ഹ്യൂമേട്ടന്റെ തല തല്ലിപ്പൊളിച്ചും കലിപ്പടക്കണം; പൊങ്കാലയിട്ടവര്‍ക്ക് കട്ടക്കലിപ്പ് പൊങ്കാല...

  • Posted By: Desk
Subscribe to Oneindia Malayalam

ഐഎസ്എല്ലില്‍ കലിപ്പടക്കാനും കപ്പടിക്കാനും ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ടീം ആദ്യ ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ കാഴ്ചയാണ് കണ്ടത്. അതിന്റെ പേരില്‍ കിട്ടാത്ത പൊങ്കാലയൊന്നും ഇല്ല. ഒടുക്കം കോച്ച് പോലും ടീമിനെ വിട്ട് കണ്ടം വഴി ഓടി.

എന്നാല്‍ ദില്ലിയില്‍ നടന്ന എവേ മാച്ചില്‍ ഡല്‍ഹി ഡൈനാമോസിനെ തകര്‍ത്ത് ബ്ലാസ്‌റ്റേഴ്‌സ് കരുത്ത് തെളിയിച്ച്. തലപൊട്ടി ചോരയൊലിച്ച ഹ്യൂമേട്ടന്‍ തന്നെയായായിരുന്നു താരം. ബ്ലാസ്‌റ്റേഴ്‌സ് അടിച്ച മൂന്നില്‍ മൂന്നും ഹ്യൂമേട്ടന്‍ വക.

മുമ്പ് പൊങ്കാലയിട്ടവരൊക്കെ ഇപ്പോള്‍ പതിയെ തിരിച്ചുവന്ന് തുടങ്ങുന്നുണ്ട്. അപ്പോള്‍ പിന്നെ കട്ട ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് എന്ത് ചെയ്യും എന്നാണ് പ്രതീക്ഷിക്കേണ്ടത്...!!!

പണി തന്നതാണല്ലേ...

പണി തന്നതാണല്ലേ...

തോറ്റമ്പി നാണം കെട്ട് നില്‍ക്കുമ്പോള്‍ ആയിരുന്നല്ലോ പഴയ കോച്ച് റെനെ രാജിവച്ച് പോയത്. കഴിഞ്ഞ ദിവസത്തെ ടീമിന്റെ കളി കണ്ടപ്പോള്‍ റെനെച്ചായന്‍െ ഭാവം ഏതാണ്ട് ഇങ്ങനെ ആയിരുന്നിരിക്കണം.

വെറും സാമ്പിളാണ്

വെറും സാമ്പിളാണ്

എവിടെയായിരുന്നു ഇത്രയും നാളും എന്ന പോലെയാണ് ഫാന്‍സിന്റെ നോട്ടം... ഇതൊക്കെ വെറും സാമ്പിളാണെന്നാണ് ഹ്യൂമേട്ടന്‍ പറയുന്നത്. കലിപ്പടക്കി, കപ്പടിക്കുമോ ആവോ!

മുത്താണീ ഹ്യൂമേട്ടന്‍

മുത്താണീ ഹ്യൂമേട്ടന്‍

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇങ്ങനെ തോറ്റ് പണ്ടാരമടങ്ങി നില്‍ക്കുമ്പോള്‍ ആണല്ലോ ഹ്യൂൂമേട്ടന്റെ പെര്‍ഫോര്‍മന്‍സ്. ഷാജി പാപ്പനെ പോലെ ആകാതിരുന്നാല്‍ മതിയായിരുന്നു!

അപ്പോള്‍ അതാണ് പ്രശ്‌നം

അപ്പോള്‍ അതാണ് പ്രശ്‌നം

ഇത്രയും കാലം ആ മഞ്ഞ ജേഴ്‌സി അണിഞ്ഞ് കളിച്ചതായിരുന്നോ പ്രശ്‌നം. കറുത്ത ജേഴ്‌സി ഇട്ട് കളിച്ചപ്പോള്‍ കളി മാറിയത് കണ്ടോ!!!

തല പൊട്ടിക്കണം

തല പൊട്ടിക്കണം

അടുത്ത കളിയിലും ഹ്യൂമേട്ടന്റെ തല പൊട്ടിക്കണം എന്നാണത്രെ ഇപ്പോള്‍ പറയുന്നത്. തല പൊട്ടിയാലല്ലേ നല്ലതുപോലെ കളിക്കുകയും ഹാട്രിക് അടിക്കുകയും ചെയ്യുകയുള്ളൂ!

