേരളത്തില്‍ ഒളിച്ച് താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതെല്ലാം സത്യമോ

ഇതെല്ലാം സത്യമോ

മലയാളം ന്യൂസ് എന്ന ഒരു ഫേസ്ബുക്ക് പേജിലാണ് റിസ്വാന്റെ ട്വീറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ടത്.

അത് റിസ്വാന്‍ തന്നെ ആണോ?

അത് റിസ്വാന്‍ തന്നെ ആണോ?

ഇവര്‍ പറയുന്ന ട്വിറ്റര്‍ അക്കൗണ്ട് പാക് ചാരസംഘടന മേധാവിയുടെ ഔദ്യോഗിക അക്കൗണ്ട് ആണോ എന്ന കാര്യത്തില്‍ ഒരു സ്ഥിരീതകരണവും ഇല്ല. ഇന്ത്യാവിരുദ്ധ വാര്‍ത്തകളാണ് അതില്‍ മിക്കവയും.

ചാരസംഘടന മേധാവി

ചാരസംഘടന മേധാവി

ഒരു രാജ്യത്തിന്റെ ചാരസംഘടന മേധാവി ഇത്തരത്തിലുള്ള ട്വീറ്റുകള്‍ പുറത്ത് വിടുമോ എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+