പെണ്ണുങ്ങളെ ടിവിയിൽ പോലും കാണരുതെന്ന് ഉസ്താദ്; 'എന്തൊരു ദുരന്തം', ഉസ്താദിന് ഫേസ്ബുക്കിൽ പൊങ്കാല
വാർത്തയ്ക്കിടയിൽ പോലും പെണ്ണുങ്ങളെ കാണുന്നത് ഹറാമാണെന്ന് എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഫാറുഖ് നഈമി.
കൊല്ലം: എസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഫാറൂഖ് നയീമിന്‌റെ പ്രഭാഷണം വൈറലാകുന്നു. ടിവി കാണുന്നത് ഹറാമാണെന്നാണ് ഫാറൂഖ് നഈമിന്‌റെ പക്ഷം. കണ്ടുപിടുത്തം കുറച്ച് വിചിത്രമായി തോന്നാമെങ്കിലും ആധികാരികമായാണ് ഫാറൂഖ് നഈമിന്‌റെ പ്രസംഗം.

സംഭവം നടക്കുന്നത് അങ്ങ് മദീനയിലാണ്. അവിടെ വെച്ച് ഒരു തങ്ങള്‍ പ്രചാവകനെ കണ്ടു. സലാം പറഞ്ഞിട്ടും നബി സലാം മടക്കിയില്ല. തങ്ങള്‍ കരഞ്ഞ് കൊണ്ട് ചോദിച്ചു, 'എന്താണ് അങ്ങ് എന്‌റെ സലാം മടക്കാത്തത്, എന്നോട് പിണക്കമാണോ..?'. അപ്പോള്‍ നബിയുടെ മറുപടി 'നീ ടിവിയിലൂടെ അന്യ സ്ത്രീകളെ നോക്കി, എന്നോട് സ്‌നേഹം ഉണ്ടെങ്കില്‍ നീ അങ്ങനെ ചെയ്യില്ലെന്നായിരുന്നു'. എന്നാല്‍ വാര്‍ത്തകണ്ടപ്പോള്‍ അറിയാതെ കണ്ട് പോയതാണെന്നും, ഇനി ആവര്‍ത്തിക്കില്ലെന്നും തങ്ങള്‍ കരഞ്ഞ് കാലുപിടിച്ചത്രേ...

എന്നാൽ വീഡിയോക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്നത്. ന്യൂമാന്‍ കോളേജിനേക്കാള്‍ വലിയ പ്രവാചക നിന്ദയാണ് ഫാറൂഖ് നഈമി നടത്തിയതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇല്ലാത്ത കാര്യങ്ങളാണ് പ്രവാചകന്‌റെ മേലില്‍ തള്ളുന്നതെന്നും ആളുകള്‍ കുറ്റപ്പെടുത്തുന്നു. ഫാറൂഖ് നഈമിയെ പോലുള്ളവര്‍ അധ്യാത്മിക മേഖലയിലേക്ക് തിരിഞ്ഞത് കോമഡി രംഗത്തിനാണ് നഷ്ടമെന്ന് പറയുന്നു ഒരാള്‍. ഖബറിലുള്ളവരോട് സംസാരിച്ച് പരിചയവും ഇദ്ദേഹത്തിന് ഉണ്ടെന്നും മറ്റ് ചിലർ. വാർത്ത കണ്ട് വിവരം വച്ചാൽ ഇത്തരക്കാരെ ജനം അടിച്ച് ഓടിയ്ക്ക് എന്നുള്ളത് കൊണ്ടാണ് ടിവി കാണരുതെന്ന് പറയുന്നതെന്നാണ് ഒരാളുടെ കമന്റ്.
ടിവി മനുഷ്യ ജീവിതത്തിന് നല്ലതല്ലെന്ന് വിവാദ ഇസ്ലാം പണ്ഡിതന്‍ സാക്കിര്‍ നായിക്കും അഭിപ്രായപ്പെട്ടിരുന്നു. ടിവി വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനൊപ്പം മനുഷ്യന്‌റെ സദാചാര മൂല്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും പീസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാക്കിര്‍ നായിക് അഭിപ്രായപ്പെട്ടിരുന്നു.
ഡോ. ഫാറൂഖ് നഈമിയുടെ പ്രസംഗം കേൾക്കാം...












Click it and Unblock the Notifications