മലയാളി നഴ്സുമാരെ വിമാനത്താവളത്തിലെത്തിച്ചു?
മൊസൂള്‍: ഇറാഖിലെ മലയാളി നഴ്‌സുമാരെ വിമാനത്താവളത്തിലെത്തിയ്ക്കാന്‍ വിമതര്‍ തയ്യാറായി. നഴ്‌സുമാരോട് വേഗം തയ്യാറാകണമെന്നും വിമാനത്താവളത്തിലേയ്ക്ക് എത്തിയ്ക്കാമെന്നും വിമതര്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. വിമതര്‍ മൊസൂളില്‍ എത്തിച്ച മലയാളി നഴ്‌സുമാരാണ് ഇക്കാര്യം പറഞ്ഞത്. നഴ്‌സുമാര്‍ വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടതായി അറിയുന്നു
ഏത് വിമാനത്താവളത്തിലാണ് നഴ്‌സുമാരെ എത്തിയ്ക്കുന്നതെന്ന് കൃത്യമായി അറിഞ്ഞാല്‍ ഇന്ത്യയില്‍ നിന്ന് പ്രത്യേക വിമാനം അയക്കാന്‍ സാധ്യത. ഇര്‍ബില്‍ വിമാനത്താവളത്തിലേയ്ക്കാണ് നഴ്സുമാരെ എത്തിയ്ക്കുന്നതെന്നാണ് അറിയുന്നത്.

തിക്രീത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് 46 മലയാളി നഴ്‌സുമാരെയാണ് വിമതര്‍ മൊസൂളിലേയ്ക്ക് കൊണ്ടുപോയത്. വിമതരുടെ പിടിയിലുള്ള നെന്മാറ സ്വദേശിയായ സിയോണ എന്ന നഴ്‌സാണ് വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ട കാര്യം ബന്ധുക്കളെ അറിയിച്ചത്. നഴ്‌സുമാര്‍ വൈകാതെ കേരളത്തിലേയ്ക്ക് എത്തുമെന്ന ശുഭസൂചനകളാണ് ഇറാഖില്‍ നിന്ന് ലഭ്യമാകുന്നത്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.












Click it and Unblock the Notifications