എല്ലാത്തിനും കൊടുത്താല്‍ മതിയായിരുന്നു

എല്ലാത്തിനും കൊടുത്താല്‍ മതിയായിരുന്നു

ഇത്രയും നന്നായി കളിക്കും എന്ന് അറിഞ്ഞിരുന്നെങ്കില്‍ വെറുതേ പരിശീലനം ഒന്നും കൊടുക്കേണ്ടിയിരുന്നില്ല. എല്ലാത്തിനും തലക്ക് ഓരോ അടിവച്ച് കൊടുത്താല്‍ മതിയായിരുന്നു!!!

ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ്

ദിസ് ഈസ് മൈ എന്റര്‍ടെയ്ന്‍മെന്റ്

ഗോള്‍, 1, ഗോള്‍ 2, ഗോള്‍ 3- ആകെ മൊത്തം ഡല്‍ഹി ടീമിനെ തവിടുപൊടിയാക്കി... ഇതാണത്രെ ഹ്യൂമേട്ടന്റെ എന്റര്‍ടെയ്ന്‍മെന്റ്!

നിറം മാറിപ്പോയി

നിറം മാറിപ്പോയി

സംഗതി കളി ജയിച്ചെങ്കിലും പലര്‍ക്കും ആ ജേഴ്‌സിയുടെ കളര്‍ അത്രയ്ക്കങ്ങ് പിടിച്ചിട്ടില്ല. മഞ്ഞണിക്കാടുകള്‍ തിങ്ങിവിങ്ങി നിന്നിരുന്ന ആ ജേഴ്‌സി എവിടെ, ഇപ്പോഴത്തെ ജേഴ്‌സി എവിടെ!

ആശുപത്രിയോ...

ആശുപത്രിയോ...

സാധാരണ തല പൊട്ടി പരിക്ക് പറ്റിയാല്‍ ആശുപത്രിയിലേക്കാണ് എല്ലാവരും ഓടുക. പക്ഷേ, ഇത് ഹ്യൂമേട്ടനല്ലേ... ട്രിപ്പിള്‍ അടിക്കാന്‍ വേണ്ടിയാണ് പോയത്!

പ്രാക്ക് കൊള്ളണ്ടല്ലോ

പ്രാക്ക് കൊള്ളണ്ടല്ലോ

എന്നും എവേ മാച്ച് മതിയായിരുന്നു എന്നാണത്രെ ഇപ്പോഴത്തെ കോച്ച് ഡേവിഡ് ജെയിംസ് പറയുന്നത്. ജയിച്ചാല്‍ വല്ലാത്ത പവറാണ്. പക്ഷേ അതിലും പ്രധാനപ്പെട്ട വേറെ ഒരു കാര്യവും കൂടിയുണ്ട്. തോറ്റാല്‍ 35,000 പേരുടെ പ്രാക്ക് ഒരുമിച്ച് കൊള്ളേണ്ട കാര്യവും ഇല്ലല്ലോ!

ബോധം പോയതാണോ

ബോധം പോയതാണോ

പല ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിനും ഇങ്ങനെ ഒരു സംശയം ഉണ്ടത്രെ... തലക്ക് ഇടി കിട്ടിയതിന് ശേഷം ഹ്യൂമേട്ടന് ബോധം എങ്ങാനും പോയതാണോ എന്ന്!

ഇനി നടക്കാന്‍ പോകുന്നത്

ഇനി നടക്കാന്‍ പോകുന്നത്

ഇപ്പോഴല്ലേ ഡേവിഡ് ജെയിംസിന് സംഗതി പിടികിട്ടിയത്. പരിശീലന ക്യാമ്പില്‍ ഇനി നടക്കാന്‍ പോകുന്നത് ഇങ്ങനെ എങ്ങാനും ആകുമോ ആവോ!

ചോദിച്ച് വാങ്ങിയതാ

ചോദിച്ച് വാങ്ങിയതാ

വെറുതേയിരുന്ന ഹ്യൂമേട്ടന്റെ തല തല്ലിപ്പൊളിച്ചതല്ലേ... ആദ്യം ഒന്ന്, പിന്നെ ഒന്നൂടെ, ഒടുവില്‍ ഒരു ഹാട്രിക്കും. സന്തോഷമായില്ലേ ഡൈനാമോസേ...

