Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ബിജെപി,വിഎച്ച്പി നേതാക്കളെ ലക്ഷ്യം വച്ച് ഐസിസ്!കേരളത്തിന് ദില്ലി പോലീസിന്റെ മുന്നറിയിപ്പ്

കേരളത്തിൽ ആക്രമണം നടത്താൻ ഐസിസ് ഭീകരർ പദ്ധതിയിടുന്നുവെന്ന് ദില്ലി പോലീസിന്റെ മുന്നറിയിപ്പ്. കേരളത്തിനു പുറമെ തമിഴ്നാട്ടിലും ആക്രമണം നടത്താൻ പദ്ധതി ഉണ്ടെന്നാണ് സൂചനകൾ.

ദില്ലി: കേരളത്തിൽ ആക്രമണം നടത്താൻ ഐസിസ് ഭീകരർ പദ്ധതിയിടുന്നുവെന്ന് ദില്ലി പോലീസിന്റെ മുന്നറിയിപ്പ്. കേരളത്തിനു പുറമെ തമിഴ്നാട്ടിലും ആക്രമണം നടത്താൻ പദ്ധതി ഉണ്ടെന്നാണ് സൂചനകൾ.

ദില്ലിയിൽ പിടിയിലായ മലയാളി ഷാജഹാനിൽ നിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ബിജെപി, വിഎച്ച്പി നേതാക്കളയാണ് ഐസിസ് ഭീകരർ ലക്ഷ്യം വച്ചിരിക്കുന്നതെന്നും വിവരങ്ങളുണ്ട്.

isis

കഴിഞ്ഞമാസം ആദ്യമാണ് കണ്ണൂർ സ്വദേശി ഷാജഹാനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ രഹസ്യ സങ്കേതത്തിൽ വച്ച് ചോദ്യം ചെയ്യലിൽ നിന്നാണ് ആക്രമണത്തിന്റെ വിവരങ്ങൾ പുറത്തു വന്നത്. ഷാജഹാന്റെ നേതൃത്വത്തിലാണ് ആക്രണം നടത്താൻ പദ്ധതിയിട്ടിരുന്നത്.

കുടുംബത്തോടെ തുർക്കിയിലായിരുന്ന ഷാജഹാൻ സിറിയിയയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തുർക്കി പോലീസ് ഇത് തടഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇയാളെ നാട്ടിലേക്ക് തിരിച്ചയച്ചു. ചെന്നൈയിലെ മുസ്തഫ എന്ന ട്രാവൽ ഏജന്റു മുഖേന വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ച് ഷാജഹാൻ വീണ്ടും തുർക്കിയിലെത്തിയിരുന്നു.

ഇവിടെ നിന്ന് ഐഎസ് ഭീകരരുമായി ബന്ധപ്പെട്ടാണ് സിറിയയിലേക്ക് കടന്നത്. ഇവിടെ നടന്ന നിർണായക യോഗങ്ങളിൽ വച്ചായിരുന്നു കേരളത്തിൽ ആക്രമണം നടത്താൻ തീരുമാനിച്ചതെന്നാണ് ദില്ലി പോലീസ് പറയുന്നത്.

അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ സഹായത്തോടെയായിരുന്നു ദില്ല പോലീസ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് വരികയാണ്. കേരളം, തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+