ഐസിസ് തിരുവനന്തപുരത്തും...! ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ഇറാഖിലും സിറിയിലും ആയി തുടങ്ങിയ ഐസിസിന് ആഗോള ഭീകര സംഘടനയായി രൂപമാറ്റം തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ഇങ്ങ് കേരളത്തിലും അവര്‍ക്ക് അനുയായികളുണ്ടോ...
കഴിഞ്ഞ ദിവസം തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജദിന് സമീപം കണ്ട പോസ്റ്ററുകള്‍ ഇത്തരം സംശയങ്ങളിലേക്കാണ് നയിക്കുന്നത്. ഐസിസിനെ പിന്തുണച്ചുകൊണ്ട് എഴുതിത്തയ്യാറാക്കിയ പോസ്റ്ററുകളായിരുന്നു തിരുവനന്തപുരത്ത് കണ്ടെത്തിയത്.

സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പല തീവ്രവാദ കേസുകള്‍ക്കും കേരളവുമായി ബന്ധമുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്. വാഗമണിലെ സിമി ക്യാമ്പും, തടിയന്റവിട നസീറും ഒക്കെ ഇപ്പോഴും തീവ്രവാദ കേസുകളിലെ സജീവമായ ചര്‍ച്ചകളാണ്.
തിരുവനന്തപുരത്ത് ഐസിസ് പോസ്റ്റര്‍ കണ്ടെത്തിയ സംഭവതതില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഇന്റലിജന്‍സ് മേധാവി എ ഹേമചന്ദ്രനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. സംഭവത്തില്‍ തമ്പാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കശ്മീരില്‍ ഐസിസിന്റെ പതാക ഉയര്‍ത്തിയതിന്റെ വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് തിരുവനന്തപുരത്തെ സംഭവം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും സംഭവം അന്വേഷിക്കുന്നുണ്ട്.
അടുത്തിടെ തമിഴ്‌നാട്ടിലെ ഒരു സംഘം യുവാക്കള്‍ ഐസിസിന്റെ ടീഷര്‍ട്ടുകള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. രാജ്യത്തെ പലയിടങ്ങളില്‍ നിന്നും യുവാക്കള്‍ ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications