കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക ഉദ്യോഗസ്ഥയുടെ മകളെയും മതം മാറ്റി; സത്യസരണിക്കെതിരെ ഐസിസ് ബന്ധമാരോപിച്ച് പരാതി?

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സത്യസരണി എന്ന മതപഠനകേന്ദ്രം ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണ്. സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനനത്തിലും യുവതീ യുവാക്കളുടെ തിരോധാനത്തിലും സത്യസരണിക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. നൂറുകണക്കിന് യുവതികളെയാണ് സത്യസരണിയില്‍ മതം മാറ്റുന്നത്. ഇത്തരത്തില്‍ മതംമാറുന്നവരെ തീവ്ര ഇസ്ലാം വിശ്വാസികളാക്കി മാറ്റി ഐസിസിലേക്ക് അയക്കുന്നുവെന്നാണ് പറയപ്പെടുന്നത്.

തിരുവനന്തപുരത്ത് നിന്ന് ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്ന നിമിഷയും സത്യസരണിയിലെത്തിയിരുന്നു. നിമിഷയുടെ അമ്മ ബിന്ദു സത്യസരണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നടത്തിയിരുന്നത്. ഇപ്പോഴിതാ മകളെ മതം മാറ്റി ഐസിസിലേക്ക് എത്തിച്ചെന്ന് പുതിയ ആരോപണമുയര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥയാണ് സത്യസരണിയ്ക്കതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. എഞ്ചിനിയറിംഗ്‌ വിദ്യാര്‍ത്ഥിനിയെ മതം മാറ്റിയതാരാണ്...?

സത്യസരണി

സത്യസരണി

മഞ്ചേരിയിലെ മതപഠന കേന്ദ്രമായ സത്യസരണിയില്‍ നടക്കുന്നത്‌ സംഘടിത മതപരിവര്‍ത്തനമാണ്. മുസ്ലീംഗള്‍ അല്ലാത്തവരിലേക്ക് മതപഠനം നടത്തുകയാണ് ലക്ഷ്യം. തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണത്രേ സത്യസരണിക്ക് പിന്നില്‍

സംഘടിത ശ്രമം

സംഘടിത ശ്രമം

സത്യസരണിയിലേക്ക് അന്യമതസ്ഥരായ യുവതീ യുവാക്കളെ എത്തിക്കുന്നതിനായി വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കോളേജുകളും പ്രൊഫണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം

പെണ്‍കുട്ടികളെ മാത്രം

പെണ്‍കുട്ടികളെ മാത്രം

മതപരിവര്‍ത്തനത്തിനായി പെണ്‍കുട്ടികളെയാണ് സംഘം തിരഞ്ഞെടുക്കുന്നത്. പ്രണയം നടിച്ചും ചതിയില്‍പ്പെടുത്തയുമാണ് പെണ്‍കുട്ടികളെ സത്യസരണിയിലേക്കെത്തിക്കുന്നതെന്ന് വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നു

സൈനിക ഉദ്യോഗസ്ഥയുടെ മകളും

സൈനിക ഉദ്യോഗസ്ഥയുടെ മകളും

തിരുവനന്തപുരം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥ മിനി വിജയന്‍ സത്യസരണിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‌ പരാതി നല്‍കിയതായാണ് വിവരം. മകളെ ചതിയില്‍പ്പെടുത്തി മതംമാറ്റിയെന്നാണ് ആരോപണം

എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനി

എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനി

എറണാകുളത്ത് എയ്‌റോനോട്ടിക്കില്‍ വിദ്യാര്‍ത്ഥിനിയായ അപര്‍ണ വിജയനെയാണ് കാണാതായത്. ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ അപര്‍ണ സത്യസരണിയിലാണെന്ന് കണ്ടെത്തിയിരുന്നു

വിവാഹത്തിന് മുമ്പ്

വിവാഹത്തിന് മുമ്പ്

അപര്‍ണയെ കാണാതാകുന്നത് വിവാഹത്തിന് 15 ദിവസങ്ങള്‍ക്ക് മുമ്പാണ്. ആയിഷ എന്ന് പേരുള്ള യുവതിയാണ് അപര്‍ണയെ സത്യസരണിയിലെത്തിച്ചത്

പണം ചോദിച്ചു

പണം ചോദിച്ചു

അപര്‍ണയെ കാണാതാവുന്നതിന് മുമ്പ് 75,000 രൂപ നല്‍കിയതായി മിനി പറയുന്നു. മകള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരു മുസ്ലീം യുവാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം അയച്ചത്

നിഗൂഢത

നിഗൂഢത

സത്യസരണിയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ച് വരികയാണ്. ദേശീയ അന്വേഷണ ഏജന്‍സികളും സംസ്ഥാന പോലീസും സത്യസരണിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.

Read More: വ്യോമസേനാവിമാനം കാണാതായിട്ട് ഒരാഴ്ച; വിദേശ സഹായം തേടുന്നു...

വിഎസിനെ പൂട്ടാന്‍ പിണറായി? മകന്‍ അരുണ്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തുവിഎസിനെ പൂട്ടാന്‍ പിണറായി? മകന്‍ അരുണ്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു

English summary
Allegation against Sathysarini, Army officer filed complaint to Human right commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X