Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയിരം മലയാളി പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി കടത്താന്‍ ഐസിസ്; ലൗ ജിഹാദ് വീണ്ടും? കരുതണം

തിരുവനന്തപുരം: കേരളം ഇപ്പോഴും ഐസിസിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് വേണം കരുതാന്‍. കേരളത്തില്‍ നിന്ന് ഐസിസില്‍ ചേരുന്നതിനായി അപ്രത്യക്ഷരായവരില്‍ പലരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ബാക്കിയുള്ളവര്‍ ഇപ്പോഴും കേരളവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് ആയിരം പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി കടത്താനാണ് ഐസിസ് ലക്ഷ്യമിടുന്നത് എന്നൊക്കെയാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

കേരളത്തില്‍ നിന്ന് ഇപ്പോള്‍ ഐസിസില്‍ ചേര്‍ന്നു എന്ന കരുതുന്ന സ്ത്രീകളില്‍ മതംമാറി ഇസ്ലാം സ്വീകരിച്ചവരും ഉണ്ട്. ഐസിസ് ലക്ഷ്യമിടുന്നത് ലൗജിഹാദ് തന്നെ ആണോ?

കേരളത്തില്‍ ഐസിസ്

കേരളത്തില്‍ ഐസിസ്

കേരളത്തില്‍ ഇപ്പോഴും ഐസിസ് അനുകൂലികള്‍ സജീവമാണ്. ചിലര്‍ സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്നും ഉണ്ട്. അത്തരക്കാര്‍ ആണത്രെ പുതിയ പദ്ധതിയുടെ നടത്തിപ്പുകാര്‍.

ഇന്ത്യയിലെ ഐസിസ്

ഇന്ത്യയിലെ ഐസിസ്

ഐസിസിന്റെ ഇന്ത്യയിലെ സ്ലീപ്പര്‍ സെല്ലിനാണ് ഇത്തരം ഒരു നിര്‍ദ്ദേശം കിട്ടിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

ആയിരം ലൈംഗിക അടിമകള്‍?

ആയിരം ലൈംഗിക അടിമകള്‍?

കേരളത്തില്‍ നിന്നുള്ള ആയിരം പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി കടത്താനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് എങ്ങനെ ഇത് സാധിക്കും എന്ന ചോദ്യം വേറെ.

വാട്‌സ് ആപ്പ് ഗ്രൂപ്പ്

വാട്‌സ് ആപ്പ് ഗ്രൂപ്പ്

ഐസിസ് അനുകൂലികളും സ്ലീപ്പേഴ്‌സും ഉള്‍പ്പെടുന്നവാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഇത്തരം ഒരു പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതത്രെ. വിദേശ മലയാളിയാണ് ഇക്കാര്യം വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് എന്നും പറയുന്നു.

കേരളത്തിലെ പെണ്‍കുട്ടികള്‍

കേരളത്തിലെ പെണ്‍കുട്ടികള്‍

കേരളത്തിലെ പെണ്‍കുട്ടികളെ ഐസിസ് ലക്ഷ്യം വക്കുന്നതായി നേരത്തേയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐസിസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ എത്തിയവരുടെ കൂട്ടത്തില്‍ മതപരിവര്‍ത്തനം ചെയ്ത സ്ത്രീകളും ഉണ്ടായിരുന്നു.

ലൗ ജിഹാദ്?

ഈ വാര്‍ത്ത പുറത്ത് വരുന്ന സാഹചര്യത്തില്‍ കേരളം വീണ്ടും ലൗ ജിഹാദിനെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് നീങ്ങുകയാണ്. ഇപ്പോള്‍ തന്നെ ഹാദിയ കേസില്‍ ആരോപണങ്ങള്‍ പലതാണ്.

പ്രണയിച്ച് വശീകരിക്കും, മതംമാറ്റും

പ്രണയിച്ച് വശീകരിക്കും, മതംമാറ്റും

പ്രണയം നടിച്ച് വശീകരിച്ച് മതം മാറ്റി പെണ്‍കുട്ടികളെ കടത്തുകയാണ് ഐസിസിന്റെ ലക്ഷ്യം എന്നാണ് ആരോപണം. ഇതിനായി ചെറുപ്പക്കാരെ നിയോഗിച്ചേക്കും എന്നും സൂചനകളുണ്ട്.

മതപരിവര്‍ത്തനം എങ്ങനെ

മതപരിവര്‍ത്തനം എങ്ങനെ

കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ഒരുപാട് സ്ഥാപനങ്ങള്‍ ഉണ്ട്. പെണ്‍കുട്ടികളുടെ ഇഷ്ടപ്രകാരം തന്നെ മതപരിവര്‍ത്തനം നടത്തുകയും അതിന് ശേഷം മതപഠനത്തിന് എന്ന പേരില്‍ വിദേശത്തേക്ക് കടത്തുകയും ആണ് ഐസിസ് ലക്ഷ്യമിടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരുപക്ഷേ മതപരിവര്‍ത്തനം നടത്തിക്കൊടുക്കുന്ന സ്ഥാപനങ്ങള്‍ പോലും ഇതൊന്നും തിരിച്ചറിഞ്ഞോളണം എന്നില്ല.

സിറിയയിലേക്കും യെമനിലേക്കും

സിറിയയിലേക്കും യെമനിലേക്കും

ഇറാഖില്‍ ഇപ്പോള്‍ ഐസിസ് നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ സിറിയയിലും യെമനിലും ശക്തമാണ്. ഈ സ്ഥലങ്ങളിലേക്കുള്ള ലൈംഗിക അടിമകളായി കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ കടത്തം എന്നാണത്രെ ഐസിസിന്റെ നിര്‍ദ്ദേശം.

ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍

ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍

അടുത്തിടെ കേരളത്തില്‍ നടന്ന പല മതപരിവര്‍ത്തനങ്ങളും ഇപ്പോള്‍ വിവാദമായിക്കൊണ്ടിരിക്കുകയാണ്. അഖില എന്ന പെണ്‍കുട്ടി ഹാദിയ ആയ സംഭവം വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+