കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമെന്ന് സംശയം.. തുർക്കിയിൽ നിന്നെത്തിയ അഞ്ച് പേർ കണ്ണൂരിൽ പോലീസ് പിടിയിൽ

Google Oneindia Malayalam News

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ നിന്ന് അഞ്ച് പേരെ പോലീസ് പിടികൂടി. തുര്‍ക്കിയില്‍ നിന്ന് മടങ്ങി വന്ന മൂന്ന് യുവാക്കളാണ് പോലീസ് പിടിയിലായിരിക്കുന്നത്. കണ്ണൂര്‍ വളപട്ടണം, ചക്കരക്കല്‍ സ്വദേശികളായ ഇവരെ വളപട്ടണം പോലീസാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. അറസ്റ്റ് ഉടന്‍ തന്ന രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ ജോലി ചെയ്യുകയായിരുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ മടങ്ങിയെത്തിയത്.

ദിലീപിന് സുരക്ഷയൊരുക്കുന്നതിൽ മേജർ രവിയുടെ പങ്കെന്താണ്?? വെളിപ്പെടുത്തി തണ്ടർഫോഴ്സ് ഉടമദിലീപിന് സുരക്ഷയൊരുക്കുന്നതിൽ മേജർ രവിയുടെ പങ്കെന്താണ്?? വെളിപ്പെടുത്തി തണ്ടർഫോഴ്സ് ഉടമ

isis

മാസങ്ങൾ നീണ്ട ആസൂത്രണം.. ഒടുക്കം പെണ്ണായെത്തി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം.. ശേഷം കൊല!!മാസങ്ങൾ നീണ്ട ആസൂത്രണം.. ഒടുക്കം പെണ്ണായെത്തി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനം.. ശേഷം കൊല!!

കസ്റ്റഡിയിലെടുത്തവരെ കണ്ണൂര്‍ ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. തുര്‍ക്കിയില്‍ നിന്നും തിരിച്ചെത്തിയ ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഐസിസ് ബന്ധം സംബന്ധിച്ച് പോലീസിന് സൂചനകള്‍ ലഭിച്ചത്. ഇവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് കരുതുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിറിയയില്‍ പോയ ഇവര്‍ ഐസിസ് പരിശീലനത്തില്‍ പങ്കെടുത്തുവെന്നാണ് വിവരം. കേരളത്തില്‍ നിന്നും കാണാതായ 21 പേര്‍ ഐസിസില്‍ ചേര്‍ന്നതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. മാത്രമല്ല 2016 ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ ഐസിസ് ബന്ധമുള്ള 5 പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

English summary
Five Islamic State suspects under police custody in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X