കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് നിമിഷവും കൊച്ചിയില്‍ ഐസിസ് ആക്രമണം? ഭയപ്പെടുത്തുന്ന വിവരങ്ങളുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
ISISന്‌റെ ലക്ഷ്യം കൊച്ചിയും, കനത്ത സുരക്ഷയില്‍ കേരളം

കൊച്ചി: സിറിയയിലും ഇറാഖിലും സ്വാധീനം നഷ്ടപ്പെട്ടതിന് പിറകേ ഐസിസ് ഇന്ത്യ മഹാസമുദ്ര മേഖലയെ ലക്ഷ്യം വക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്ത് വന്നിരുന്നു. ശ്രീലങ്കയിലെ ഭീകരാക്രമണം കൂടിയായപ്പോള്‍ അത് ശരിയായിരുന്നു എന്ന് തെളിയുകയും ചെയ്തു.

ഇന്ത്യയിലെ ഐസിസും പാകിസ്താനും തമ്മിൽ നേരിട്ട് ബന്ധമെന്ന്: വെളിപ്പെടുത്തി എന്‍ഐഎഇന്ത്യയിലെ ഐസിസും പാകിസ്താനും തമ്മിൽ നേരിട്ട് ബന്ധമെന്ന്: വെളിപ്പെടുത്തി എന്‍ഐഎ

ഇപ്പോള്‍ അതിലും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത്. ഐസിസിന്റെ അടുത്ത ലക്ഷ്യങ്ങളില്‍ ഒന്ന് കൊച്ചി ആയിരിക്കാം എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസിന് മൂന്ന് കത്തുകള്‍ രഹസ്യാന്വേഷണ വിഭാഗം അയച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.

സ്വന്തം രാജ്യങ്ങളില്‍ തന്നെ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ആണത്രെ ഐസിസ് പോരാളികള്‍ക്ക് കിട്ടിയിട്ടുള്ള നിര്‍ദ്ദേശം. ഇന്ത്യയില്‍ നിന്ന് ഏറ്റവും അധികം പേര്‍ ഐസിസില്‍ എത്തിയിട്ടുള്ളത് കേരളത്തില്‍ നിന്നാണ്.

വാണിജ്യ തലസ്ഥാനം

വാണിജ്യ തലസ്ഥാനം

കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന നഗരം ആണ് കൊച്ചി. മെട്രോ സ്വഭാവമുള്ള നഗരം. അത്രയധികം ജനസാന്ദ്രതയും ഉണ്ട്.

കൊച്ചിയെ ലക്ഷ്യം വച്ചാണ് ഐസിസിന്റെ നീക്കങ്ങള്‍ എന്നത് ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍ ഐസിസിന്റെ ലക്ഷ്യം ആകാന്‍ ഇടയുണ്ട് എന്നാണ് രഹസ്യന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്.

മൂന്ന് കത്തുകള്‍

മൂന്ന് കത്തുകള്‍

മൂന്ന് കത്തുകള്‍ ആണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം പോലീസിന് കൈമാറിയിട്ടുള്ളത്. ഒരു കത്തില്‍ പറയുന്നത് അതാത് രാജ്യങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തകരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ആണ് ഐസിസ് പദ്ധതിയിടുന്നത് എന്നാണ്.

രണ്ട ആഴ്ചമുമ്പ് കൈമാറിയ കത്തില്‍ ആണ് കൊച്ചിയിലെ ഭീകരാക്രമണ മുന്നറിയിപ്പുള്ളത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളം മാത്രമല്ല

കേരളം മാത്രമല്ല

കേരളത്തിന് പുറമേ തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളില്‍ ആണ് ഐസിസിന് സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ ഐസിസ് ഭീഷണി നേരിടുന്നും ഉണ്ട്. അടുത്തിടെയായി ഓണ്‍ലൈനില്‍ ഐസിസ് ഇടപെടലുകള്‍ കൂടുതലായി കണ്ടുവരുന്നത് ഭീകരാക്രമണ സാധ്യതയായിത്തന്നെയാണ് വിലയിരുത്തുന്നത്.

ടെലഗ്രാം കൂടാതെ

ടെലഗ്രാം കൂടാതെ

ടെലഗ്രാം ആയിരുന്നു ഐസിസിന്റെ പ്രധാന ആശയ വിനിമയോപാധി. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഏറ്റവും കാര്യക്ഷമമായ മെസേജിങ് ആപ്ലിക്കേഷന്‍ ആണിത്. എന്നാല്‍ ഇപ്പോള്‍ ടെലഗ്രാമില്‍ നിന്ന് പോലും വിവരങ്ങള്‍ ചോര്‍ന്നേക്കാം എന്ന ഭയം ഐസിസിനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് അവര്‍ ചാറ്റ് സെക്യുര്‍, സിഗ്നല്‍, സൈലന്റ് ടെക്‌സ്റ്റ് തുടങ്ങിയ ആപ്പുകളും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് മറ്റൊരു കത്തില്‍ രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്.

നൂറോളം പേര്‍

നൂറോളം പേര്‍

കേരളത്തില്‍ നിന്ന് മാത്രം കഴിഞ്ഞ വര്‍ഷങ്ങളില്‍ നൂറോളം പേര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ട് എന്നാണ് കരുതുന്നത്. ഏതാണ്ട് മൂവായിരത്തോളം ഐസിസ് അനുകൂലികളെ കണ്ടെത്തുകയും അവരെ കൗണ്‍സിലിങ്ങിന് വിധേയമാക്കിക്കൊണ്ടിരിക്കുകയും ആണ്. ഇവരേയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

പോലീസുകാര്‍ക്കും ഹണി ട്രാപ്പ്

പോലീസുകാര്‍ക്കും ഹണി ട്രാപ്പ്

ആഭ്യന്തര സുരക്ഷ സെല്ലുകള്‍ ശക്തമാക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പോലീസുകാരിലും ഐസിസ് ആശയങ്ങള്‍ പിന്‍പറ്റുന്നവരുണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ പന്ത്രണ്ട് ഓണ്‍ലൈന്‍ ഹണിട്രാപ്പുകളും തയ്യാറാക്കുന്നുണ്ട് എന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

English summary
ISIS threat: iIntelligence report suggests High Alert in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X