ഐസിസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട ഹഫീസുദ്ധീന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചു;സ്വര്‍ഗത്തിലെന്ന്
നേരത്തെ, അഫ്ഗാനിസ്ഥിനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഹഫീസുദ്ധീന്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.
കാസര്‍കോട്: ഐസിസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ വെച്ച് കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശി ഹഫീസുദ്ധീന്റെ മരണം സ്ഥിരീകരിച്ചു. ഹഫീസുദ്ധീന്റെ മൃതദേഹത്തിന്റെ ചിത്രങ്ങളാണ് ബന്ധുക്കള്‍ വാട്‌സാപ്പിലൂടെ ലഭിച്ചിരിക്കുന്നത്. നേരത്തെ, അഫ്ഗാനിസ്ഥിനിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഹഫീസുദ്ധീന്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഹഫീസിനൊപ്പം തൃക്കരിപ്പൂരില്‍ നിന്ന് കാണാതായ അബ്ദുള്‍ റാഷിദാണ് വാട്‌സാപ്പിലൂടെ നാട്ടിലുള്ളവര്‍ക്ക് ചിത്രം അയച്ചിരിക്കുന്നത്. പടന്ന സ്വദേശിയായ ഹഫീസുദ്ധീന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഫെബ്രുവരി 25നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കാസര്‍കോട് നിന്നും ഐസിസില്‍ ചേര്‍ന്ന അഷ്ഫാഖാണ് ടെലഗ്രാം ആപ്പ് വഴി അന്ന് ബന്ധുക്കള്‍ക്ക് സന്ദേശമയച്ചത്.

സ്ഥിരീകരിക്കാനാകാതെ ബന്ധുക്കള്‍
ഫെബ്രുവരി 25നാണ് പടന്ന സ്വദേശിയായ ഹഫീസുദ്ധീന്‍ അഫ്ഗാനിസ്ഥാനിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത്. കാസര്‍കോട് നിന്നും കാണാതായ അഷ്ഫാഖാണ് ടെലഗ്രാം ആപ്പ് വഴി ബന്ധുക്കള്‍ക്ക് സന്ദേശമയച്ചത്.

ഹഫീസുദ്ധീന്‍ രക്തസാക്ഷിയെന്ന്...
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹഫീസുദ്ധീന്‍ രക്തസാക്ഷിയാണെന്നും, മൃതദേഹം കബറടക്കിയെന്നുമാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. എന്നാല്‍ ഹഫീസുദ്ധീന്‍ കൊല്ലപ്പെട്ടതായി പോലീസോ കേസ് അന്വേഷിക്കുന്ന എന്‍ഐഎയോ സ്ഥിരീകരിച്ചിരുന്നില്ല.

അയച്ചത് മറ്റൊരാള്‍...
ഹഫീസുദ്ധീന്റെ മൃതദേഹത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. കാസര്‍കോട് നിന്നും കാണാതായ അബ്ദുള്‍ റാഷിദാണ് വാട്‌സാപ്പിലൂടെ നാട്ടിലേക്ക് സന്ദേശമയച്ചത്. ഇതോടെ ഹഫീസുദ്ധീന്‍ മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിക്കുകയാണ്.

അവസാന ശ്വാസം വരെ യുദ്ധമെന്ന് യുവാക്കള്‍...
ഹഫീസുദ്ധീന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഐസിസിലുള്ള മറ്റു യുവാക്കളോട് തിരിച്ചുവരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരിച്ചുവരില്ലെന്നും, അവസാന ശ്വാസം വരെ യുദ്ധം ചെയ്യുമെന്നുമാണ് യുവാക്കള്‍ ബന്ധുക്കളോട് പറഞ്ഞത്.












Click it and Unblock the Notifications