കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ്: കോഴിക്കോട്ടുകാരന്‍ റിയാബിനെതിരെ എഫ്‌ഐആര്‍... കേരളം ഞെട്ടി

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് സ്വദേശി ഐസിസില്‍ ചേര്‍ന്ന സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് ഐസിസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യത്തെ കേസ് ആണിത്.

കോഴിക്കോട് സ്വദേശി റിയാബിനെതിരെയാണ് എഫ്‌ഐആര്‍. ഇയാള്‍ ഇപ്പോള്‍ സിറിയയിലാണെന്നാണ് റിപ്പോര്‍ട്ട്.

സോഷ്യല്‍ മീഡിയ വഴി ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.

റിയാബിനെതിരെ എഫ്‌ഐആര്‍

റിയാബിനെതിരെ എഫ്‌ഐആര്‍

മലയാളികളെ സോഷ്യല്‍ മീഡിയ വഴി ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച സംഭവത്തിലാണ് കോഴിക്കോട് സ്വദേശിയായ റിയാബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.

കരിപ്പൂര്‍ സ്റ്റേഷനില്‍

കരിപ്പൂര്‍ സ്റ്റേഷനില്‍

കരിപ്പൂര്‍ പോലീസ് സ്‌റ്റേഷനിലാണ് റിയാബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തും.

റാസല്‍ ഖൈമ

റാസല്‍ ഖൈമ

റിയാബ് പഠിച്ചതും വളര്‍ന്നതും റാസല്‍ഖൈമയില്‍ ആയിരുന്നു. ഇയാളുടെ കുടുംബവും അവിടെ തന്നെ ആയിരുന്നു.

ഇടയ്ക്ക് നാട്ടില്‍

ഇടയ്ക്ക് നാട്ടില്‍

2009 ല്‍ റിയാബ് കേരളത്തില്‍ വന്നിരുന്നു. ഒരു വര്‍ഷത്തോളം നാട്ടിലുണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ കേരളത്തിലെ ചില സംഘടനകളുമായി ബന്ധപ്പെട്ട് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

റിയാബിന്റെ സഹോദരന്‍

റിയാബിന്റെ സഹോദരന്‍

കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത നാല് പേരില്‍ ഒരാള്‍ റിയാബിന്റെ സഹോദരനാണെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

തെളിവ് കിട്ടിയതിങ്ങനെ

തെളിവ് കിട്ടിയതിങ്ങനെ

കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത നാല് പേരില്‍ നിന്ന് തന്നെയാണ് റിയാബിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചത്.

English summary
First FIR registered in ISIS related case in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X