Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്വ പെൺകുട്ടിക്ക് വേണ്ടി കേരളത്തിൽ ജിഹാദിന് ആഹ്വാനം! ഐസിസിലെ മലയാളി ഭീകരന്റെ സന്ദേശം

കാസര്‍കോഡ്: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് രാജ്യത്തൊരു വര്‍ഗീയ കലാപത്തിന് വിത്ത് പാകാന്‍ മാത്രം ശക്തിയുള്ളതായിരുന്നു. മുസ്ലീം വിദ്വേഷമാണ് ഇത്ര ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും പിന്നിലെന്ന കുറ്റപത്രത്തിലെ വിവരം പുറത്ത് വന്നതോടെ കടുത്ത പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നിരുന്നു.

കേരളത്തില്‍ നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലും ഹിന്ദു-മുസ്ലീം വിദ്വേഷം ആളിക്കത്തിക്കാന്‍ പോന്നതായിരുന്നു. അതിനിടെ കത്വ പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് ഐസിസില്‍ നിന്നും മലയാളിയായ ഭീകരവാദിയുടെ സന്ദേശം പുറത്ത് വന്നിരിക്കുന്നു.

ഐസിസിലെ മലയാളികൾ

ഐസിസിലെ മലയാളികൾ

കാസര്‍കോഡ് നിന്നടക്കമുള്ള കേരളത്തിലെ പ്രദേശങ്ങളില്‍ നിന്നും മലയാളികളായ ചിലര്‍ ഐസിസില്‍ ചേരാന്‍ പോയതായി പോലീസ് സ്ഥിരീകരിച്ചിട്ടുള്ള വിവരമാണ്. ഇവരില്‍ ചിലര്‍ കൊല്ലപ്പെട്ടതായും നേരത്തെ വാര്‍ത്ത വന്നിരുന്നു. കേരളത്തില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 21 പേരെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് എത്തിച്ച കാസര്‍കോഡ് പടന്ന സ്വദേശിയായ അബ്ദുള്‍ റാഷിദ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിച്ച് കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് എന്നാണ് റിപ്പോര്‍ട്ട്.

പുതിയ സന്ദേശം പുറത്ത്

പുതിയ സന്ദേശം പുറത്ത്

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഐസിസിന്റെ സന്ദേശങ്ങള്‍ കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന ഇയാളുടെ പുതിയ സന്ദേശം പുറത്ത് വന്നിരിക്കുന്നു. കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് അബ്ദുള്‍ റഷീദിന്റെ ശബ്ദസന്ദേശം. ആദ്യം അറബിയില്‍ സംസാരിച്ച ശേഷം പിന്നീട് ഖുറാനിലെ വചനങ്ങള്‍ ഉദ്ദരിച്ച് കൊണ്ടാണ് സംസാരിക്കുന്നത്. '' സത്യ വിശ്വാസികളേ, നിങ്ങള്‍ക്കിതെന്ത് പറ്റി ?

ജിഹാദിന് വേണ്ടി പുറപ്പെടുക

ജിഹാദിന് വേണ്ടി പുറപ്പെടുക

അള്ളാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടു കൊള്ളുക, ജിഹാദിന് വേണ്ടി, എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക് തൂക്കിക്കളയുന്നു. പരലോകത്തിന് പകരം ഇഹലോക ജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ. എന്നാല്‍ പരലോകത്തിന് മുന്‍പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു. അടുത്ത ആയത്തില്‍ അള്ളാഹു പറയുന്നത് എന്ന് പറഞ്ഞാണ് സന്ദേശം തുടരുന്നത്.

അള്ളാഹു നിങ്ങളെ ശിക്ഷിക്കും

അള്ളാഹു നിങ്ങളെ ശിക്ഷിക്കും

അബ്ദുള്‍ റഷീദ് പറയുന്നു: ' നിങ്ങള്‍ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടില്ലെങ്കില്‍ അള്ളാഹു നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും നിങ്ങളല്ലാത്ത വേറെ ജനതയെ അവന്‍ പകരം കൊണ്ടുവരികയും ചെയ്യും. അവന് ഒരുപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങള്‍ക്ക് അള്ളാഹുവിനെ ഒന്നും ചെയ്യാന്‍ പറ്റില്ല. അള്ളാഹു ഏത് കാര്യം ചെയ്യാനും കഴിവുള്ളവനാകുന്നു. കശ്മീരില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ആദ്യത്തേതല്ല.