കാട്ടാനക്കൂട്ടം

കാട്ടാനക്കൂട്ടം

മഞ്ഞപ്പടയൊന്നും ഒന്നും അല്ലത്രെ. ഇതാണത്രെ കാട്ടാനക്കൂട്ടം. നല്ല കറുത്ത കേരള കാട്ടാനക്കൂട്ടം! മെരുക്കാന്‍ കോച്ച് ഇ്ത്തിരി പാട് പെടുമായിരിക്കും!

കഷ്ടം തന്നെ ഫാനേ...

കഷ്ടം തന്നെ ഫാനേ...

ബ്ലാസ്റ്റേഴ്‌സ് എന്ന് പറഞ്ഞാല്‍ മഞ്ഞപ്പട മാത്രമാണല്ലോ പലര്‍ക്കും. കഴിഞ്ഞ ദിവസത്തെ കളി കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചവരും കുറവല്ലെന്ന്!

ഇതാണോ അവസ്ഥ

ഇതാണോ അവസ്ഥ

സംഗതി മൂന്ന് ഗോളൊക്കെ അടിച്ചു കളിയിലെ താരമായി ഹ്യൂമേട്ടന്‍. എന്നാല്‍ പൊട്ടിയ തലയും കൊണ്ട് കളിച്ച ഹ്യൂമേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണോ ആവോ!

പൊക പോകും...

പൊക പോകും...

ഡല്‍ഹി ഡൈനാമോസിനെതിരെ കളിച്ച ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം കണ്ടാല്‍ വായില്‍ക്കൂടി മാത്രമല്ല, മൂക്കില്‍ കൂടിയും കണ്ണില്‍ കൂടിയും ചെവിയില്‍ കൂടിയും വരെ പൊക പോകും- റെനെച്ചായന്റെ!

ജീവന്‍ രക്ഷിച്ചു

ജീവന്‍ രക്ഷിച്ചു

ഏതാണ്ട് ആത്മഹത്യയുടെ വക്കിലായിരുന്നു ബ്ലാസറ്റേഴ്‌സ്. കളി ജയിക്കുന്നില്ല എന്നത് മാത്രമല്ല, ഫാന്‍സ് അടക്കം തള്ളിപ്പറഞ്ഞു. അപ്പോഴല്ലേ, ദൈവ ദൂതനെ പോലെ ഹ്യൂമേട്ടന്‍ വന്നത്.

ഒരു ത്രില്‍ ഇല്ല

ഒരു ത്രില്‍ ഇല്ല

തലക്ക് പരിക്കൊന്നും വരുത്താതേയും ഹ്യൂമേട്ടന് ഗോള്‍ അടിച്ചൂടേ... അതില്‍ ഒരു ത്രില്ലില്ലത്രെ...!!!

ഇനി പാട്ട് വയ്ക്കാം

ഇനി പാട്ട് വയ്ക്കാം

കലിപ്പടക്കണം, കപ്പടിക്കണം എന്ന പാട്ടിനെ ആയിരുന്നല്ലോ ഇത്രയും കാലം ട്രോളിക്കൊണ്ടിരുന്നത്. ഇപ്പോള്‍ ആരാധകര്‍ തന്നെ പറയാന്‍ തുടങ്ങി... ആ പാട്ട് വച്ചോളാന്‍!

ഹ്യൂമേട്ടന്‍ ഡാ...

ഹ്യൂമേട്ടന്‍ ഡാ...

തലപൊട്ടി എന്ന് പറഞ്ഞ് സൈഡ് ബഞ്ചില്‍ ഇരിക്കും എന്ന് കരുതിയോ? ഇത് ഹ്യൂമേട്ടന്‍ ഡാ... ട്രിപ്പിള്‍ ട്രിപ്പിള്‍ ഹ്യൂമേട്ടന്‍...!!!

പല്ലുംകൂടി എടുക്കുമോ...

പല്ലുംകൂടി എടുക്കുമോ...

