കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്റെ പേരില്‍ പാര്‍ട്ടിഗ്രാമങ്ങള്‍ ആക്രമിക്കുന്നുവെന്ന്... എന്തറിഞ്ഞിട്ടാണ് ഹംസയുടെ പൊട്ടിത്തെറി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ ജില്ല കേരളത്തിലെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ്. ബിജെപിക്കും ആര്‍എസ്എസിനും നല്ല ശക്തിയുള്ള സ്ഥലം തന്നെയാണ് കണ്ണൂര്‍. അവിടെ നിന്നാണ് രഹസ്യ യോഗം ചേരുകയായിരുന്ന അഞ്ച് ഐസിസ് അനുകൂലികള്‍ എന്ന് സംശയിക്കുന്നവരെ എന്‍ഐ അറസ്റ്റ് ചെയ്തത്.

അതിന് സിപിഎമ്മുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സംശയിക്കാനാവില്ല. പിടിയിലായവരില്‍ ആരും സിപിഎം പ്രവര്‍ത്തകരും അല്ല. എന്നാല്‍ സിപിഎം നേതാവായ ടികെ ഹംസ പറയുന്നത് കേട്ടാല്‍ ആരായാലും ഒന്ന് അമ്പരക്കും.

ഭീകരവാദികളുടെ പേര് പറഞ്ഞ് പാര്‍ട്ടി ഗ്രാമങ്ങളെ ആക്രമിക്കുകയാണ് എന്നാണ് ഹംസ പറയുന്നത്. മലയാളികള്‍ ഐസിസില്‍ ചേര്‍ന്നതിന് തെളിവില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതില്‍ ഒതുങ്ങുന്നില്ല ടികെ ഹംസയുടെ അഭിപ്രായങ്ങള്‍. ഇതെല്ലാം സിപിഎമ്മിന്റെ അഭിപ്രായമാണോ എന്നുകൂടി ഇനി വ്യക്തമാക്കേണ്ടതുണ്ട്.

ഗൂഢാലോചന

ഗൂഢാലോചന

ഐസിസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂര്‍ കനകമലയില്‍ അഞ്ച് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് സിപിഎം നേതാവ് ടികെ ഹംസ പറയുന്നത്. ജനം ടിവിയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തില്‍ ആളെ വേണ്ട

കേരളത്തില്‍ ആളെ വേണ്ട

ഇറാഖിലും സിറിയയിലും മാത്രം പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് ഐസിസ്. അവര്‍ക്ക് കേരളത്തില്‍ ആളുകളെ ആവശ്യമില്ലെന്നും ടികെ ഹംസ പറഞ്ഞതായി ജനംടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്ത് തെളിവ്

എന്ത് തെളിവ്

മലയാളികള്‍ ഐസിസില്‍ ചേര്‍ന്നതിന് തെളിവുകളില്ലെന്നാണ് ടികെ ഹംസ പറയുന്നത്. വാട്‌സ് ആപ്പില്‍ ഒരു സന്ദേശം വന്നാല്‍ അത് ഐസിസില്‍ ചേര്‍ന്നതാണെന്ന് വിശ്വസിക്കാനാവില്ലെന്നും ഹംസ പറയുന്നു.

പാര്‍ട്ടിഗ്രാമങ്ങള്‍

പാര്‍ട്ടിഗ്രാമങ്ങള്‍

കണ്ണൂരില്‍ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് പാനൂര്‍. ഭീകരവാദികളുടെ പേരില്‍ പാര്‍ട്ടി ഗ്രാമങ്ങളെ ആക്രമിക്കുകയാണെന്നാണ് എന്‍ഐഎ നടപടിയെ ടികെ ഹംസ ആരോപിക്കുന്നത്.

തൊഴില്‍ തേടി

തൊഴില്‍ തേടി

ഭീകര സംഘടനകളില്‍ ആരെങ്കിലും ചേര്‍ന്നിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ തൊഴിലിന് വേണ്ടി പോയതാകാമെന്നും ഹംസ പറയുന്നുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്നവരെ ഭീകരാക്കുന്ന പരിപാടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഹംസ പറഞ്ഞതായി ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

സിപിഎം നിലപാട്

സിപിഎം നിലപാട്

കനകമലയിലെ അറസ്റ്റ് സംബന്ധിച്ച് സിപിഎമ്മിന്റെ നിലപാടാണോ ടികെ ഹംസ വ്യക്തമാക്കിയത് എന്ന് തീര്‍ച്ചയായും അറിയേണ്ടതുണ്ട്. കാരണം സംസ്ഥാനം ഭരിക്കുന്ന മുന്നണിയെ നയിക്കുന്നത് സിപിഎം ആണ്.

എന്ത് ബന്ധം

എന്ത് ബന്ധം

കണ്ണൂരില്‍ ഐസിസ് ബന്ധത്തിന്റെ പേരില്‍ അഞ്ച് പേര്‍ അറസ്റ്റിലായതും സിപിഎമ്മും തമ്മില്‍ ഒരു ബന്ധവും ഇല്ല. പിടിയിലായവര്‍ സിപിഎമ്മുകാരും അല്ല. ഇങ്ങനെ ഒരു സാഹചര്യത്തില്‍ എന്തിനാണ് ടികെ ഹംസ ഇത്രയും രോഷാകുലനാകുന്നത് എന്നതാണ് ചോദ്യം.

എങ്ങനെ പറയാന്‍ കഴിയും

എങ്ങനെ പറയാന്‍ കഴിയും

ഐസിസ് ഇറാഖിലും സിറിയയിലും മാത്രം ഉള്ള ഭീകര സംഘടനയാണെന്ന് എങ്ങനെ പറയാന്‍ കഴിയും. ഫ്രാന്‍സിലും അമേരിക്കയിലും തുര്‍ക്കിയിലും അഫ്ഗാനിസ്ഥാനിലും വരെ ഭീകരാക്രമണങ്ങള്‍ നടത്തിയത് ഐസിസുകാരാണെന്ന് ടികെ ഹംസയ്ക്ക് അറിയില്ലേ.

തൊഴില്‍ തേടി

തൊഴില്‍ തേടി

ജോലി തേടിക്കൊണ്ട് വിദേശ രാജ്യങ്ങളില്‍ ആളുകള്‍ പോകാറുണ്ട്. എന്നാല്‍ ജോലിക്ക് വേണ്ടി ഭീര സംഘടനകളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ചേരുമോ എന്ന് കൂടി ഓര്‍ക്കേണ്ടതാണ്.

കണ്ണൂര്‍ നേതാക്കള്‍

കണ്ണൂര്‍ നേതാക്കള്‍

സിപിഎമ്മിന്റെ കണ്ണൂര്‍ നേതാക്കള്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പോലും കണ്ണൂര്‍ക്കാരനാണ്. ആ സാഹചര്യത്തില്‍ ടികെ ഹംസ എന്തുകൊണ്ടാണ് ഇത്തരം ഒരു പ്രതികരണം നടത്തിയത്?

English summary
ISIS link arrest at Kanakamala: CPM leader TK Hamsa alleges Conspiracy against CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X