കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് കേരളത്തെ വെല്ലുവിളിക്കുന്നു... എന്‍ഐഎ കസ്റ്റഡിയിലുള്ള മന്‍സീദിന്റെ എഫ്ബി ഇപ്പോഴും ആക്ടീവ്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം:കേരളത്തെ ഐസിസ് വീണ്ടും വീണ്ടും വെല്ലുവിളിക്കുന്നു. കഴിഞ്ഞ ദിവസം എന്‍ഐഎ കണ്ണൂരിലെ കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത മന്‍സീദ് എന്ന സമീര്‍ അലിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോഴും ആക്ടീവ് ആണ്.

കേരളത്തെ കൊലക്കളമാക്കാന്‍ പദ്ധതിയിട്ടു... മാളുകളിലുള്‍പ്പെടെ വന്‍ സ്‌ഫോടനങ്ങള്‍, കൊലപാതകങ്ങള്‍

പാകിസ്താനെ ഭയക്കേണ്ട... പക്ഷേ കേരളത്തിലെ ഈ 'ചെകുത്താന്‍മാരെ' പേടിച്ചേ പറ്റൂ

അന്വേഷണ സംഘത്തേയും നിയമ വ്യവസ്ഥയേയും വെല്ലുവിളിക്കും വിധം ആ അക്കൗണ്ടില്‍ തുടരെ തുടരെ പോസ്റ്റുകള്‍ ആണ് പ്രത്യക്ഷപ്പെടുന്നത്. ഐസിസ് ആശയങ്ങളാണ് എല്ലാ പോസ്റ്റുകളിലും ഉള്ളത്. കേരളത്തില്‍ ജിഹാദ് തന്നെയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഒരു പോസ്റ്റില്‍ വ്യക്തമായി പറയുന്നുണ്ട്. ചിലര്‍ അറസ്റ്റിലായതുകൊണ്ട് ജിഹാദ് നിന്നുപോകില്ലെന്ന ഭീഷണിയും ഉണ്ട്.

ഐസിസിനെ പ്രകീര്‍ത്തിക്കുന്ന പോസ്റ്റുകളാണ് ഈ അക്കൗണ്ടില്‍ ഉള്ളത്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്? മന്‍സീദ് എന്ന സമീര്‍ അലി ഒരു വ്യക്തിയല്ലേ...? എന്‍ഐഎ കണ്ടെത്തിയതിനേക്കാള്‍ ഭീകരമാണോ കാര്യങ്ങളുടെ കിടപ്പ്?

മന്‍സീദ്

മന്‍സീദ്

ഒമര്‍ അല്‍ ഹിന്ദി അല്ലെങ്കില്‍ മുത്തുക്ക എന്നറിയപ്പെടുന്ന മന്‍സീദ് ആണ് കഴിഞ്ഞ ദിവസം എന്‍ഐ അറസ്റ്റ് ചെയ്തവരില്‍ പ്രമുഖന്‍. ഇയാള്‍ക്ക് എന്‍ഡിഎഫ് ബന്ധങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്ക്

ഫേസ്ബുക്ക്

സമീര്‍ അലി എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡിയുമായി ഐസിസ് ആശയ പ്രചാരണം നടത്തുന്നത് മന്‍സീദ് തന്നെ ആണ് എന്നാണ് പുറത്ത് വരുന്ന വിവരം. അത്രയേറെ ഐസിസ് ആശയ പോസ്റ്റുകള്‍ ആ അക്കൗണ്ടില്‍ ഉണ്ട്.

സമീര്‍ അലി ആക്ടീവ്

സമീര്‍ അലി ആക്ടീവ്

ഒക്ടോബര്‍ 2 ന് ആണ് മന്‍സീദ് അടക്കം അഞ്ച് പേരെ കണ്ണൂരിലെ കനകമലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഒക്ടോബര്‍ നാലിന് രാവിലെ മുതല്‍ സമീര്‍ അലി എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ആക്ടീവ് ആണ്.

