കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനകമലയില്‍ പിടിച്ചവര്‍ ഒന്നുമല്ല, തൊടുപുഴക്കാരന്‍ സുബ്ഹാനിയാണ്'റിയല്‍ ഐസിസ്'... ജിഹാദ് ചെയ്തവൻ

Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ ദിവസം തിരുനെല്‍വേലിയില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനി ഐസിസില്‍ നിന്ന് നേരിട്ട് പരിശീലനം ലഭിച്ച ആള്‍. എന്‍ഐഎ വിവരം പുറത്ത് വിട്ടത്. ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ അറസ്റ്റിലായ ഏറ്റവും വലിയ ഐസിസ് ഭീകരനാണ് ഇയാള്‍.

തിരുനെല്‍വേലി സ്വദേശിയായ സുബ്ഹാനി ഏറെ നാളായി തൊടുപുഴയിലാണ് താമസം. ഇയാള്‍ ഇറാഖില്‍ പോയില്‍ ജിഹാദില്‍ പങ്കെടുത്തിട്ടുണ്ടെന്നും എന്‍ഐഎ പറയുന്നു.

കനകമലയില്‍ യോഗം ചേരുന്നതിനെ പിടിയിലായ അഞ്ച് പേര്‍ സുബ്ഹാനിയുടെ മുന്നില്‍ ഒന്നും അല്ലെന്നാണ് വിവരം. ആരാണ് സുബ്ഹാനി... എന്തായിരുന്നു അയാളുടെ പദ്ധതി?

സുബ്ഹാനി എന്ന ഹാജി മൊയ്തീന്‍ എന്ന അബുമീര്‍

സുബ്ഹാനി എന്ന ഹാജി മൊയ്തീന്‍ എന്ന അബുമീര്‍

തിരുനെല്‍വേലിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം സുബ്ഹാനി അറസ്റ്റിലായത്. കേരളത്തിലും രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിലും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയായിരുന്നു ഇയാള്‍.

ഐസിസിന്റെ പരിശീലനം ലഭിച്ച ഭീകരന്‍

ഐസിസിന്റെ പരിശീലനം ലഭിച്ച ഭീകരന്‍

ഐസിസില്‍ നിന്ന് നേരിട്ട് പരിശീലനം ലഭിച്ച ആളാണ് താന്‍ എന്ന് സുബ്ഹാനി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഒരു വര്‍ഷം മുമ്പായിരുന്നു ഇയാള്‍ തൊടുപുഴയില്‍ നിന്ന് ഇറാഖിലേക്ക് പോയത്.

 ജിഹാദില്‍ പങ്കെടുത്ത മലയാളി

ജിഹാദില്‍ പങ്കെടുത്ത മലയാളി

ഇറാഖിലെ മൊസ്യൂളില്‍ എത്തിയ ഇയാള്‍ ഐസിസില്‍ ചേര്‍ന്നു. തുടര്‍ന്ന് സായുധ പരിശീലനം ലഭിച്ചു. അതിന് ശേഷം രണ്ട് ആഴ്ചയോളം ഐസിസിന് വേണ്ടി യുദ്ധത്തില്‍ പങ്കെടുത്തു.

 പേടിച്ചോടി... ജയിലിലായി

പേടിച്ചോടി... ജയിലിലായി

യുദ്ധം കണ്ട് ഭയന്ന സുബ്ഹാനി യുദ്ധമുഖത്ത് നിന്ന് പിന്‍മാറി. സുഹൃത്തുക്കള്‍ യുദ്ധക്കളത്തില്‍ മരിച്ച് വീഴുന്നത് കണ്ടതോടെ ആയിരുന്നു ഇത്. ഇതിന്റെ പേരില്‍ ഇയാള്‍ക്ക് ഐസിസ് കോടതി ജയില്‍ ശിക്ഷ വിധിച്ചിരുന്നത്രെ. അവിടെ നിന്ന് മോചിതനായാണ് വീണ്ടും നാട്ടിലെത്തിയത്.

ഐസിസ് മോശമല്ല... നല്ല കൂലി കൊടുത്തു

ഐസിസ് മോശമല്ല... നല്ല കൂലി കൊടുത്തു

ഐസിസില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് തനിക്ക് കൃത്യമായി ശമ്പളം ലഭിച്ചിരുന്നു എന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം 100 ഡോളര്‍ ആയിരുന്നത്രെ ശമ്പളം.

തിരിച്ചെത്തിയത് എന്തിന്?

തിരിച്ചെത്തിയത് എന്തിന്?

എന്തിനാണ് ജയില്‍ ശിക്ഷയ്ക്ക് ശേഷം സുബ്ഹാനി ഇന്ത്യയില്‍ തിരിച്ചെത്തിയത്? ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാനും വേണ്ടിയായിരുന്നു ഇയാള്‍ തിരിച്ചെത്തിയത്. ഐസിസിന്റെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു ഇത്.

കേരളം ചോരക്കളമാക്കാന്‍

കേരളം ചോരക്കളമാക്കാന്‍

കേരളത്തിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഭീകരാക്രമണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു സുബ്ഹാനിയും സംഘവും എന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സമാഹരിക്കാന്‍ സുബ്ഹാനി ശ്രമിച്ചിരുന്നത്രെ.

ഐസിസ് ഇത്രത്തോളം എത്തി... ഇനിയെന്ത്?

ഐസിസ് ഇത്രത്തോളം എത്തി... ഇനിയെന്ത്?

ഐസിസ് നമ്മുടെ തൊട്ടടുത്ത് വരെ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇനി എന്ത് ചെയ്യും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. സുബ്ഹാനിയ്ക്കും അന്‍സാര്‍ ഉള്‍ ഖലീഫയ്ക്കും ഒപ്പമുള്ള മറ്റുള്ളവര്‍ ആരൊക്കെയാണ് എന്ന് ഇതുവരെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.

ഭീഷണി മായുന്നില്ല... അവര്‍ മറഞ്ഞിരിപ്പുണ്ട്

ഭീഷണി മായുന്നില്ല... അവര്‍ മറഞ്ഞിരിപ്പുണ്ട്

ഇത്രയും പേര്‍ അറസ്റ്റിലായെങ്കിലും ഭീഷണികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇവര്‍ തയ്യാറാക്കിയ പദ്ധതികള്‍ മറ്റാരെങ്കിലും നടപ്പിലാക്കാനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല.

English summary
ISIS terrorist Subahani, arrested by NIA , was fought for ISIS in Iraq
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X