കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ബന്ധം: തിരുവനന്തപുരത്തും കോഴിക്കോടുമായി നാല് മലയാളികള്‍ കസ്റ്റഡിയില്‍

Google Oneindia Malayalam News

തിരുവനന്തപുരം/കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ ഐസിസ് ബന്ധം ഉള്ളവര്‍ ഏറുന്നു എന്ന ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്ത തന്നെയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ നാല് പേരെയാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ സെപ്തംബര്‍ 15 ന് പുലര്‍ച്ചെ വിമാനമിറങ്ങിയവരാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. ഇവരെ രഹസ്യാന്വേഷണ ഏജന്‍സിയും സ്‌പെഷ്യല്‍ ബ്രാഞ്ചും ചോദ്യം ചെയ്യുകയാണ്.

Terrorist

അബുദാബിയില്‍ നിന്ന് മടങ്ങിയ റഹ്മാന്‍, അലി റിയാസ് എന്നിവരെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം. ഇവര്‍ ഐസിസിനെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചിരുന്നതായാണ് വിവരം. ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേരും കോഴിക്കോട് സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരത്ത് കസ്റ്റഡിയിലുള്ളവര്‍ കിളിമാനൂര്‍, അടൂര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ട്. അനസ്, ആരോമല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്നും പറയപ്പെടുന്നു. രണ്ട് പേരും യുഎഇയില്‍ നിന്നാണ് കേരളത്തിലെത്തിയത്.

English summary
ISIS connection: 4 Malayalees under custody. Two of them caught from Karipore Airport and other two from Thiruvananthapuram Airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X