കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് പേടിയില്‍ മുസ്ലീം സംഘടനകള്‍: തീവ്രവാദ ബന്ധമുള്ളവര്‍ക്ക് അംഗത്വമില്ലെന്ന് മുസ്ലീം ലീഗ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കേരളത്തില്‍ നിന്ന് ആറ് പേരെ ഐസിസ് ബന്ധത്തിന്റെ പേരില്‍ പിടികൂടിയതോടെ മുസ്ലീം സംഘടനകള്‍ ഭീതിയിലാണ്. തങ്ങളുടെ സംഘടകളിലും ഇത്തരക്കാര്‍ കടന്നുകൂടിയിട്ടുണ്ടാകുമോ എന്നതാണ് ഭയം. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിന്റെ പൊതു സമൂഹത്തില്‍ തങ്ങള്‍ എത്രത്തോളും വിമര്‍ശനങ്ങള്‍ക്ക് വിധേയരാകും എന്നും ഇവര്‍ക്ക് അറിയാം.

കേരളത്തിലെ ഐസിസ്: പിടിയിലായ ഒന്നാമന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍? തേജസ് പത്രവുമായി എന്തുബന്ധം

എന്‍ഐഎ നിരീക്ഷണം മാസങ്ങളോളം; ഐസിസ് ബന്ധത്തിന്റെ കഥകേട്ട് അമ്പരന്ന് കുറ്റ്യാടിക്കാര്‍

കഴിഞ്ഞ ദിവസം പിടിയിലായ മലയാളികളില്‍ ഒരാള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ്. ഇയാള്‍ തേജസ്സിലെ ജീവനക്കാരനും ആണ്. തിരൂര്‍ സ്വദേശിയായ സഫ്വാന്‍ മുഹമ്മദിന്റെ ഐസിസ് ബന്ധം നിഷേധിച്ചുകൊണ്ട് വീട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

ISIS

സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലീം ലീഗും ഐസിസ് ഭയത്തിലാണ്. ഏതൊക്കെ തരം ആളുകള്‍ സംഘടനയില്‍ എത്തുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ വഴികളൊന്നും ഇല്ല. അത് എങ്ങനെ പരിഹരിക്കുമെന്ന ഭയവും മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകള്‍ക്കുണ്ട്.

ഐസിസിന്റെ പേരില്‍ പാര്‍ട്ടിഗ്രാമങ്ങള്‍ ആക്രമിക്കുന്നുവെന്ന്... എന്തറിഞ്ഞിട്ടാണ് ഹംസയുടെ പൊട്ടിത്തെറി

എന്തായാലും മുസ്ലീം ലീഗില്‍ അംഗത്വ കാമ്പയിന്‍ നടക്കുകയാണ്. തീവ്രവാദ ബന്ധമുള്ള ആരേ.ും പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

കേരളത്തില്‍ നിന്ന് ഐസിസിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്നാണ് പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി കെഎച്ച് നാസര്‍ ആവശ്യപ്പെട്ടു.

English summary
ISIS sympathiser: Mainstream Muslim Organisations of Kerala in Fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X