തുടരന്‍ പോസ്റ്റുകള്‍

തുടരന്‍ പോസ്റ്റുകള്‍

ഐസിസിനേയും ജിഹാദിനേയും ന്യായീകരിച്ച് തുടരെ തുടരെ നാല് പോസ്റ്റുകളാണ് ഒക്ടോബര്‍ നാലിന് മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആരാണ് ഇത് ചെയ്യുന്നത്?

വലിയ ഭീഷണി

വലിയ ഭീഷണി

എന്‍ഐഎയും പൊതു സമൂഹവും കരുതുന്നതിനേക്കാള്‍ വലിയ ഭീഷണിയാണോ ഐസിസ്? മന്‍സീദ് അറസ്റ്റിലായിട്ടും ആ അക്കൗണ്ടില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ എന്താണ് സൂചിപ്പിക്കുന്നത്?

സൂചനയോ ഭീഷണിയോ?

സൂചനയോ ഭീഷണിയോ?

കൂട്ടത്തിലുള്ളവരെ അറസ്റ്റ് ചെയ്താലും തങ്ങള്‍ അടങ്ങിയിരിക്കില്ലെന്ന ഭീഷണിയാണോ അവര്‍ ഉദ്ദേശിക്കുന്നത്? ഇതിനെ അങ്ങനെ തന്നെ കരുതേണ്ടി വരും.

ജിഹാദ്

ജിഹാദ്

ഒക്ടോബര്‍ നാലിന് രാവിലെ ആദ്യം പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ പറയുന്നത് ജിഹാദിനെ കുറിച്ചാണ്. ജിഹാദില്‍ ഉള്ള വ്യക്തികള്‍ കൊലചെയ്യപ്പെട്ടേക്കാം, ജയിലില്‍ അടയ്ക്കപ്പെട്ടേക്കാം, പക്ഷേ അതുകൊണ്ടൊന്നും ജിഹാദ് ഇല്ലാതാകാന്‍ പോകുന്നില്ലെന്ന് പോസ്റ്റില്‍ പറയുന്നത്.

ഒരാള്‍ പോയാല്‍

ഒരാള്‍ പോയാല്‍

ഒരാള്‍ ജിഹാദി രംഗത്ത് നിന്ന് പിന്‍മാറിയാല്‍ മറ്റാളുകള്‍ വരും. കൂടുതല്‍ മികച്ച രീതിയില്‍ ജിഹാദ് പോകുമെന്നും പോസ്റ്റില്‍ പറയുന്നു. ഉഷ്ടം പോലെ ആളുകള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന ഭീഷണി തന്നെയാണ് ഈ സന്ദേശം.

ഷാമി വിറ്റ്‌നസ്

ഷാമി വിറ്റ്‌നസ്

ഐസിസിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു ഷാമി വിറ്റ്‌നസ് രണ്ട് വര്‍ഷം മുമ്പെ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഷാമി അറസ്റ്റിലായതിന് ശേഷമാണ് താന്‍ തന്റെ ഓണ്‍ലൈന്‍ ആക്ടിവിറ്റികള്‍ തുടങ്ങിയതെന്നും സമീര്‍ അലിയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ പറയുന്നുണ്ട്.

ജിഹാദിലേക്ക് വരാന്‍

ജിഹാദിലേക്ക് വരാന്‍

കേരളം തന്നെയാണ് തങ്ങളുടെ ലക്ഷ്യം എന്ന് പ്രഖ്യാപിക്കുന്നതാണ് ഒരു പോസ്റ്റിലെ വാചകങ്ങള്‍. പതിറ്റാണ്ടുകളായി കേരള സമൂഹം ജിഹാദില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. അതുകൊണ്ട് അതിന് ഇത്തിരി ബുദ്ധിമുട്ടുണ്ട്. അതിനുള്ള ചട്ടക്കൂടുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് പോസ്റ്റില്‍ പറയുന്നു.

English summary
ISIS in Kerala: Facebook account of Manseed, who is currently under custody of NIA is still active
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X