കത്വയ്ക്ക് പിന്നിൽ ഹിന്ദുക്കൾ

കത്വയ്ക്ക് പിന്നിൽ ഹിന്ദുക്കൾ

അത്തരത്തിലുള്ള പല സംഭവങ്ങളും നടക്കുന്നു. അള്ളാഹുവിന്റെ നിയമം നാട്ടില്‍ നടപ്പിലാക്കാത്തത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. ഖിലാഫത്ത് പ്രഖ്യാപിക്കുക എന്നതാണ് ഒരേയൊരു പരിഹാരം. ഇവിടെ ക്രിമിനലുകളെ കല്ലെറിഞ്ഞ് കൊല്ലും. നാട്ടില്‍ എല്ലാവരും ഫ്രീയായി നടക്കുന്നു. അവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ ലഭിക്കുന്നു. കത്വയിലെ സംഭവത്തിന് പിന്നില്‍ ഹിന്ദുക്കളാണ്. മുസ്ലീംങ്ങള്‍ക്കെതിരായത് കൊണ്ടാണത്.

മുസ്ലീംങ്ങളെ ഇല്ലാതാക്കുമെന്ന്

മുസ്ലീംങ്ങളെ ഇല്ലാതാക്കുമെന്ന്

ഹിന്ദുക്കള്‍ക്ക് അധികാരം കിട്ടിയാല്‍ മുസ്ലീംങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുക. എന്നിട്ടും കേരളത്തിലെ മുസ്ലീംങ്ങള്‍ ഹിന്ദുക്കള്‍ സുഹൃത്തുക്കളാണെന്നും ജനാധിപത്യം വേണമെന്നും മതേതരത്വം വേണമെന്നും പറഞ്ഞ് അവരുടെ തോളില്‍ കയ്യിട്ട് നടക്കുന്നു. നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. അനുഭവിച്ചാലേ മനസ്സിലാകൂ. ഇന്നത്തെ പുരോഗമനം പറയുന്ന മുസ്ലീംങ്ങളാണ് എല്ലാ കുഴപ്പങ്ങളുമുണ്ടാക്കുന്നത്. പുതിയ ഇസ്ലാം നടപ്പാക്കാന്‍ ശ്രമിക്കുന്നു.

കേരളത്തിൽ ജിഹാദ് നടപ്പാക്കണം

കേരളത്തിൽ ജിഹാദ് നടപ്പാക്കണം

ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും സന്തോഷിപ്പിക്കുകയാണ് അവരുടെ പണി. അതില്‍ പാവം മുസ്ലീംങ്ങള്‍ പെട്ടുപോകുന്നു. ജിഹാദ് ചെയ്‌തേ പറ്റൂ. ഇവിടെ തങ്ങള്‍ ജിഹാദ് നടപ്പിലാക്കുന്നുണ്ട്. നിങ്ങളും കേരളത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്ത് ഖിലാഫത്ത് നടപ്പിലാക്കണം. കുറെയെണ്ണം ഫേസ്ബുക്കില്‍ ഹാഷ്ടാഗുമായി നടക്കുന്നുണ്ട്. അതാണവരുടെ ജിഹാദ്. ലേഖനമെഴുത്ത്, സെല്‍ഫിയെടുപ്പ്, നിരാഹാരം, പ്രതിഷേധ മാര്‍ച്ച് എന്തൊക്കെയാണിത് നടക്കുന്നത്. ഇതൊക്കെ ചെയ്തിട്ട് ഒരു കാര്യവും ഇല്ല.

ഐസിസ് ഇന്ത്യയിലേക്കും വരും

ഐസിസ് ഇന്ത്യയിലേക്കും വരും

അന്നത്തെ കാലത്ത് മുസ്ലീം സ്ത്രീകള്‍ അപമാനിക്കപ്പെട്ടപ്പോള്‍ ഇതൊക്കെയാണോ ചെയ്തത്. മുഹമ്മദ് നബി ഇക്കാലത്ത് ഉണ്ടായിരുന്നുവെങ്കില്‍ എസി റൂമിലിരുന്ന് ഫേസ്ബുക്കില്‍ ലേഖനമെഴുതുകയാണോ ചെയ്യുക. സെല്‍ഫിയെടുക്കുകയാണോ ചെയ്യുക. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ കശ്മീര്‍ പിടിച്ചെടുത്തേനെ. ഇത് ചരിത്രത്തില്‍ നടന്നതാണ്. ദീനിനെക്കുറിച്ച് പഠിക്കുകയാണ് വേണ്ടത്. ഇവിടെ ജിഹാദ് ചെയ്യുന്ന തങ്ങള്‍ ഇന്ത്യയിലേക്കും വരും. ജിഹാദ് കേരളത്തിലും ചെയ്യണം എന്ന് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+