കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേരാന്‍ മലയാളിയ്ക്ക് വാട്‌സ് ആപ്പ് വഴി ഭീഷണി... ഇതെങ്ങോട്ടാണ് പോക്ക്?

Google Oneindia Malayalam News

കൊച്ചി: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐസിസ് ലോകമെമ്പാടും പിടിമുറുക്കാന്‍ ശ്രമിയ്ക്കുകയാണ്. ഐസിസിന്റെ തീവ്രവാദച്ചുഴികളില്‍ മലയാളികളും കുരുങ്ങിക്കിടക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത്.

സോഷ്യല്‍ മീഡിയ വഴി ഐസിസിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് പുതിയ സംഭവം. കാസര്‍കോട് സ്വദേശിയെ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമം നടത്തിയതായാണ് വിവരം.

ISIS Whatsapp

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിന് സെപ്തംബര്‍ 11 നാണ് വാട്‌സ് ആപ്പില്‍ ഒരു സന്ദേശം എത്തുന്നത്. +1(509)871-0700 എന്ന നമ്പറില്‍ നിന്നായിരുന്നു സന്ദേശം. ദവ് അത്തുല്‍ ഇസ്ലാം ദ് അവാ ഗ്രൂപ്പിലേയ്ക്ക് സ്വാഗതം എന്നായിരുന്നു സന്ദേശം.

താങ്ങള്‍ ഞങ്ങളുടെ ലിസ്റ്റില്‍ ഉണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഐസിസിലെ ഷാമിയാണ് സന്ദേശം അയക്കുന്നത് എന്നാണ് ഇയാളുടെ ചോദ്യത്തിന് കിട്ടിയ മറുപടി. പിന്നീട് സംഭാഷണം ഭീഷണിയുടെ പാതയിലേയ്ക്ക് തിരിഞ്ഞതോടെ യുവാവ് നമ്പര്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഐസിസിന്റെ പതാകയായിരുന്നു വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പ്രൊഫൈല്‍ ഇമേജ്. എന്തായാലും എല്ലാത്തിന്റേയും സ്‌ക്രീന്‍ ഷോട്ട് എടുത്തതിന് ശേഷമാണ് ഡിലീറ്റ് ചെയ്തത്. പിന്നീട് കൊച്ചി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്തു.

English summary
ISIS tries to persuade Malayali Youth to join outfit via Whatsapp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X