Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസില്‍ കോഴിക്കോടുകാരി യുവതിയടക്കം 4മലയാളികള്‍, വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

ദില്ലി: ഒരു യുവതിയടക്കം നാലുമലയാളികള്‍ ഐസിസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. കോഴിക്കോടുകാരിയായ ഇരുപത്തിനാലുകാരി ഹുദറഹീമാണ് ഐസിസില്‍ ചേര്‍ന്ന മലയാളി യുവതി.

ഇവരെ കൂടാതെ 18 കാരി ഹൈദരാബാദുകാരി കൂടി ചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐസിസില്‍ 23 ഇന്ത്യകാര്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ 17 പേര്‍ ദക്ഷിണേന്ത്യക്കാരാണ്. ഇതില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.

ഐസിസില്‍ മലയാളികള്‍

ഐസിസില്‍ മലയാളികള്‍

ഒരുയുവതിയടക്കം നാലുമലയാളികള്‍ ഐസിസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. കോഴിക്കോടുകാരിയായ ഇരുപത്തിനാലുകാരി ഹുദറഹീമാണ് ഐസിസില്‍ ചേര്‍ന്ന മലയാളി യുവതി. ഇവരെ കൂടാതെ 18 കാരിയായി ഹൈദരാബാദുകാരി കൂടി ചേര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റു മൂന്നു മലയാളി യുവാക്കളും ഉള്‍പ്പെടുന്നതായാണ് വിവരങ്ങള്‍.

മലയാളികളില്‍ കൂടുതലും മലബാറുകാര്‍

മലയാളികളില്‍ കൂടുതലും മലബാറുകാര്‍

കോഴിക്കോടുകാരി ഹുദറഹീം ഉള്‍പ്പെടെ കണ്ണൂര്‍ സ്വദേശികായ മുഹമ്മദ് റിഷാല്‍, മുഹമ്മദ് ഇര്‍ഫാന്‍, കോഴിക്കോട് സ്വദേശി റിയാസുര്‍ റഹ്മാന്‍ എന്നിവരാണ് ഐസിസില്‍ ചേര്‍ന്ന മലയാളികള്‍.

23 ഇന്ത്യക്കാര്‍

23 ഇന്ത്യക്കാര്‍

ഭീകര സംഘടനയായ ഐസിസില്‍ 23 ഇന്ത്യക്കാര്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 17 പേര്‍ ദക്ഷിണേന്ത്യക്കാരാണ്. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഹൈദരാബാദ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.

പ്രവര്‍ത്തനം നടത്തുന്നത്

പ്രവര്‍ത്തനം നടത്തുന്നത്

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഇന്ത്യക്കാരില്‍ പലരും സിറിയയിലും ഇറാഖിലുമാണ് പ്രവര്‍ത്തനം നടത്തുന്നത്.

വിവരം ലഭിച്ചത്

വിവരം ലഭിച്ചത്

ഇന്ത്യക്കാര്‍ ഐസിസില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു.

അറസ്റ്റു ചെയ്തത്

അറസ്റ്റു ചെയ്തത്

ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ തെലുങ്കാനയില്‍ ശനിയാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്.

 കൊല്ലപ്പെട്ടത്

കൊല്ലപ്പെട്ടത്

23 ഇന്ത്യക്കാര്‍ ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആറുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്. രണ്ടുപേര്‍ തിരിച്ചു വന്നതായും വിവരമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+