200ഓളം പേരെ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി, ഐഎസ് പ്രചരണം നടത്തുന്നു, പിന്നില്‍ മലയാളി?
വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഐഎസ് മലയാളത്തില്‍ പ്രചരണം നടത്തുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി ഐഎസ് മലയാളത്തില്‍ പ്രചരണം നടത്തുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുന്നൂറോളം പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പുണ്ടാക്കിയാണ് പ്രചരണം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നേരത്തെ കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദാണ് വാട്‌സപ് സന്ദേശം പ്രചരിപ്പിക്കുന്നതെന്നാണ് വിവരം. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വോയ്‌സ് മെസേജുകളായാണ് അധികവും അയച്ചിരിക്കുന്നത്. അതിലൊന്ന് എന്‍ഡിവി പുറത്ത് വിട്ടിട്ടുണ്ട്. എന്‍ഐഎക്ക് ഞങ്ങളെ കുറിച്ച് ഒരു അറിവുമില്ല. അവര്‍ പറയുന്നത് അവര്‍ മരിച്ചെന്നാണ്. ഞാന്‍ റഷീദാണ് നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നത് പോലെ ഞങ്ങള്‍ മരണത്തെ സ്‌നേഹിക്കുന്നു.












Click it and Unblock the Notifications