Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരിയാണി ഹംസയുടെ വെല്ലുവിളി!!! യാഥാര്‍ത്ഥ ഇസ്ലാം ഐസിസ്, പോലീസുകാര്‍ പോലും അമ്പരന്നു

കണ്ണൂര്‍: കേരളത്തിലെ മുസ്ലീം മതപണ്ഡിതരും സംഘടനകളും എല്ലാം ഐസിസിനെ പരസ്യമായി തള്ളിപ്പറഞ്ഞവരാണ്. എന്നിട്ടും കേരളത്തില്‍ നിന്ന് ഒരുപാട് പേര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ ഐസിസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ അഞ്ച് പേരെ പോലീസ് പിടികൂടി. ഇതില്‍ ഒരാളാണ് ബിരിയാണി ഹംസ എന്ന് അറിയപ്പെടുന്ന യുകെ ഹംസ. താലിബാന്‍ ഹംസ എന്നും ഇയാള്‍ക്ക് പേരുണ്ട്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഹംസയുടെ നിലപാടുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. യാഥാര്‍ത്ഥ മുസ്ലീം ഐസിസ് ആണത്രെ...

യഥാര്‍ത്ഥ മുസ്ലീം

യഥാര്‍ത്ഥ മുസ്ലീം

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പണ്ഡിതര്‍ പോലും പറയാത്ത കാര്യമാണ്. എന്നാല്‍ ബിരിയാണി ഹംസ പറയുന്നത് യഥാര്‍ത്ഥ ഇസ്ലാം ഐസിസ് ആണ് എന്നാണ്.

പോലീസിനോട് വെല്ലുവിളി

പോലീസിനോട് വെല്ലുവിളി

വെറുതേ പറയുക മാത്രമല്ല. താന്‍ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാന്‍ മതപണ്ഡിതരെ വിളിക്കാന്‍ പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തുവത്രെ ഇയാള്‍. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂട്ടത്തിലെ പ്രധാനി

കൂട്ടത്തിലെ പ്രധാനി

കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരിലെ പ്രധാനി ഹംസ ആണ് എന്നാണ് റിപ്പോര്‍ട്ട്. 52 വയസ്സുള്ള ഹംസ തന്നെയാണ് കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന വ്യക്തിയും.

ഇരുപത് വര്‍ഷത്തോളം

ഇരുപത് വര്‍ഷത്തോളം

ഇരുപത് വര്‍ഷത്തോളമായി ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹംസയുടെ പ്രവര്‍ത്തനം. 1998 മുതല്‍ ഇയാള്‍ ഗള്‍ഫിലായിരുന്നു.

തീവ്രവാദ സംഘം

തീവ്രവാദ സംഘം

ബഹ്‌റൈന്‍ കേന്ദ്രമായുള്ള അല്‍ അന്‍സാര്‍ എന്ന തീവ്രവാദ ഗ്രൂപ്പുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നുണ്ട്. ഐസിസ് അനുഭാവികള്‍ക്ക് പരിശീലനം നല്‍കുന്ന സംഘമാണിത് എന്നാണ് സംശയിക്കുന്നത്.

ഹംസ വഴി

ഹംസ വഴി

ഹംസ വഴി വേറേയും മലയാളികള്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ട് എന്നാണ് സംശയിക്കുന്നത്. ഹംസയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഐസിസ് നേതാക്കളുമായി ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.

ആദ്യം മൂന്ന് പേര്‍

ആദ്യം മൂന്ന് പേര്‍

ആദ്യം മൂന്ന് പേര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+