തല പൊട്ടി കളിച്ചപ്പോള്‍ മൂന്ന് ഗോള്‍ അടിച്ചു എന്ന് വച്ച് ആ ഡേവിഡ് ജയിംസ് ഇനി അടുത്ത കളിക്ക് മുമ്പ് ഹ്യൂമേട്ടന്റെ രണ്ട് പല്ല് കൂടി അങ്ങ് എടുക്കുമോ ആവോ!

ഇങ്ങോട്ട് വാ...

ഇങ്ങോട്ട് വാ...

ഇത്രയും നാള്‍ നല്ല തെറിവിളി പൊങ്കാല നടത്തിയ ഫാന്‍സ് ആണ് ഇപ്പോള്‍ കപ്പടിക്കണ്ടേ എന്ന് ചോദിച്ചുകൊണ്ട് വരുന്നത്. എത്ര ക്ഷമിക്കാന്‍ പറഞ്ഞാലും ക്ഷമിക്കാന്‍ പറ്റുമോ?

മറ്റൊരു ബ്ലാസ്‌റ്റേഴ്‌സ്

മറ്റൊരു ബ്ലാസ്‌റ്റേഴ്‌സ്

മഞ്ഞ ജേഴ്‌സിയിലെ ശാന്തരായ ബ്ലാസ്‌റ്റേഴ്‌സിനെ മാത്രമേ ആരാധകര്‍ കണ്ടിട്ടുള്ളൂ. കരിമ്പുതപ്പ് പുപ്പിച്ച് പ്രതികാരം തീര്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സിനെ ഇന്നലെയാണ് കണ്ടത്!

ഇങ്ങോട്ട് വരണ്ട

ഇങ്ങോട്ട് വരണ്ട

ഒരു കളി ജയിച്ചു എന്നും പറഞ്ഞ് നാട്ടിലേക്ക് വരണ്ട. ഇവിടെ വന്ന് കളിച്ച കളിയുടെ അവസ്ഥ നന്നായി അറിയാം. ഇനി കളി കാണാന്‍ അങ്ങോട്ട് വന്നോളാമെന്ന്ി!

അപ്പോ അതാണ് കാര്യം

അപ്പോ അതാണ് കാര്യം

ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീടങ്ങ് അടിച്ച് കയറുകയായിരുന്നു. തലക്ക് കിട്ടിയ ആ പരിക്ക് തന്നെ ആയിരിക്കുമോ കാരണം...

വല്ലപ്പോഴും

വല്ലപ്പോഴും

അപ്പോള്‍ ഗോള്‍ അടിക്കാനും കളി ജയിക്കാനും അറിയാം അല്ലേ...

വല്ലപ്പോഴും... കലിപ്പടക്കിക്കഴിഞ്ഞ് ടൈം കിട്ടുവാണെങ്കില്‍!!!

അത് സഹിക്കാന്‍ പറ്റുമോ

അത് സഹിക്കാന്‍ പറ്റുമോ

കളി എന്തും ആയിക്കോട്ടെ, ഷൈജുവണ്ണന്റെ കമന്ററി... അത് ഒരു ഒന്നൊന്നര മൊതലാണല്ലോ... ജയിച്ച കളിയാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട!

ഇപ്പോള്‍ മനസ്സിലായോ

ഇപ്പോള്‍ മനസ്സിലായോ

ഹെല്‍മെറ്റ് വയ്ക്കണം, ഹെല്‍മെറ്റ് വയ്ക്കണം എന്ന് സച്ചിന്‍ എപ്പോഴും പറയാറില്ലേ... അതിനെ കൡയാക്കിയവരൊക്കെ ഇത് കാണുന്നുണ്ടല്ലോ അല്ലേ!!! ഹെല്‍മെറ്റ് വയ്ക്കാത്തതുകൊണ്ട് കളിയെങ്കിലും ജയിച്ചു!!!

വിനീതും കൂടി

വിനീതും കൂടി

ഹ്യൂമേട്ടന്‍ ഈ ഫോമില്‍ കളിക്കുമ്പോള്‍ സികെ വിനീതിനെ കൂടി ബ്ലാസ്‌റ്റേഴ്‌സ് ഇറക്കിയിരുന്നെങ്കില്‍ എന്താകുമായിരുന്നു ഡല്‍ഹി ടീമിന്റെ അവസ്ഥ...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ISL 2017: Iain Humes performance after injury makes trolls on social media

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്