കാഫിറിന്റെ രക്തം നിസ്സാരവും ചിന്താന്‍ അനുവാദമുള്ളതും....സമീര്‍ അലി ഫേസ്ബുക്ക് വെല്ലുവിളി
തിരുവനന്തപുരം: ഐസിസ് ബന്ധത്തിന്റെ പേരില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മന്‍സീദിന്റെ ഫേസ്ബുക്ക് ഐഡി ഇപ്പോഴും സജീവം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആ ഐഡിയില്‍ നിന്ന് ഇപ്പോഴും പോസ്റ്റുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
കൂടുതൽ വാർത്തകൾ:
ഐസിസ് കേരളത്തെ വെല്ലുവിളിക്കുന്നു... എന്‍ഐഎ കസ്റ്റഡിയിലുള്ള മന്‍സീദിന്റെ എഫ്ബി ഇപ്പോഴും ആക്ടീവ്
സമീര്‍ അലിയെ തന്തക്കും തള്ളക്കും വിളിച്ച് ഫേസ്ബുക്ക് കമന്റുകള്‍... മുസ്ലീങ്ങള്‍ ഐസിസിനൊപ്പമല്ല
പാകിസ്താനെ ഭയക്കേണ്ട... പക്ഷേ കേരളത്തിലെ ഈ 'ചെകുത്താന്മാരെ' പേടിച്ചേ പറ്റൂ
കാഫിറുകളുടെ രക്തം ചിന്താന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് ഏറ്റവും പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കാഫിറിന്റെ രക്തം നിസ്സാരവും വൃത്തികെട്ടതും ചിന്താന്‍ അനുവാദമുള്ളതാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
കാഫിര്‍ സ്ത്രീകളെ അടിമകളാക്കണം എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇസ്ലാമുമായി സംരക്ഷണ കരാര്‍ ഇല്ലാത്ത ഏതൊരാളേയും വധിക്കാമെന്നും പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഈ ഐഡി ഇപ്പോഴും നീക്കം ചെയ്യപ്പെടാതിരിക്കുന്നത്? എന്‍ഐഎ ഇട്ട ഒരു കുരുക്കാണോ ഇത്?

മന്‍സീദ്
ഒക്ടോബര്‍ 2 ന് കണ്ണൂരിലെ കനകമലയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത ആളാണ് മന്‍സീദ്. സമീര്‍ അലി എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡിയില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നത് മന്‍സീദ് ആണെന്ന് എന്‍ഐഎയ്ക്ക് തെളിവുകള്‍ ലഭിച്ചിരുന്നു.

ഇപ്പോഴും ആക്ടീവ്
മന്‍സീദ് എന്‍ഐഎ കസ്റ്റഡിയില്‍ ആയിട്ടും സമീര്‍ അലി എന്ന ഫേസ്ബുക്ക് ഐഡി ഇപ്പോഴും ആക്ടീവ് ആണ്. കഴിഞ്ഞ ദിവസം മാത്രം അഞ്ച് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

വീണ്ടും
ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ടരയോടെ സമീര്‍ അലി എന്ന ഐഡിയില്‍ വീണ്ടും ഒരു ഫേസ്ബുക്ക് പോസ്റ്റ് കൂടി പ്രത്യക്ഷപ്പെട്ടു. കാഫിറുകളെ കുറിച്ചാണ് ഈ പോസ്റ്റ്.

കാഫിറിന്റെ രക്തം
'കാഫിറിന്റെ രക്തം നിങ്ങള്‍ക്ക് അനുവദനീയമാണ്. അത് ചിന്തൂ... ' എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്. താഴേക്ക് പറയുന്നത് അതിലും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്.

എല്ലാവരും മുസ്ലീം
ലോകത്തുള്ള എല്ലാവരും മുസ്ലീം ആകുന്നതുവരെ യുദ്ധം ചെയ്യണം എന്നാണ് മത ഉദ്ധരണികള്‍ ചൂണ്ടിക്കാട്ടി ആഹ്വാനം ചെയ്യുന്നത്. ഒന്നുകില്‍ അവര്‍ കീഴടങ്ങി ഇസ്ലാം മതം സ്വീകരിക്കണം, അല്ലെങ്കില്‍ ജിസ്യ നല്‍കണം.

കുഫ്ഫാറുകള്
അള്ളാഹു കുഫ്ഫാറുകളോട് യുദ്ധം ചെയ്യാന്‍ മാത്രമല്ല ആജ്ഞാപിച്ചത്. മറിച്ച് അവരെ എവിടെ വച്ച് കാണുന്നുവോ അവിടെ വച്ച് വധിക്കാന്‍ കൂടി ല്പനയുണ്ടെന്ന്ും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സംരക്ഷണ കരാര്‍
എല്ലാ ആളുകളും ഇസ്ലാം മതം സ്വീകരിക്കുന്നതുവരെ, അല്ലെങ്കില്‍ ശരിയത്തിന് കീഴില്‍ വരുന്നതുവരെ യുദ്ധം ചെയ്യുക എന്നതാണ്. ഈ തത്വം മുസ്ലീങ്ങളുടേയും , സംരക്ഷണ കരാര്‍ ഉള്ള കാഫിറുകളുടേയും രക്തം ചിന്തുന്നത് തടയും- മറ്റൊരു ഭാഗത്ത് പറയുന്നത് ഇങ്ങനെയാണ്.

കാഫിര്‍ സ്ത്രീകള്‍
കാഫിര്‍ ആയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്ള ഇളവുകളെ കുറിച്ചും വലിയവായില്‍ പറയുന്നുണ്ട്. കാഫിര്‍ സ്ത്രീകളേയും കുട്ടികയളേയും അടിമകളാക്കുന്നതാണ് കൂടുതല്‍ പ്രയോജനം ചെയ്യുകയത്രെ. അവരെ വധിച്ചതുകൊണ്ട് ശത്രുവിന് ഒരു ഹാനിയും സംഭവിക്കുന്നില്ലെന്നും കണ്ടെത്തലുണ്ട്.

ആരേയും അത്ഭുതപ്പെടുത്തില്ലത്രെ
ഈ പറഞ്ഞ കാര്യങ്ങളൊന്നും യഥാര്‍ത്ഥ ദീന് പഠിച്ച ആരേയും അത്ഭുതപ്പെടുത്തില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഇതൊക്കെ ഇസ്ലാമില്‍ പറയുന്നതാണത്രെ.

ആരാണ്
ആരാണ് ഈ ഫേസ്ബുക്ക് ഐഡിയ്ക്ക് പിറകില്‍. ഇന്ത്യക്ക് പുറത്ത് നിന്നാണോ ഇത് പ്രവര്‍ത്തിപ്പിക്കുന്നത്? അതോ കൂടുതല്‍ ഐസിസ് അനുഭാവികളെ കുടുക്കാന്‍ വേണ്ടി എന്‍ഐഎ ഇട്ട ചൂണ്ടയാണോ?
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications