കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 മലയാളികള്‍ ഐസിസില്‍; വയനാട് സ്വദേശി എന്‍ഐഎ കസ്റ്റഡിയില്‍, ചോദ്യം ചെയ്യലും അറസ്റ്റും ഉണ്ടായേക്കും

Google Oneindia Malayalam News

Recommended Video

cmsvideo
21 മലയാളികള്‍ ഐസിസില്‍ | #Kottayam | Oneindia Malayalam

ദില്ലി: കേരളത്തില്‍ നിന്ന് വീണ്ടും ഐഎസ് റിക്രൂട്ടിങ് നടന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 21 മലയാളികള്‍ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നതായാണ് എന്‍ഐഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

<strong>മണ്ഡലകാലത്ത് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുമോ?; ഇന്ന് നിര്‍ണ്ണായക സര്‍വ്വകക്ഷിയോഗം</strong>മണ്ഡലകാലത്ത് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കുമോ?; ഇന്ന് നിര്‍ണ്ണായക സര്‍വ്വകക്ഷിയോഗം

ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, കോട്ടയം സ്വദേശികള്‍ നിരീക്ഷണത്തിലാണ്. കോട്ടയം സ്വദേശിയായ യുവാവ് ബെംഗളൂരിവിലാണ് ജോലിചെയ്യുന്നത്. കൃത്യമായ തെളിവുകള്‍ ശേഖരിച്ചശേഷം കൂടുതല്‍പേരെ ചോദ്യംചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുകയാണ്. വിശദവിവരങ്ങള്‍ ഇങ്ങനെ..

എന്‍ഐഎക്ക് വിവരം ലഭിച്ചത്

എന്‍ഐഎക്ക് വിവരം ലഭിച്ചത്

അനധികൃതമായി അതിര്‍ത്തി കടന്നതിന് അഫ്ഗാനിസ്താനില്‍ പിടിയിലായി നാടുകടത്തപ്പെട്ട മലയാളി നഷീദുല്‍ ഹംസഫറിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ഇവരെക്കുറിച്ച് എന്‍ഐഎക്ക് വിവരം ലഭിച്ചത്.

21 അംഗ സംഘം

21 അംഗ സംഘം

വയനാട് സ്വദേശിയും 26-കാരനുമായ നഷീദുലിനെ സെപ്റ്റംബറിലാണ് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറിയത്. 2016 ല്‍ ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 അംഗ സംഘത്തില്‍ ഇയാളുടെ അടുത്തസുഹൃത്തായ തൃക്കരിപ്പൂര്‍ സ്വദേസി ഷിഹാസും അംഗമായിരുന്നു.

മാധ്യമവിഭാഗത്തില്‍

മാധ്യമവിഭാഗത്തില്‍

അഫ്ഗാനിസ്ഥാനിലെ കൊറസാന്‍ പ്രവിശ്യയില്‍ ഐഎസിന്റെ മാധ്യമവിഭാഗത്തിലായിരുന്നു ഷിഹാസിന്റെ ചുമതല. ഇദ്ദേഹം കൊല്ലപ്പെട്ടതായിട്ടാണ് എന്‍ഐഎ കരുതുന്നത്. തൃക്കരിപ്പൂറില്‍ നിന്നുള്ള അഷ്ഫാഖിന് സംഘത്തിലേക്ക് ആളെ ചേര്‍ക്കേണ്ട ചുമതലയായിരുന്നെന്നും നഷീദുല്‍ മൊഴി നല്‍കി.

22 മലയാളികളുടെ പട്ടിക

22 മലയാളികളുടെ പട്ടിക

ഇയാളുള്‍പ്പടെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയ 22 മലയാളികളുടെ പട്ടിക നേരത്തെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കൈമാറിയിരുന്നു. ഇവരില്‍ പലരും കൊല്ലപ്പെട്ടതായാണ് വിവരം. നാട്ടില്‍ തിരിച്ചെത്തി കൂടുതല്‍ പേരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള ഇവരുടെ തന്ത്രമാണോ ഇതെന്നും സംശയിക്കപ്പെടുന്നുണ്ട്.

ഐഎസിലേക്ക് എത്തിക്കാന്‍

ഐഎസിലേക്ക് എത്തിക്കാന്‍

നഷീദിലുനേയും ഷിഹാസിനേയും ഐഎസിലേക്ക് എത്തിക്കാന്‍ പരിശ്രമിച്ച് കോട്ടയം സ്വദേശികളാണ് ഇപ്പോള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ളത്. ബെംഗളൂരുവില്‍ ഒരു കോളേജില്‍ അഡ്മിനിസ്‌ട്രേറ്ററായ ഇയാള്‍ തബ്ലീഗ് അനുയായിയാണ്.

പരിചയപ്പെടുന്നത്

പരിചയപ്പെടുന്നത്

കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഇവര്‍ക്ക് സഹായങ്ങള്‍ എത്തിച്ചവരുടെ പ്രവര്‍ത്തനങ്ങളും എന്‍ഐഎ നിരീക്ഷിച്ച് വരികയാണ്. വേണ്ടിവന്നാല്‍ അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികള്‍ ഉണ്ടാവും. ബിസിനിസ് മാനേജ്‌മെന്റ് പഠനത്തിനായി ബെംഗളൂരുവില്‍ എത്തിയപ്പോഴാണ് തബ്ലീഗ് അനുയായി നഷീദുലുമായി പരിചയപ്പെടുന്നത്.

ജമാഅത്തില്‍

ജമാഅത്തില്‍

ഈ സമയത്ത് തന്നെയാണ് 2011 ല്‍ ഷിഹാസിനെ പരിചയപ്പെടുന്നതും. ഇവര്‍മൂന്നും പേരും പരിസരത്തുള്ള പള്ളിയില്‍ ജമാഅത്തില്‍ പങ്കെടുക്കുമായിരുന്നു. ഈ സമയത്ത് തന്നെയാണ് ഇവര്‍ സാക്കീര്‍ നായിക്ക്, യമനി-അമേരിക്കല്‍ മതപ്രസംഗകന്‍ അന്‍വര്‍ അവ്‌ലാകിയെപ്പോലുള്ളവരുടെ പ്രസംഗങ്ങളില്‍ ആകൃഷ്ടരാവുന്നത്.

മതംമാറിയത്

മതംമാറിയത്

സാക്കിര്‍ നായിക്കിന്റെ സംഘടനയുടെ കീഴില്‍ നടക്കുന്ന പരിപാടികളില്‍ ഇസ്ലാം-കൃസ്ത്യന്‍ മതവിഭാങ്ങളെ താരതമ്യം ചെയ്ത് മുസ്ലിംമതമാണ് ശ്രേഷ്ഠമെന്ന് ബോധിപ്പിക്കലായിരുന്നു കൂടുതലും നടന്നിരുന്നത്. ഇതിനെ തുടര്‍ന്നാണ് പാലക്കട് സ്വദേശിയായ ബെസ്റ്റിന്‍ വിന്‍സെന്റ് മതംമാറിയത്. ഇയാള്‍ പിന്നീട് യഹിയ എന്ന് പേര് സ്വീകരിച്ചതായും നഷീദുല്‍ മൊഴി നല്‍കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍

അഫ്ഗാനിസ്ഥാനില്‍

ബെസ്റ്റിനും ഭാര്യ മറിയവും 2016 ലാണ് അഫ്ഗാനിസ്ഥാനിലേക്ക് പോവുന്നത്. ഇരുവരും കൊല്ലപ്പെട്ടതായാണ് വിവരം. ഇറാന്‍ വഴിയാണ് അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളിലേക്ക് ആളെ ചേര്‍ക്കുന്നത്. ഇറാനിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് മറയാക്കി ഇവരോടൊപ്പമാണ് ഐഎസ് അനുകൂലികളേയും അഫ്ഗാനിസ്ഥാനില്‍ എത്തിക്കുന്നത്.

മലയാളികളായ ഐഎസ് ഭീകരര്‍

മലയാളികളായ ഐഎസ് ഭീകരര്‍

ഐഎസില്‍ ചേര്‍ക്കേണ്ടവരെ ഇറാനിലെത്തിച്ച് അഫ്ഗാനിസ്ഥാന്റെ തിരിച്ചറിയല്‍ രേഖ തരപ്പെടുത്തി പിന്നീട് ഇവരെ അനധികൃത കുടിയേറ്റക്കാരെ താമസപ്പിക്കുന്ന ക്യാമ്പുകളില്‍ എത്തിക്കും. അഫ്ഗാനിസ്ഥാനിലേക്ക് കടത്തപ്പെട്ടുകഴിഞ്ഞാല്‍ അവിടെയുള്ള മലയാളികളായ ഐഎസ് ഭീകരരുമായി ബന്ധപ്പെടും.

ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നത്

ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നത്

പുതിയ ആളുകളെ മലയാളികളായ ഭീകരര്‍ തങ്ങളുടെ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവും. തൃക്കരിപ്പൂര്‍ സ്വദേശിയായ നഷീദുല്‍ ഹംസഫറിനെ ഇങ്ങനെ അഫ്ഗാനിസ്ഥാനിലെത്തിക്കാന്‍ ശ്രമിക്കുമ്പോഴാണ് അധികൃതരുടെ പിടിയിലാവുന്നതും ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതും.

ബയോമെട്രിക്ക് വിവരം

ബയോമെട്രിക്ക് വിവരം

അഫഗാനിസ്ഥാനിലെ നൂറിസ്ഥാനില്‍ നിന്നുള്ളയാളാണെന്നായിരുന്നു നഷീദുല്‍ ഇറാനിയന്‍ പട്ടാളക്കാരോട് സൂചിപ്പിച്ചിരുന്നത്. ഇത് വ്യക്തമാക്കുന്നു വ്യാജ തിരിച്ചറിയല്‍ രേഖയും നഷീദുല്‍ അധികൃതരെ കാണിച്ചു. അടുത്ത ദിവസം നഷീദുലിന്റെ ബയോമെട്രിക്ക് വിവരം ശേഖരിക്കുമ്പോള്‍ സംസയത്തെ തുടര്‍ന്ന് ഇയാളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

ആറുമാസത്തെ ജയില്‍വാസത്തിന് ശേഷം

ആറുമാസത്തെ ജയില്‍വാസത്തിന് ശേഷം

പിന്നീട് ഇയാളെ അഫ്ഗാനിസ്ഥാനിലേക്ക് പ്രവേശിപ്പിച്ചെങ്കിലും നഷീദുല്‍ അഫ്ഗാന്‍ സേനയുടെ പിടിയിലാവുകയായിരുന്നു. അഫ്ഗാന്‍കാരനാണെന്ന് പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും നഷീദുല്‍ ഇന്ത്യക്കാരനാണഎന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. പിന്നീട് ആറുമാസത്തെ ജയില്‍വാസത്തിന് ശേഷമാണ് നഷീദിനെ ഇന്ത്യക്കു കൈമാറിയത്.

<strong>തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌</strong>തൃപ്തി അയ്യപ്പനെ പരിഹസിക്കുന്നു; അവര്‍ രണ്ടുംകല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച്‌

English summary
isis kottayam malabar natives under nia surveillance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X